പത്തനംതിട്ട: ഓയൂരിലെ തട്ടിക്കൊണ്ടുപോകലിന്റെ ഞെട്ടലിലാണ് കേരളം. ഇതിനിടെയാണ് ഇന്നലെ പത്തനംതിട്ടയിലെ കൊടുമണ്ണിലും മറ്റൊരു 'തട്ടിക്കൊണ്ടുപോകൽ' അരങ്ങേറിയത്. കൊടുമണ്ണിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് കാമുകനും സംഘവും ചേർന്ന് തട്ടിക്കൊണ്ടു പോയത്.

പെൺകുട്ടിയെ കൊണ്ടുപോയ ഓട്ടോ കേടായതോടെയാണ് സംഘം കുടുങ്ങിയത്. പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിപ്രകാരം അന്വേഷണം തുടങ്ങിയ പൊലീസ് വഴിയരികിൽ ഓട്ടോ കണ്ടു നടത്തിയ പരിശോധനയിലാണ് നാലുപേർ പിടിയിലായത്. പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് പൊലീസ് പറയുന്നത്.

ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നാണ് നാലാംഗ സംഘം 14കാരിയെ തട്ടിക്കൊണ്ടുപോയത്. കാലൊടിഞ്ഞു കിടക്കുന്ന പെൺകുട്ടിയുടെ അച്ഛനെ കാണാനെന്ന് പറഞ്ഞാണ് കാമുകനും സംഘവും രാത്രിയിൽ വീട്ടിലെത്തിയത്. തുടർന്ന് ഒരു ഓട്ടോയിൽ പെൺകുട്ടിയുമായി പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നാണ് നാലാംഗ സംഘം 14 കാരിയെ തട്ടിക്കൊണ്ടുപോയത്. പൊലീസ് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തതിനാൽ അതനുസരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.