തൃശൂർ: കൊരട്ടി ഖന്നാ നഗറിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവും മരിച്ച നിലയിൽ. റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊഴുപ്പിള്ളി ബിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനു ഭാര്യ ഷീജയെ (38) വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. ഇന്നു രാവിലെ ആറു മണിയോടെ വീട്ടിൽ വച്ചാണ് സംഭവം. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ബിനുവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് റെയിവൽവേ ട്രാക്കിൽ നിന്നും മൃതദേഹം ലഭിച്ചത്.

കൊരട്ടി കമ്മ്യൂണിറ്റി ഹാളിനു പുറകിൽ റെയിൽവേ ട്രാക്കിലാണ് ട്രെയിൻ തട്ടി മരിച്ച നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മയെ വെട്ടുന്നത് കണ്ട് തടയാൻ ശ്രമിച്ച രണ്ടു മക്കൾക്കും പരുക്കേറ്റു. പതിനൊന്നും എട്ടും വയസ്സുള്ള മക്കൾക്കാണ് പരുക്കേറ്റത്. കുട്ടികളെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ആൺകുട്ടിയുടെ നില ഗുരുതരമാണ്.

ബിനു ഭാര്യയെ വെട്ടിയ ശേഷം മക്കളേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ബിനുവിനായി പൊലീസ് തിരച്ചിൽ നടത്തിവരവെയാണ് മൃതദേഹം കണ്ടെത്തിയത്.