- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെണ്ടമേളം കഴിഞ്ഞ് തിരികെ വരുമ്പോൾ കുളിമുറിയിൽ കണ്ട വെളിച്ചം ലക്ഷ്യമാക്കി പാഞ്ഞു; മൊബൈൽ അനങ്ങുന്നത് കണ്ട് കുളിക്കുകയായിരുന്ന യുവതി ബഹളം വെച്ചപ്പോൾ ഓടി രക്ഷപ്പെട്ടു; റോഡിൽ ഇരുന്ന ബൈക്ക് എടുക്കാൻ ചെന്നപ്പോൾ നാട്ടുകാർ പൂട്ടി; വള്ളിക്കുന്നത്ത് കുടുങ്ങിയത് കുളിസീൻ രാജേഷ്
ആലപ്പുഴ. വള്ളികുന്നം പൊലീസ് പരിധിയിൽ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത് നാടകീയ സംഭവങ്ങൾക്കൊടുവിൽ. ചെട്ടികുളങ്ങര വളഞ്ഞ നടക്കാവ് കുഴിവേലിൽ വീട്ടിൽ രാജേഷിനെയാണ് (35) പൊലീസ് അറസ്റ്റ് ചെയ്തത്. ചെണ്ടമേളക്കാരനായ രാജേഷ് കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വരുമ്പോഴാണ് വള്ളിക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിലെ കുളിമുറിയിൽ ലൈറ്റ് കണ്ടത്.
ഏകദേശം രാത്രി എഴുമണി സമയം. കുളിസീൻ വീക്കെനെസ് ആയ രാജേഷ് പതിയെ സ്‌ക്കൂട്ടർ നിർത്തി. റോഡ് വക്കിലായി ഒതുക്കി വെച്ചു. പിന്നീട് മൂത്രം ഒഴിക്കാൻ ഇറങ്ങിയതു പോലെ റോഡിൽ നിന്നു മാറി നിന്നു. ആരും കണ്ടില്ലന്ന് മനസിലാക്കിയതോടെ വെളിച്ചം കണ്ട കുറി മുറി ലക്ഷ്യമാക്കി പാഞ്ഞു. കുളമുറിക്കടുത്ത് എത്തിയ ശേഷം മൊബൈലിൽ റിക്കോർഡ് ഇട്ട് കുളിക്കുകയായിരുന്നു യുവതിയുടെ നഗ്‌നദൃശ്യങ്ങൾ ഷൂട്ട് ചെയ്തു.
മൊബൈൽ നീക്കുന്ന നിഴൽ കണ്ട് പരിഭ്രാന്തയായ യുവതി അലറി വിളിച്ചു. ഉടൻ യുവതിയുടെ അമ്മയും വീട്ടുകാരും എത്തിയെങ്കിലും കുളി സീൻ രാജേഷ് ഇരുട്ടത്തേക്ക് ഓടി മറഞ്ഞു. പിന്നീട് നാട്ടുകാർ സംഘടിച്ച് കുളിസീൻ രാജേഷിനെ തേടി ഇറങ്ങി. എന്നിട്ടും പൊടി പോലും കിട്ടിയില്ല. ഇതിനിടെ രാജേഷിന്റേത് എന്നു സംശിച്ച ഒരു സ്‌ക്കൂട്ടർ റോഡിനരുകിൽ നാട്ടുകാർ കണ്ടെത്തി. ഈ സ്‌ക്കൂട്ടർ ഇരുന്ന സ്ഥലത്ത് പ്രതിയെ കാത്ത് നാട്ടുകാർ പതിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് സ്‌കൂട്ടർ എടുക്കാൻ എത്തിയ രാജേഷിനെ നാട്ടുകാർ വളഞ്ഞുവെച്ച് പിടികൂടി.
പിന്നീട് പൊലീസിന് കൈമാറി. നാട്ടിലും രാജേഷിന് വീക്കെന്സ് കുളിസീൻ തന്നെയാണ്. അയൽപക്ക വീടുകളിൽ നിന്നും കുളി സീൻ കാണാൻ ശ്രമിച്ചതിന് രാജേഷിന് അടി കിട്ടയിട്ടുണ്ട്. നാട്ടിലെ തന്നെ കുളക്കരയിൽ ഒളിഞ്ഞിരുന്ന് സ്ത്രീകൾ കുളിക്കുന്നത് കണ്ടതിനും നാട്ടുകാർ പഞ്ഞിക്കിട്ടതായി വിവരം ഉണ്ട്. പ്രണയിച്ചു വിവാഹം കഴിച്ച ശേഷം നാട്ടിൽ അധിക പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ മുന്നോട്ടു പോകുകയായിരുന്നു കുളിസീൻ രാജേഷ്.
വള്ളികുന്നം സിഐ എം.എം ഇഗ്നേഷ്യസിന്റെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു. മൊബൈലും പരിശോധിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്