- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കിൽ നിന്നും ലോൺ കിട്ടുമോ എന്നറിയാൻ സഖാവിനെ കാണാൻ പോയ പാർട്ടിക്കാരി; ചാറ്റൽമഴയിൽ ചെരുപ്പു കടയ്ക്ക് മുന്നിലുണ്ടായത് പീഡനവും; വധ ഭീഷണിയും സമ്മർദ്ദവും തുടരുന്നു; കുമളി പീഡനത്തിൽ ഇരയ്ക്ക് പറയാനുള്ളത്
ഇടുക്കി; ലൈംഗിക പീഡനകേസിൽ പ്രതി സ്ഥാനത്തുള്ള സിപിഎം പ്രാദേശിക നേതാവ് വാഹനം ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും രാഷ്ട്രീയ സ്വാധീനത്താൽ തൊഴിൽ നഷ്ടപ്പെടുത്തുന്നത് പതിവായിയിരിക്കുകയാണെന്നും ഇതുമൂലം ജീവിക്കാൻ കഴിയാത്ത സ്ഥിതിയിലെന്നും ഇരയായ വീട്ടമ്മ.
കുമളി പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം പീരുമേട് ഏരിയ കമ്മറ്റി അംഗവുമായ കെ എം സിദ്ദിഖ് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംഭവത്തിൽ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും കാണിച്ച് ഇവർ പീരുമേട് കോടതിയെ സമീപിച്ചിരുന്നു. സംഭവത്തിൽ നിയമ നടപടികൾ തുടരുകയാണെന്നും കേസ് അവസാനിപ്പിച്ചില്ലങ്കിൽ വാഹനം ഇടിപ്പിച്ച് കൊല്ലുമെന്ന് സിദ്ദിഖ് ഭീഷിണിപ്പെടുത്തിയെന്നുമാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ.
ഭർത്താവ് രോഗിയാണ്.തന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.ഹോട്ടലുകളിലും റിസോർട്ടിലും മറ്റും ജോലി ലഭിച്ചിരുന്നു.ഇത് സിദ്ദിഖ് സ്വാധീനം ഉപയോഗിച്ച് നഷ്ടപ്പെടുത്തി.ഇതിനും പുറമെയാണ് വധ ഭീഷിണി.ഇതുമൂലം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ ഭയമാണ്-വീട്ടമ്മ വിശദമാക്കി. 2016 ലാണ് സിദ്ദിഖിൽ നിന്നും ദുരനുഭവം നേരിട്ടത്. ഇക്കാര്യത്തിൽ കുമളി പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ പൊലീസുകാർ തന്നെ ചീത്ത സ്ത്രീയായി ചിത്രീകരിക്കാൻ ശ്രമിച്ചു.സിദ്ദിഖ് ഇത്തരത്തിൽ പെരുമാറുന്ന ആളല്ലന്നും താൻ മനപ്പൂർവ്വം അപമാനിയ്്ക്കാനാണ് പരാതിയുമായി എത്തിയതെന്നും പറഞ്ഞ് പൊലീസുകാർ അശ്ലീല പദങ്ങൾ വിളിച്ച് ,അപമാനിച്ച് തിരിച്ചയച്ചു.
ഉന്നത അധികൃതരെ കണ്ട് പരാതി സമർപ്പിച്ചെങ്കിലും ഡിവൈഎസ്‌പിക്കും ജില്ലാ പൊലീസ് മേധാവിക്കും നൽകിയെങ്കിലും നടപടിയുണ്ടായില്ല.രോഗിയായ ഭർത്താവിനെയും കൂട്ടിയാണ് ഉദ്യോഗസ്ഥരെ കാണാൻ പോയിരുന്നത്.കേസ് വിളിച്ചപ്പോൾ താൻ കോടതിയിലെത്തി മൊഴി നൽകാതിരിക്കാൻ സിദ്ദിഖും കൂട്ടരും പരമാവധി ശ്രമിച്ചിരുന്നു. കോടതിയിലേയ്്ക്കുള്ള യാത്രയിൽ തന്നെ അപായപ്പെടുത്താൻ സിദ്ദിഖ് ഗുണ്ടാസംഘത്തെ ഏർപ്പെടുത്തിയതായി വിവിരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടവഴികൾ ചുറ്റിക്കറങ്ങിയാണ് കോടതിയിൽ എത്തിയത്.
മുമ്പ് സിപിഎമ്മിലാണ് പ്രവർത്തിച്ചിരുന്നത്.സിദ്ദിഖിൽ നിന്നും ദുരനുഭവം നേരിട്ടപ്പോൾ പാർട്ടി ഘടകങ്ങളിൽ പരാതി നൽകാനായിരുന്നു ഭർത്താവ് നിർദ്ദേശിച്ചത്.ഇത് പ്രകാരം നേതാക്കന്മാർക്ക് പരാതി നൽകി. മാസങ്ങൾ കാത്തിരുന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല.പിന്നീട് പാർട്ടിയുമായി അകന്നു.എല്ലാ അവധിക്കും താൻ കോടതിയിൽ ഹാജരാവുന്നുണ്ട്.ഇതുവരെ സിദ്ദിഖ് കോടതിയിൽ എത്തിയിട്ടില്ല.കേസ് നടത്തുന്നത് കൂലിപ്പണിയെടുത്ത് നേടുന്ന പണംകൊണ്ടാണ്.നീതി ലഭിക്കും വരെ നിയമനടപടികൾ തുടരുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത് വീട്ടമ്മ വ്യക്തമാക്കി
പീരുമേട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യിലാണ് വീട്ടമ്മ നൽകിയ കേസ് പരിഗനയ്ക്കെത്തിയത്.കോടതി സിദ്ദിഖിന് സമൻസ് അയച്ചു.ഇതോടെസംഭവം മേഖലയിൽ ചൂടേറിയ ചർച്ച വിഷയമായിരുന്നു.
സംഭവത്തെക്കുറിച്ച് വീട്ടമ്മയുടെ വെളിപ്പെടുത്തൽ ചുവടെ
സിദ്ദിഖ് ചെരുപ്പുകട നടത്തിയിരുന്നു. അന്ന് കുമളിയിലെ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു അയാൾ. ബാങ്കിൽ നിന്നും ലോൺ തരപ്പെടുമോ എന്ന് ചോദിച്ചറിയാനാണ് ഇയാൾ നടത്തിയിരുന്ന ചെരിപ്പുകടയിൽ എത്തിയത്. കടയിൽ എത്തുന്ന സമയം ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു.
സിദ്ദിഖ് കടയുടെ മുൻവശത്തെത്തി ആരും ഇല്ലന്ന് ഉറപ്പുവരുത്തി മടങ്ങിയെത്തി, മടങ്ങിയെത്തി മാറിടത്തിൽ ശക്തിയായി പിടിച്ച് , ഞെരിച്ചു. വേദനയിൽ നിലവിളിച്ചുപോയി.പിന്നാലെ 'എത്ര രൂപ വേണേലും തരാം ഞാൻ പറയുന്നിടത്ത് വന്ന് എനിക്കാവശ്യമുള്ളത് തന്നാൽ മതി'എന്നും ഇയാൾ പറഞ്ഞെു.ശരീത്തിന്റെ വേദനയും അപമാനിക്കപ്പെട്ടതിന്റെ മനോവിഷമവും മൂലം വലിയ മാനസിക സമ്മർദ്ദത്തിലായി. വീട്ടിലെത്തിയപ്പോൾ പെരുമാറ്റത്തിലെ മാറ്റം കണ്ട് ഭർത്താവ് കാര്യം തിരക്കിയെങ്കിലും ആദ്യമൊന്നും അറയിച്ചില്ല.ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഉണ്ടായതെല്ലാം ഭർത്താവിനോട് വെളിപ്പെടുത്തി.ഉറച്ച പാർട്ടിക്കാരനായിരുന്നു ഭർത്താവ്,പാർട്ടി ഘടങ്ങളിൽ പരാതി നൽകാമെന്ന് പറഞ്ഞു.പരാതി കൊണ്ട് ഫലമില്ലന്ന് മനസ്സിലായപ്പോൾ ഭർത്താവ് തന്നെയാണ് പൊലീസിൽ പരാതി നൽകാൻ നിർദ്ദേശിച്ചത്.
കേസ് നടപടികൾ ഇങ്ങിനെ
പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കുമളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിനപ്പുറം അന്വേഷണമൊന്നും നടന്നില്ല. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പൊലീസ് പരാതിയിൽ കഴമ്പില്ലന്ന് വരുത്തി തീർത്ത് നടപടികൾ അവസാനിപ്പിച്ചു.ഇതിന് പിന്നിൽ സിദ്ദിഖിന്റെ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കുമളി പൊലീസിൽ നിന്നും നീതി കിട്ടില്ലെന്ന് ബോധ്യമായതോടെയാണ് വീട്ടമ്മ പരാതിയുമായി പീരുമേട് കോടതിയെ സമീപിച്ചത്.തുടർന്ന് റഫറൽ ചാർജ്ജിന്മേൽ വാദിക്ക് നോട്ടീസ് അയച്ച കോടതി, വാദിയുടെ മൊഴി രേഖപ്പെടുത്തുകയും, വാദി ഹാജരാക്കിയ സാക്ഷി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
പരാതിയിൽ കഴമ്പുണ്ട് എന്ന് ബോദ്ധ്യപ്പെട്ട കോടതി പരാതി ഫയലിൽ സ്വീകരിച്ചുകൊണ്ട് കേസെടുക്കുകയും, ഡിസംബർ 18 ന് സിദ്ദിഖിനോട് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ടുകൊണ്ട് സമൻസ് അയക്കുകയുമായിരുന്നു.
കെ എം സിദ്ദിഖിന് പറയാനുള്ളത്..
ഈ കേസ് തീർത്തും കെട്ടിച്ചമച്ചതാണ്. പൊലീസ് ഈ കേസിൽ വാസ്തവം ഇല്ലന്ന് മനസിലാക്കി,കോടതിക്ക് റിപ്പോർട്ട് നൽകുകയും കോടതി കേസ് റഫർ ചെയ്യുകയും ചെയ്തതാണ്. പിന്നീട് 5 വർഷത്തിന് ശേഷമാണ് കോടതിയിൽ സാക്ഷിയെ ഹാജരാക്കി ,റഫർ ചാർജ്ജിനിമേൽ കേസ് പുനരന്വേഷിണത്തിന് കോടതി ഉത്തരവായിട്ടുള്ളത്. നിലവിൽ ഹൈക്കോടതി കേസിൽ സ്റ്റേ അനുവദിച്ചിട്ടുണ്ട്.
കേസിന് പിന്നിൽ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുന്നതിനും പൊതുസമൂഹത്തിൽ മോശക്കാരനാക്കുന്നതിനും തൽപ്പര കക്ഷികളുടെ ഭാഗത്തുനിന്നും നീക്കം നടക്കുന്നുണ്ട്.അതിന്റെ ഭാഗമാണ് 5 വർഷത്തിന് ശേഷം സാക്ഷിയെ ഹാജരാക്കി കേസ് റീ ഓപ്പൺ ചെയ്തിട്ടുള്ളത്. പതിനായിരം രൂപ കൊടുത്താൻ തീരുന്ന പ്രശ്നമായിരുന്നു. തെറ്റ് ചെയ്തിട്ടല്ലന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ് അത് ചെയ്യാതിരുന്നത്. നിയമ നടപടിയുമായി മുന്നോട്ടുപോകും.
മറുനാടന് മലയാളി ലേഖകന്.