- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു മാസമായി കുട്ടിയുമായി ആൺസുഹൃത്തിനൊപ്പം താമസമാക്കിയ അമ്മ; ആ കുട്ടിയെ ചൂരൽ കൊണ്ട് തിരുവിഴക്കാരൻ അടിച്ചത് ക്രൂരമായി; പൊള്ളലും ഏൽപ്പിച്ചു; അച്ഛന്റെ വീട്ടിൽ കുട്ടിയെ ഉപേക്ഷിച്ച് ഇരുവരും മുങ്ങി; കുത്തിയതോട്ടെ കുട്ടിക്ക് ഏൽകേണ്ടി വന്നത് സമാനതകളില്ലാ ക്രൂരത
ആലപ്പുഴ: ഒന്നരവയസ്സുകാരനെ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദിച്ചെന്ന് പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം. പ്രതികളെ കണ്ടെത്താനും പൊലീസ് ശ്രമമുണ്ട്. ആലപ്പുഴ കുത്തിയതോട് സ്വദേശിയുടെ മകനെയാണ് അമ്മയുടെ ആൺസുഹൃത്ത് മർദിച്ചത്. പരിക്കേറ്റ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒന്നരവയസ്സുകാരന്റെ മാതാപിതാക്കൾ പിരിഞ്ഞുതാമസിക്കുകയാണ്. അമ്മയ്ക്കൊപ്പമായിരുന്നു കുഞ്ഞ് താമസിച്ചിരുന്നത്. അമ്മയും അമ്മയുടെ സുഹൃത്തുമാണ് കുഞ്ഞിനെ അച്ഛന്റെ വീട്ടിൽ ഏൽപ്പിച്ചത്. തുടർന്ന് കൈയുയർത്താൻ വേദനയുണ്ടെന്ന് കുഞ്ഞ് പറഞ്ഞു. ഇതോടെ അച്ഛന്റെ ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് ദേഹമാസകലം മർദനമേറ്റ പാടുകൾ കണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കൈയ്ക്ക് പൊട്ടലുണ്ടെന്നും കണ്ടെത്തി. ഇതോടെ കുടുംബം പൊലീസിനെ അറിയിച്ചു.
അമ്മയുടെ സുഹൃത്താണ് ഒന്നരവയസ്സുകാരനെ മർദിച്ചതെന്നാണ് കണ്ടെത്തൽ. ബന്ധുക്കൾ ചോദിച്ചപ്പോൾ ഒന്നരവയസ്സുകാരനും ഇതു സമ്മതിച്ചു. പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി്. കുഞ്ഞിൽനിന്നും കൂടുതൽവിവരങ്ങൾ ചോദിച്ചറിയും. ആശുപത്രിയിൽനിന്നുള്ള റിപ്പോർട്ടും തേടും. അമ്മയ്ക്കും ആൺസുഹൃത്തിനും വേണ്ടി തിരച്ചിലും തുടങ്ങി. കുട്ടിയുടെ മുതുകിലും കഴുത്തിലും കൈകളിലും വടി ഉപയോഗിച്ച് അടിച്ചതിന്റെയും കാൽപാദത്തിൽ പൊള്ളലേറ്റതിന്റെയും പാടുകളുമുണ്ട്.
കുട്ടിയുടെ അച്ഛനും അമ്മയും തമ്മിൽ 2 മാസമായി അകന്നു കഴിയുകയാണ്. കുട്ടിയുമായി ആൺസുഹൃത്തിനൊപ്പമായിരുന്നു അമ്മയുടെ താമസം. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ ഇവർ അച്ഛന്റെ വീട്ടിൽ എത്തിച്ചു. ഈ സമയം അച്ഛൻ ആലപ്പുഴയിലെ ജോലി സ്ഥലത്തായിരുന്നു. അച്ഛൻ എത്തിയിട്ട് കുട്ടിയെ കൊണ്ടുവന്നാൽ മതിയെന്നു വീട്ടിലുണ്ടായിരുന്ന അമ്മ പറഞ്ഞു. എന്നാൽ കുട്ടിയെ വീടിനു മുന്നിൽ ഇരുത്തി ഇരുവരും സ്ഥലംവിട്ടെന്ന് അയൽവാസികൾ പറയുന്നു.
രാത്രി ജോലി കഴിഞ്ഞെത്തിയ അച്ഛൻ കുട്ടിയുടെ ദേഹത്തെ പരുക്കുകൾ കണ്ട് ആദ്യം തുറവൂർ ഗവ. ആശുപത്രിയിലും ഡോക്ടറുടെ നിർദേശ പ്രകാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തിയതോട് പൊലീസാണ് അന്വേഷണം നടത്തുന്നത്. അമ്മക്കും സുഹൃത്ത് തിരുവിഴ സ്വദേശി കൃഷ്ണകുമാറിനും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്.
ഒന്നര മാസത്തോളമായി കുട്ടിക്ക് മർദനമേറ്റിരുന്നെന്നാണ് വിവരം. കുട്ടിയുടെ ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. . അമ്മയും കുട്ടിയെ മർദ്ദിച്ചുവെന്ന് ആരോപണമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ