- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പലതവണ ആവശ്യപ്പെട്ടിട്ടും പ്രണയത്തിൽ നിന്നും പിന്മാറിയില്ല; പുതിയ കാമുകനെ കിട്ടിയപ്പോൾ പഴയതിനെ ഒഴിവാക്കാൻ ക്വട്ടേഷൻ; വിളിച്ചു വരുത്തി കാമുകനെ തട്ടിക്കൊണ്ടു പോയി പാഠം പഠിപ്പിച്ച് കാമുകി; അയിരൂരിലെ യുവാവിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത; ലക്ഷ്മി പ്രിയയെ അറസ്റ്റു ചെയ്ത് പൊലീസ്; പ്രണയ ക്വട്ടേഷനിൽ വഴിത്തിരിവ്

വർക്കല: അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി വിവസ്ത്രനാക്കി കെട്ടിയിട്ടു മർദിച്ചവശനാക്കി എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച യുവതി അറസ്റ്റിൽ. ലക്ഷ്മി പ്രിയയെ തിരുവനന്തപുരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇനി കേസിൽ ആറു പേരെ കൂടി പിടിക്കാനുണ്ട്. മുൻ കാമുകി ഉൾപ്പെട്ട സംഘമാണു യുവാവിനെ മർദിച്ചത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തിനാൽ കാമുകി നൽകിയ ക്വട്ടേഷനാണ് ഇതെന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
യുവാവിന്റെ സുഹൃത്ത് ലക്ഷ്മി പ്രിയയ്ക്കും ഏഴു പേർക്കും എതിരെ അയിരൂർ പൊലീസ് കേസെടുത്തിരുന്നു. ലക്ഷ്മി പ്രിയയും ഇപ്പോഴത്തെ കാമുകനും ഉൾപ്പെട്ട സംഘമാണ് യുവാവിനെ മർദിച്ചത്. കേസിൽ ലക്ഷ്മി പ്രിയയാണ് ഒന്നാം പ്രതി. എട്ടാം പ്രതി എറണാകുളം സ്വദേശി അമൽ (24) നേരത്തെ അറസ്റ്റിലായിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മി പ്രിയയുമായി യുവാവ് അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീടു യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുൻ കാമുകനെ ഒഴിവാക്കാൻ ഇപ്പോഴത്തെ കാമുകനൊപ്പം ചേർന്നു ക്വട്ടേഷൻ നൽകുകയായിരുന്നു. എന്നാണു പൊലീസ് പറയുന്നത്.
അയിരൂർ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മർദനമേറ്റത്. പലതവണ ആവശ്യപ്പെട്ടിട്ടും പ്രണയബന്ധത്തിൽനിന്ന് പിന്മാറാത്തതിനായിരുന്നു ആക്രമണം. വർക്കല ചെറുന്നിയൂർ സ്വദേശിയായ ലക്ഷ്മിപ്രിയ എന്ന യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാൽ, മറ്റൊരാളുമായി അടുപ്പത്തിലായതുകൊണ്ട് ബന്ധത്തിൽനിന്ന് പിന്മാറണമെന്ന് യുവാവിനോട് ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടു. ഇതിന് യുവാവ് വഴങ്ങാത്തത് പ്രതികളെ ചൊടിപ്പിച്ചു. തുടർന്ന് ഏപ്രിൽ അഞ്ചിന് ലക്ഷ്മിപ്രിയ യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു.
ആവശ്യപ്രകാരം പറഞ്ഞ സ്ഥലത്തെത്തിയ യുവാവിനെ ലക്ഷ്മിപ്രിയ വന്ന കാറിൽ കയറ്റി. തുടർന്നാണ് ഇദ്ദേഹത്തെ പെൺകുട്ടിയടക്കം ഏഴുപേർ ചേർന്ന് മർദിച്ചത്. യുവാവ് ധരിച്ചിരുന്ന മാലയും ഐവാച്ചും കൈയിലുണ്ടായിരുന്ന പണവും സംഘം തട്ടിയെടുത്തു. ശേഷം എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് യുവാവിനെ പ്രതികൾ ബലംപ്രയോഗിച്ചു നഗ്നനാക്കി. മൊബൈൽ ചാർജർ ഉപയോഗിച്ച് ഷോക്കടിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
ആക്രമണദൃശ്യങ്ങൾ ലക്ഷ്മിപ്രിയ യുവാവിന്റെ തന്നെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. അഞ്ചു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അവശനായ യുവാവിനെ പിറ്റേ ദിവസം വൈറ്റിലയിൽ ഉപേക്ഷിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. എറണാകുളത്തെ ബന്ധുക്കളെത്തി യുവാവിനെ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചു. പെൺകുട്ടി ക്വട്ടേഷൻ നൽകിയതാണോ അതോ സുഹൃത്തുക്കളാണോ സംഘത്തിലുണ്ടായിരുന്നത് എന്നതിലും അന്വേഷണമുണ്ടാകും.


