ചെറുതോണി: കരിമ്പന് സമീപം ആംബുലൻസിനുള്ളിൽ യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. ചെറുതോണി കദളിക്കുന്നേൽ ലിസൺ(കുട്ടപ്പൻ) ആണ് പൊലീസ് പിടിയിലായത്.യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.പീരുമേട് കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.

ചെറുതോണിയിലെ സ്വകാര്യ ലാബിലെ ആംബുലൻസ് ഡ്രൈവറാണ് ലിസൺ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിവരണം ഇങ്ങനെ- ക്രിസ്തുമസ് ആഘോഷത്തിന് ശേഷം ഇയാൾ ഫിറ്റായി. അതിന് ശേഷമാണ് യുവതികൾ ആംബുലൻസിൽ കയറിയത്. അമിതമായി മദ്യപിച്ചിരുന്ന ഇയാൾ തടിയമ്പാടിന് സമീപത്ത് വച്ച് പിന്നിൽ ഇരുന്ന യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തി. ഇതോടെ ബഹളം വച്ച യുവതി വാഹനം നിർത്തിച്ച് പുറത്തിറങ്ങി ഓടി. പിന്നാലെ എത്തിയ ലിസൺ യുവതിയെ അനുനയിപ്പിച്ച് വാഹനത്തിൽ തിരികെ എത്തിച്ച് മുമ്പിലിരുന്ന യുവതിയെ കൂട്ടി പിൻസീറ്റിലിരുത്തി യാത്ര തുടർന്നു.

ഇതിന് ശേഷം കരിമ്പന് സമീപം അട്ടിക്കളത്ത് ആളൊഴിഞ്ഞ വനപ്രദേശത്ത് വാഹനം നിർത്തി വാഹനത്തിന്റെ പിന്നിൽ കയറിയും യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതികൾ ബഹളം കൂട്ടിയതോടെ ഇയാൾ വീണ്ടും വാഹനമോടിച്ച് പോയി. ചുരുളിയിൽ വാഹനം നിർത്തിയപ്പോൾ ഇറങ്ങിയ യുവതികൾ ഇവരിൽ ഒരാളുടെ പിതാവിനോട് സംഭവങ്ങൾ വിശദീകരിച്ചു.അവശനിലയ യുവതികളെ പിതാവും നാട്ടുകാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു.

ഇടുക്കി പൊലീസ് ആശുപത്രിയിലെത്തി യുവതികളുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് ലിസണെ വീട്ടിൽ എത്തി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ്ത്രിത്വത്തെ അപമാനിച്ചതിനാണ് ഇയാൾക്കെകതിരെ കേസ് എടുത്തിട്ടുള്ളതെന്ന് ഇടുക്കി എസ്എച്ച്ഒ ബി. ജയൻ അറയിച്ചു. കൊ്ച്ചിയിൽ നടിയെ വാഹനത്തിനുള്ളിൽ ഇട്ട് ആക്രമിച്ച പൾസർ സുനി മോഡലായിരുന്നു കുട്ടപ്പനും ചെയ്യാൻ ശ്രമിച്ചത്. ഇത് മനസ്സിലാക്കിയാണ് പൊലീസ് അതിവേഗം ലിസണെ പൊക്കിയത്.