- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി 10 മാസം കൊണ്ട് ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപകരെ വലയിലാക്കി; ഏജന്റുമാരിലൂടെ ഇരകളെ കണ്ടെത്തി; എംസിറ്റിയിൽ നിന്ന് ഫ്യൂച്ചർ ട്രേഡിലിങ്‌സിലൂടെ തട്ടിയത് കോടികൾ; സിനിമാക്കാരെ അടക്കം ചതിച്ച തട്ടിപ്പുകാരൻ അഴിക്കുള്ളിൽ; മലക്കാ രാജേഷ് കുടുങ്ങുമ്പോൾ
തൃശൂർ:തട്ടിക്കൂട്ട് കമ്പനികൾ രൂപീകരിച്ച് മൾട്ടിലെവൽ മാർക്കറ്റിംഗിലൂടെ 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിസൽ തൃശൂർ സ്വദേശി മലക്കാ രാജേഷ് എന്നറിയപ്പെടുന്ന വടക്കാഞ്ചേരി ഓട്ടുപാറ തണ്ടാരത്തിൽ രാജേഷ് അറസ്റ്റിൽ. രണ്ടുപേരിൽ നിന്നായി 30 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് ഇയാളെ അറസ്്റ്റുചെയ്തിട്ടുള്ളത്.കേസിൽ കുടുങ്ങിയതോടെ നാടുവിട്ട ഇയാളെ കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് പൊക്കിയത്.
സംസ്ഥാനത്തെ വിവധ ജില്ലകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.നൂറുകണക്കിന് ആളുകളിൽ നിന്നായി രാജേഷ് കോടികൾ തട്ടിയെടുത്തതായിട്ടാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രഥമീക വിവരം.ഇയാളുടെ കൂട്ടാളികളും ഒളിവിലാണ് .ഇവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
എംസിറ്റി (മൈക്ലബ്ബ്) എന്ന കമ്പനിയിലൂടെയാണ് മലക്ക രാജേഷിന്റെ രംഗപ്രവേശം.പിന്നീട് ഫ്യൂച്ചർ ട്രേഡിലിംഗസ് എന്ന സ്ഥാപനം രൂപീകരിച്ച് തട്ടിപ്പ് വിപുലമാക്കുകയായിരുന്നു.ഇതിനും പുറമെ ഏതാനും കമ്പനികൾ കൂടി രാജേഷ് പണ സമാഹരണം ലക്ഷ്യമിട്ട് തട്ടിക്കൂട്ടിയതായും പൊലീസ് സംശയിക്കുന്നു.തൃശൂർ ജീല്ലയിൽ മാത്രം 25 ലേറെ കേസുകൾ ഇയാളുടെ പേരിൽ ഉണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം.
നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി 10 മാസം കൊണ്ട് ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് രാജേഷും കൂട്ടാളികളും നിക്ഷേപകരെ വലയിലാക്കിയിരുന്നത്.നിക്ഷേപകരെ കണ്ടെത്താൻ ഇവർ ഏജന്റ്മാരെയും നിയമിച്ചിരുന്നു.ഇത്തരത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനിയിലെ നിക്ഷേപകർ കൂടിയായ ഏതാനും പേരെ അടിമാലി പൊലീസ് മാസങ്ങൾക്ക് മുമ്പ അറസ്റ്റുചെയ്തിരുന്നു.
മൈക്ലബ്ബ് എന്ന കമ്പനിയിലാണ് പണം നിക്ഷേപിച്ചതെന്നും കമ്പനി നടത്തിവന്നിരുന്നത് മലക്കാ രാജേഷ് ആണെന്നും തങ്ങൾ അടിമാലി പൊലീസിനെ അറയിച്ചിരുന്നെന്നും ഇത് കേൾക്കാൻ പോലും തയ്യാറാവാതെ അറസ്റ്റ് രേഖപ്പെടുത്തി തങ്ങളെ കോടതിയിൽ ഹാജരാക്കിയെന്നും അടിമാലിയിൽ അറസ്റ്റിലായവർ പിന്നീട് മറുനാടനോട് വെളിപ്പെടുത്തിയിരുന്നു.
ഓരോ മേഖലയിലും പണം നിക്ഷേപിക്കാൻ താൽപര്യമുള്ളവരെ കണ്ടെത്തുകയാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം.ഇതിനായി പ്രദേശത്തെ സാമൂഹ്യപ്രവർത്തകരെയും ജനപ്രതിനിധികളെയും എന്നുവേണ്ട നാനാമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സഹകരണം ഇവർ പലവിധത്തിൽ സ്വന്തമാക്കും. പണം നിക്ഷേപിക്കാൻ ആളുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ ഒത്തുകൂടലാണ് രണ്ടാംഘട്ടം.ഏതെങ്കിലും ഹോട്ടലുകളിലോ പ്രദേശത്തെ ആരുടെയെങ്കുലും വീട്ടിലോ ആകും ഈ ഒത്തുകൂടൽ.
ഡോക്ടർമാർ, എഞ്ചിനിയർമാർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, സിനിമ താരങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നും പണം ബാങ്കിൽ ഇടുന്നതുപോലെ സുരക്ഷിതമാണെന്നും രാജേഷിന്റെ കൂട്ടാളി യോഗത്തിൽ പങ്കെടുക്കാനെത്തുന്നവരെ പറഞ്ഞ് വിശ്വസിപ്പിക്കും. ഇതിനായി ഉന്നതന്മാർക്കൊപ്പം രാജേഷും തട്ടിപ്പ് കമ്പനിയിലെ പ്രധാനികളും ഉൾപ്പെടുന്ന ഫോട്ടോകളും വീഡിയോകളും മറ്റും യോഗത്തിൽ പങ്കെടുക്കാനെത്തുന്നവരെ കാണിക്കുകയും ചെയ്യും.ഇത്തരത്തിൽ അടിമാലിയിലും സംഘം യോഗം സംഘടിപ്പിച്ചിരുന്നതായിട്ടാണ് അറയുന്നത്.
പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ മലക്കാ രാജേഷിന്റെ തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൂറത്തുവരുമെന്നാണ് സൂചന.
മറുനാടന്‍ മലയാളി ലേഖകന്.