മലപ്പുറം: അതിമാരക സിന്തറ്റിക് മയക്കുമരുന്ന് നൽകി മയക്കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്നുപേരെ തന്ത്രപരമായി പിടിച്ച് പൊലീസ്. മുഖ്യപ്രതി പൊലീസിനെ കണ്ടതോടെ വീടിന്റെ ഓടുപൊളിച്ച് രക്ഷപെട്ടു.

മഞ്ചേരി സ്വദേശിയായ വീട്ടമ്മയെ ഒന്നാം പ്രതിയായ മുഹ്സിൻ ഫോണിലൂടെയും നവ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ആറുമാസത്തോളമായി സൗഹൃദം നടിച്ചാണ് പീഡിപ്പിച്ചത്. അഥിന് ശേഷം പലതവണകളായി അതി മാരകമായ സിന്തറ്റിക് ലഹരി അടക്കം വിവിധ ലഹരികൾ നൽകി വരുതിയിലാക്കിയ തന്റെ സുഹൃത്തുക്കളേയും കൂട്ടി ഒന്നിച്ച് പല സ്ഥലങ്ങളിൽ കൂട്ടി കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകായായിരുന്നു. ഈ നാലുപേരിൽ മൂന്ന് പേരെ മലപ്പുറം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

മുള്ളമ്പാറ സ്വദേശി തെക്കുംപുറം വീട്ടിൽ മുഹ്സിൻ(28), മുള്ളമ്പാറ സ്വദേശി വീട്ടിൽ മണക്കോടൻ ആഷിക്ക്(25), മുള്ളമ്പാറ സ്വദേശി എളയിടത്ത് വീട്ടിൽആസിഫ് (23) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്‌പി പി അബ്ദുൽ ബഷീറിന്റെ നേതൃ ത്തിലുള്ളത്വ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അംഗങ്ങൾ ആയ ഐ.കെ.ദിനേശ്, പി.സലീം, ആർ. ഷഹേഷ്, കെ.കെ. ജസീർ, കെ.സിറാജ്ജുദ്ധീൻ. എന്നിവരും മലപ്പുറം എസ്‌ഐ നിതിൻ ദാസ്,മഞ്ചേരി എസ്‌ഐ മാരായ ഗ്രീഷ്മ, ബഷീർ എന്നിവരുടെ നേതൃത്വത്തിൽ മഞ്ചേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കോഴിക്കോട് മലപ്പുറം ജില്ലകളിൽ വിവിധ സ്റ്റേഷനുകളിലായി വധശ്രമം ലഹരിക്കടുത്ത് തുടങ്ങിയ കേസുകളിൽ പ്രതിയായ മുഹ്സിൻ മഞ്ചേരി പൊലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. അതേ സമയം നിരവധി കേസുകളിൽ ഉൾപ്പെട്ട ഈ കേസിൽ ഉൾപ്പെട്ട പ്രധാന പ്രതി മുള്ളമ്പാറ സ്വദേശി പറകാടൻ റിഷാദ് പൊലീസ് വീട് വളയുന്നതിനിടയിൽ വീടിന്റെ ഓടുപൊളിച്ച് രക്ഷപെട്ടു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.