- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് വീടു വളഞ്ഞ് വാതിൽമുട്ടി; മുൻവാതിൽ തുറന്നതും പൊലീസുകാരെല്ലാം അകത്തു കയറി; പിറകുവ ശത്തെ വാതിലിനു മുന്നിൽ മാത്രമായി പൊലീസ്; ഓടിളക്കി മേൽക്കൂരയിലിരുന്ന റിഷാദ് തക്കം നോക്കി രക്ഷപ്പെട്ടു; പ്രവാസിയുടെ ഭാര്യയെ കൂട്ടബലാൽസംഗം ചെയ്ത കൊടുംക്രൂരന്റെ മൊബൈലും സ്വിച്ച് ഓഫ്; മഞ്ചേരിയിലെ നാലാമൻ ഒളിവിൽ തന്നെ
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ വീട്ടമ്മയെ എം.ഡി.എം.എ നൽകി മയക്കി കൂട്ട ബലാത്സംഗംചെയ്ത കേസിൽ പൊലീസ് വീട് വളഞ്ഞതോടെ വീടിന്റെ മേൽക്കൂരയുടെ ഓട് പൊളിച്ചു രക്ഷപ്പെട്ട പ്രതിയെ തേടി മഞ്ചേരി പൊലീസ്. പിടിയിലാകുനുള്ള പ്രതി പാറക്കാടൻ റിഷാദിന്റെ മെബൈൽഫോൺ സ്വിച്ച് ഓഫ്് ആണ്. സംഭവ സമയത്ത് പ്രതിയുടെ വീട്ടിലുണ്ടായിരുന്ന പിതാവിനെ പൊലീസ് ചോദ്യംചെയ്തു.
2017ൽ അടിപിടി കേസിൽ ഇയാളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റു പ്രതികളെല്ലാം പൊലീസിന്റെ പിടിയിലായപ്പോൾ പൊലീസ് വീട്ടിലേക്കു വരുന്നത് റിഷാദ് ജനൽവഴി കാണുകയായിരുന്നു. ഇതോടെ സംഭവം പന്തിയല്ലെന്ന് കണ്ടത്. ഈ സമയത്ത് വീട്ടിൽ പിതാവും ഉണ്ടായിരുന്നു. സാധാരണ ഓടിട്ട ഒരു ചെറിയ വീടാണ് റിഷാദിന്റേത്.
പൊലീസ് വീടു വളഞ്ഞു. ശേഷം വാതിൽമുട്ടി. മുൻവശത്തേ വാതിൽ തുറന്നതും പൊലീസുകാരെല്ലാം വീടിന്റെ അകത്തു കയറി. പിറകുവശത്തെ വാതിലിനു മുന്നിൽ മാത്രമായി പൊലീസ്. പൊലീസ് അകത്തു കയറി തക്കം ഓടിളക്കി മേൽക്കൂരയിലിരുന്ന റിഷാദ് ഓടി രക്ഷപ്പെടുകയായിരുന്നു. അകത്തേക്കു വന്ന പൊലീസ് വീടിന്റെ മേൽക്കൂരയിലെ ഓട് കാണാതിരുന്നതോടെയാണു പ്രതി അതിലൂടെ രക്ഷപ്പെട്ടതായി കണ്ടത്. തുടർന്നു പിറകെ അന്വേഷിച്ചുപോയെങ്കിലും കണ്ടെത്താനായില്ല. പിതാവിനെ ചോദ്യംചെയ്തതോടെ പ്രതി വീട്ടിലുണ്ടായിരുന്നുവെന്നും വ്യക്തമായി.
അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ നൽകി മയക്കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ മൂന്നു യുവാക്കളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടമ്മയായ യുവതിയുടെ പരാതിയെ തുടർന്നാണു പ്രതികളെ പൊലീസ് പിടികൂടിയത്. എന്നാൽ മൂന്നുപ്രതികളെ പൊലീസ് കയ്യോടെ പിടികൂടിയെങ്കിലും പറക്കാടൻ റിഷാദ് പൊലീസ് വീടു വളഞ്ഞതോടെ വീടിന്റെ മേൽക്കൂരയുടെ ഓട് പൊളിച്ച് രക്ഷപ്പെടുകയായിരുന്നു. മലപ്പുറം ഡി.വൈ.എസ്‌പി: പി അബ്ദുൽ ബഷീറിന്റെ നേതൃ ത്തിലുള്ളത്വ പ്രത്യേക അന്വേഷണസംഘം പിടികൂടിയിരുന്നത്. രക്ഷപ്പെട്ട പ്രതിഎത്തിപ്പെടാനുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് രഹസ്യമായി എത്തിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. എന്നാൽ ഉടൻ തന്നെ പ്രതി പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
കൊടുംക്രൂരതയുടെ കഥകളാണ് ഈകേസിനു പിന്നിൽ നടന്നത്. താടിയും മുടിയും വളർത്തി ഇൻസ്റ്റഗ്രാമിൽ വന്നു വീട്ടമ്മയോട് ശൃംഗാരം തുടങ്ങിയത് 28കാരനായ മഞ്ചേരി മുള്ളമ്പാറ സ്വദേശി തെക്കുംപുറം വീട്ടിൽ മുഹ്‌സിനാണ്. ആദ്യമെല്ലാം അകൽച്ചപാലിച്ച യുവതി പിന്നീട് സൗഹൃദത്തിലായി. കുഞ്ഞുങ്ങളുള്ള യുവതിയുടെ ഭർത്താവ് പ്രവാസിയാണ്. ഇതുകൊണ്ടുതന്നെ രാത്രി സമയത്തെല്ലാം ആദ്യം ഇടതടവില്ലാതെ മെസ്സേജുകളയച്ചു. പിന്നീട് ഫോൺവിളിയായി അടുപ്പും വളർന്നതോടെയാണു പ്രതി തനിസ്വരൂപം പുറത്തെടുക്കാൻ തുടങ്ങിയത്. യുവതിയെ ആദ്യം സ്വന്തമായും പിന്നീട് സുഹുത്തുക്കൾക്കും കാഴ്‌ച്ചവെച്ചത് എം.ഡി.എം.എ നൽകി മയക്കിയശേഷമായിരുന്നു.
ഇത്തരത്തിൽ തനിക്കു അഞ്ചുതവണയോളം എം.ഡി.എം.എ നൽകിയതായാണ് യുവതി പൊലീസിനു നൽകിയ മൊഴി. ഇത് എം.ഡി.എം.എ ആണെന്നുപോലും ഇവർക്കു അറിയില്ലായിരുന്നു. കഴിഞ്ഞ ശേഷം ഉണ്ടായ മാറ്റങ്ങൾ കാരണം സംഭവം മയക്കുമരുന്നാണെന്ന് പിന്നീട് മനസ്സിലായെന്നും യുവതി മൊഴി നൽകി. വീട്ടുകാർ സംഭവം അറിഞ്ഞതോടെ സഹോദരന്റെകൂടെ വന്നാണു യുവതി പൊലീസിൽ പരാതി നൽകിയത്. യാതൊരു കാരണവശാലും കേസിൽനിന്നും പിന്മാറില്ലെന്നും ഏതറ്റംവരെയും പോയി പ്രതികൾക്കു ശിക്ഷ വാങ്ങിച്ചു നൽകുമെന്ന നിലപാടിലാണിപ്പോർ ഇവരുടെ വീട്ടുകാരും. ഭർത്താവും വീട്ടുകാരുമെല്ലാം കേസുമായി സഹകരിക്കുന്നുണ്ട്. മറ്റൊരു സ്ത്രീക്കും സമാനമായ അനുഭവം ഉണ്ടാകാൻ പാടില്ലെന്നും ഇവർ പറയുന്നു.
കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടിൽ മുഹ്‌സിൻ (28), മണക്കോടൻ വീട്ടിൽ ആഷിഖ് (25), എളയിടത്ത് ആസിഫ്(23) എന്നിവരെയാണ് ഇന്നലെ മലപ്പുറം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും പൊലീസ് റിമാൻഡ് ചെയ്തു. പ്രതിയായ മുഹ്സിൻ ഫോണിലൂടെ ബന്ധം തുടരുകയും സൗഹൃദം നടിച്ച് വീട്ടമ്മക്ക് പലതവണയായി അതിമാരക മയക്കുമരുന്ന് നൽകി വരുതിയിലാക്കുകയുമായിരുന്നു. തുടർന്ന് വീട്ടമ്മയെ പലസ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ബലാൽസംഗത്തിനിരയാക്കുകയും സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുകയുമായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഇന്നലെ പുലർച്ചെ പ്രതികളുടെ വീടുകളിലെത്തിയാണ് അന്വേഷണം സംഘം യുവാക്കളെ പിടികൂടുന്നത്. മഞ്ചേരി എസ് ഐമാരായ വി ഗ്രീഷ്മ, കെ ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള മഞ്ചേരി പൊലീസും മലപ്പുറം ഡിവൈഎസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഐ കെ ദിനേഷ്, പി സലീം, ആർ ഷഹേഷ്, കെ കെ ജസീർ, കെ സിറാജുദ്ദീൻ എന്നിവരും മലപ്പുറം എസ് ഐ നിതിൻദാസ് എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്