- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങൾക്ക് ഭർത്താവുള്ളതല്ലേ; നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ; ഇങ്ങനെ ചെയ്തുവെന്ന് കരുതി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നാണ് അവർ പറഞ്ഞത്; പണം കോമ്പൻസേഷനായി വാങ്ങിത്തരാമെന്നും പരാതി പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം; കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ ഇടനിലക്കാർക്ക് പിന്നിൽ ആര്? അതിജീവിത വേദന പറയുമ്പോൾ
നിങ്ങൾക്ക് ഭർത്താവുള്ളതല്ലേ; നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ; ഇങ്ങനെ ചെയ്തുവെന്ന് കരുതി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നാണ് അവർ പറഞ്ഞത്; പണം കോമ്പൻസേഷനായി വാങ്ങിത്തരാമെന്നും പരാതി പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം; കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ ഇടനിലക്കാർക്ക് പിന്നിൽ ആര്? അതിജീവിത വേദന പറയുമ്പോൾ
കോഴിക്കോട് : പണം നൽകി മൊഴിമാറ്റാൻ ശ്രമം നടത്തി മെഡിക്കൽ കോളേജ് ജീവനക്കാർ വളരെ മോശമായി തന്നോട് സംസാരിച്ചതായി മെഡിക്കൽ കോളേജിൽ ജീവനക്കാരൻ പീഡിപ്പിച്ച കേസിലെ അതിജീവിത. ഏഷ്യാനെറ്റ് ന്യൂസിലാണ് വിശദ വെളിപ്പെടുത്തൽ നടത്തിയത്. കേസ് ഒതുക്കാൻ വമ്പൻ ഗൂഢാലോചന നടന്നുവെന്നാണ് വിലയിരുത്തൽ.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച 5 പേർക്ക് സസ്പെൻഷൻ നൽകിയിരുന്നു. ഒരാളെ പിരിച്ചു വിട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് അന്വേഷിച്ച് നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് അതിജീവിത വെളിപ്പെടുത്തൽ നടത്തിയത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
പണം കോമ്പൻസേഷനായി വാങ്ങിത്തരാമെന്നും പരാതി പിൻവലിക്കണമെന്നുമായിരുന്നു തന്നെ കാണാനെത്തിയവരുടെ ആവശ്യം. പ്രതിക്കും കുടുംബമുള്ളതല്ലേയെന്നാണ് അവരിൽ ചിലർ പറഞ്ഞത്. ഒരു സ്ത്രീക്ക് മാത്രമേ മറ്റൊരു സ്ത്രീയുടെ വിഷമം മനസിലാകൂവെന്നാണ് പറയാറുള്ളത്. പക്ഷേ അതേ സ്ത്രീകളാണ് എന്റെ മാനത്തിന് വിലപറഞ്ഞത്. മാനസികമായി വളരെ തളർന്ന് നിൽക്കുകയാണ് ഞാൻ. ഭർത്താവിനോട് പറഞ്ഞാണ് ഇന്ന് സൂപ്രണ്ടിന് പരാതിയെഴുതി നൽകിയതെന്നും അതിജീവിത വിശദീകരിച്ചു.
തൈറോയ്ഡ് ശസ്ത്രക്രിയക്കു ശേഷം ഐ.സി.യു.വിലേക്ക് മാറ്റിയപ്പോൾ അറ്റൻഡർ ശശീന്ദ്രൻ (55) യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. പരാതി പിൻവലിക്കാൻ തനിക്കുമൽ സമ്മർദമുണ്ടെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് യുവതി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയും ചെയ്തിരുന്നു. സംഭവദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ വസ്ത്രങ്ങൾ സ്ഥാനം മാറിക്കിടക്കുന്നതുകണ്ട് അറ്റൻഡറോട് ചോദിച്ചിരുന്നെന്നും യൂറിൻബാഗ് ഉണ്ടോ എന്ന് നോക്കിയതാണെന്ന് പ്രതി മറുപടി നൽകിയെന്നും നഴ്‌സ് മൊഴിനൽകി. തൈറോയ്ഡ് രോഗിക്ക് യൂറിൻബാഗ് ആവശ്യമില്ലെന്ന് നിങ്ങൾക്ക് അറിയില്ലേയെന്ന് ചോദിച്ച് ശശീന്ദ്രനെ ശകാരിച്ചെന്നും മൊഴിയിലുണ്ട്.
സംഭവദിവസമുണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെയും യുവതിയുടെ ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി ശശീന്ദ്രൻ മുൻപ് ഒരു നഴ്‌സിനുനേരെ അതിക്രമത്തിന് ശ്രമിച്ചിരുന്നു എന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതിജീവിതയുടെ വെളിപ്പെടുത്തൽ ചുവടെ
20 , 21 തിയ്യതികളിലാണ് പണം തരാമെന്ന് പറഞ്ഞ് കണ്ടാൽ തിരിച്ചറിയുന്ന ചിലർ എ്‌നറെ സമീപത്ത് വന്നത്. എന്തെങ്കിലും പണം കോമ്പൻസേഷനായി വാങ്ങിത്തരാമെന്നും പരാതി പിൻവലിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. അവർക്കും (പ്രതിക്കും )കുടുംബമുള്ളതല്ലേയെന്നായിരുന്നു എന്നെ വന്ന് കണ്ടവർ പറഞ്ഞത്.
നിങ്ങൾക്ക് ഭർത്താവുള്ളതല്ലേ, നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ, ഇങ്ങനെ ചെയ്തുവെന്ന് കരുതി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നാണ് അവർ പറഞ്ഞത്. അത്രയേറെ മോശമായ രീതിയിൽ, മാനസികമായി വിഷമിക്കുന്ന രീതിയിലാണ് എന്നോട് സംസാരിച്ചത്. എനിക്ക് മാനസിക രോഗമുണ്ടെന്ന് വരെ പറഞ്ഞ് പരത്തി. സ്ത്രീകൾ തന്നെയാണ് എന്നോടിങ്ങനെ വന്ന് പറഞ്ഞത്. ഒരു സ്ത്രീക്ക് മാത്രമേ മറ്റൊരു സ്ത്രീയുടെ വിഷമം മനസിലാകൂവെന്നാണ് പറയാറുള്ളത്. പക്ഷേ അതേ സ്ത്രീകളാണ് എന്റെ മാനത്തിന് വിലപറയുന്നത്. മാനസികമായി വളരെ തളർന്ന് നിൽക്കുകയാണ് ഞാൻ. ഭർത്താവിനോട് പറഞ്ഞാണ് ഇന്ന് സൂപ്രണ്ടിന് പരാതിയെഴുതി നൽകിയത്.
ആദ്യത്തെ സംഭവം നടക്കുമ്പോൾ വാർഡിൽ സ്ത്രീ ജീവനക്കാരുണ്ടായിരുന്നുവെങ്കിലും അവർ മറ്റ് രോഗികളെ പരിചരിക്കുകയായിരുന്നു. അയാളെന്റെ (പ്രതി) അടുത്തേക്ക് രണ്ട് പ്രാവശ്യം വീണ്ടും വന്നു.ടെൻഷൻ കൂടിയപ്പോൾ ഞാൻ നഴ്‌സിനെ ആഗ്യം കാണിച്ച് വിളിച്ചു. ഭർത്താവിനോട് പറഞ്ഞാണ് പരാതി നൽകിയത്. പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് വന്നവർ ഈ വാർഡിൽ ജോലി ചെയ്യുന്നവരല്ല. അവര് കൂട്ടത്തോടെയാണ് വാതിലിന്റെ ഭാഗം വരെ വന്നത്. ഓരോരുത്തരായി കയറി വന്നാണ് എന്നോട് മോശമായി സംസാരിച്ചത്. പൊലീസ് ഇന്ന് അവരെ കൊണ്ടുവന്നിരുന്നു.
അവരിൽ ചിലരെ ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് സംഭവിച്ച പോലെ മറ്റ് പല സ്ത്രീകൾക്കും സംഭവിച്ചിട്ടുണ്ടാകും. അവര് ചിലപ്പോ തുറന്ന് പറയാൻ ഭയപ്പെടുകയാകും. പ്രതി ശിക്ഷിക്കപ്പെടണം. ഇനിയൊരു സ്ത്രീക്കും ഈ അനുഭവമുണ്ടാകരുതെന്ന് കരുതിയാണ് പരാതി നൽകിയതെന്നും അതിജീവിത പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ