- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊട്ടിത്തെറിച്ചത് മൂന്നുവർഷം മുമ്പു വാങ്ങിയ റെഡ്മി നോട്ട് 5 പ്രോയുടെ ഒരു വർഷം മുമ്പു മാറ്റിയിട്ട ബാറ്ററി; പൊട്ടിത്തെറിക്ക് കാരണം ഷോർട്ട് സെർക്യൂട്ടെന്ന് ഫോറൻസിക് വിദഗ്ദ്ധർ; മൊബൈലും ബാറ്ററിയും വാങ്ങിയ ഷോപ്പിലും അന്വേഷണം; എട്ടാം ക്ലാസുകാരിയുടെ മരണം അച്ഛന്റെ ഫോണിൽ ഗെയിം കളിക്കവേ
തൃശൂർ: തിരുവില്വാമല പട്ടിപ്പറമ്പിൽ എട്ടുവയസ്സുകാരിയുടെ മരണത്തിനിടയാക്കിയ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ ഇടയാക്കിയത് ഒരു വർഷം മുമ്പു പുതുതായി മാറ്റിയിട്ട ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണെന്ന് ഫോറൻസിക് പരിശോധനാ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട്. മൂന്നുവർഷം മുമ്പു വാങ്ങിയ റെഡ്മി നോട്ട് 5 പ്രോയുടെ ബാറ്ററി ഒരു വർഷം മുമ്പാണു ഇവർ മാറ്റിയിട്ടിരുന്നത്.
ഗോൾഡൻ റോസ് നിറത്തിലുള്ള ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോറൻസിക് വിദഗ്ധൻ മഹേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ പൊട്ടിത്തെറിച്ച ഫോണിന്റെ ഭാഗങ്ങൾ വിദഗ്ധ പരിശോധനക്കായി തൃശൂരിലെ റീജ്യണൺ ഫോറൻസിക് സയൻസ് കേന്ദ്രത്തിലേക്ക് മാറ്റി. ഫോറൻസിക് പരിശോധനാ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിന് പിന്നാലെ പൊലീസ് അന്വേഷണം മൊബൈലും, ബാറ്ററിയും വാങ്ങിച്ച ഷോപ്പ് കേന്ദ്രത്തിലേക്കാണ്.
തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്ത് വീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മെബൈൽ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പാലക്കാട്ടെ ചെന്നൈ മൊബൈൽസ് എന്ന കടയിൽ നിന്നാണ് മൂന്നുവർഷം മുമ്പു ആദിത്യശ്രീയുടെ അച്ഛന്റെ അനിയൻ സമ്മാനിച്ചതായിരുന്നു ഈ മൊബൈൽ ഫോൺ.
ഈഷോപ്പുടമയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നു കേസന്വേഷിക്കുന്ന പഴയന്നൂർ എസ്.എച്ച്.ഒ പി.ബി ബിന്ദുലാൽ പറഞ്ഞു. ഫോൺ വാങ്ങിച്ച കടയിൽ നിന്നു തന്നെയാണു ബാറ്ററി കേടായപ്പോഴും ഇവർ മാറ്റിയത്. പൊട്ടിത്തെറിച്ചത് പിതാവ് അശോക് കുമാർ ഉപയോഗിക്കുന്ന ഫോണാണ്. ആദിത്യശ്രീ പഠനാവശ്യങ്ങൾക്കും മറ്റും ഉപയോഗിച്ചിരുന്നത് ടാബായിരുന്നു. ഇന്നലെ ടാബിൽ ചാർജ് കഴിഞ്ഞതോടെ ഇത് ചാർജിനുവേണ്ടി കുത്തിവെച്ചതായിരുന്നു. ഈ സമയത്താണ് പിതാവ് വീട്ടിൽവെച്ച മൊബൈൽ ഫോൺ ഉപയോഗിച്ചു ആദിത്യശ്രീ ഗെയിം കളിക്കാനിരുന്നത്. മൊബൈൽ ചാർജ ്‌ചെയ്തുകൊണ്ടിരിക്കുന്ന സമയത്തല്ല ഫോൺ പൊട്ടിത്തെറിച്ചതെന്നും ഫോറൻസികിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
ബാറ്ററിയുടെ ബാഗങ്ങളാണ് കൂടുതൽ ഛിന്നഭിന്നമായിട്ടുണ്ടായിരുന്നത്. അശോകന്റെയും സൗമ്യയുടെയും എക മകളാണ് മരിച്ച ആദിത്യശ്രീ. ആദിത്യശ്രീ തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടറാണ് മാതാവ് സൗമ്യ. സംഭവ സമയത്ത് കുട്ടിയുടെ പിതാവ് അശോക് കുമാറും മാതാവും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും ജോലി കഴിഞ്ഞു എത്തുന്നതിനു മുൻപാണ് ദുരന്തം സംഭവിച്ചത്.
അതേസമയം സ്‌ഫോടനം നടക്കുന്ന സമയത്ത് കുട്ടിയും കുട്ടിയുടെ അമ്മൂമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടിയുടെ അമ്മൂമ്മയ്ക്ക് ഓക്‌സിജൻ സിലിണ്ടർ ഉപയോഗിക്കാറുണ്ടായിരുന്നു. അരമണിക്കൂർ ഇടവിട്ട് ഇതിൽനിന്ന് കുട്ടിയുടെ അമ്മൂമ്മയ്ക്ക് ഓക്‌സിജൻ നൽകിയിരുന്നു. എന്നാൽ ഓക്‌സിജൻ സിലിണ്ടറിന് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്