- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം നൽകിയത് ഭാര്യയുടെ താലിമാല വരെ വിറ്റ്; സിപിഐ നേതാക്കൾ റിട്ട. എസ്ഐയുടെ 86 ലക്ഷം രൂപ തട്ടയെടുത്തതിന് കേസ്; പണം തട്ടിയത് എയ്ഡഡ് കോളജ് അനുവദിച്ചു നൽകാമെന്നും ദേവസ്വം ബോർഡ് അംഗമാക്കാമെന്നും പറഞ്ഞ്; നീതി ലഭിക്കണമെന്ന് ശ്രീധരൻ
കോഴിക്കോട്: എയ്ഡഡ് കോളജ് അനുവദിച്ചു നൽകാമെന്നും, ദേവസ്വംബോർഡ് അംഗമാക്കി നൽകാമെന്നും പറഞ്ഞു സിപിഐ നേതാക്കൾ തന്റെ 86ലക്ഷം രൂപ തട്ടിയെടുത്തതായി കോഴിക്കോട് കിഴക്കേപ്പറമ്പിൽ റിട്ടയേർഡ് എസ്‌ഐ ശ്രീധരൻ. സംഭവത്തിൽ കോടതിയുടെ നിർദ്ദേശ പ്രകാരം കുന്നമംഗലം പൊലീസ് ഐ.പി.സി 420 പ്രകാരം വഞ്ചനാ കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും തനിക്ക് നീതി ലഭ്യമാകുന്നില്ലെന്നും ശ്രീധരൻ പറയുന്നു.
സിപിഐ നേതാക്കളായ സി.കെ.കൃഷ്ണൻകുട്ടി, വി.കെ.ധനപാലകൻ, കെ.കെ.സജികുമാർ എന്നിവർ ചേർന്നാണ് തന്റെ കൈയിൽനിന്നും പണം വാങ്ങിച്ചത്. 2013 മുതൽ 2017വരെയുള്ള കാലയളവിൽ തന്റെ കയ്യിൽനിന്ന് നേരിട്ടും ബാങ്ക് മുഖേനയുമായി എൺപത്തി ആറ് ലക്ഷത്തി പതിനേഴായിരം രൂപയാണ് ഇവർ വാങ്ങിച്ചത്.
എയ്ഡഡ് കോളജ് അനുവദിച്ചു നൽകാമെന്നും ഇതിന് പുറമെ ദേവസ്വം ബോർഡ് അംഗമാക്കി നൽകാമെന്നും പറഞ്ഞാണ് ഘഡുക്കളായി ഇത്തരത്തിൽ പണം നൽകിയത്. തന്റെ 30സെന്റ് സ്ഥലം വിൽപന നടത്തിയും, താമസിക്കുന്ന വീടും, 20സെന്റ് സ്ഥലവും കുന്നമംഗലം കോർപ്പറേറ്റീവ് ബാങ്കിൽ 15ലക്ഷം രൂപക്കു പണയംവെച്ചുമാണ് താൻ ഇവർക്കു പണം കൈമാറിയത്. ഇതിന് പുറമെ ഭാര്യയുടെ നാലുപവന്റെ താലിമാലയും, മകളുടെ വളയും, തന്റേയും ഭാര്യയുടേയും മക്കൽപവൻ വരുന്ന കല്യാണ മോതിരവും വിൽപന നടത്തി.
വിവിധ ആളുകളിൽനിന്നാണ് അഞ്ചു മുതൽ പത്തുലക്ഷംവരെ 35ലക്ഷം രൂപ കടം വാങ്ങിയുമാണ് ഇവർക്കു പണം നൽകിയതെന്നും ശ്രീധരൻ പറയുന്നു. എന്നാൽ ഇവർ സംസാരിക്കുമ്പോൾ കാര്യങ്ങൾ ഇപ്പോൾ നടക്കുമെന്നു കരുതിയിരുന്നു. ഇത്തരത്തിൽ വിശ്വസിപ്പിക്കാൻ ഇവർക്കു സാധിച്ചു. സംഭവത്തിൽ ആദ്യം കുന്നമംഗലം പൊലീസിൽ പരാതി നൽകിയിട്ട് പൊലീസ് കേസെടുക്കാൻ തെയ്യാറായില്ല. പിന്നീട് കോടതി സമീപിച്ചപ്പോൾ കോടതിയാണു പൊലീസിനോട് കേസെടുക്കാൻ നിർദ്ദേശിച്ചത്.
താൻ പണം നൽകിയതിന്റെ രേഖ ആവശ്യപ്പെട്ടപ്പോൾ നേതാക്കളുമായി തർക്കമായി. പിന്നീട് പാർട്ടിഫണ്ടിലേക്ക് പണം കൈമാറിയതായി കാണിച്ചു രസീറ്റ് നൽകി. ഇത് ചോദിച്ചപ്പോൾ കൃത്യമായ രസീറ്റ് വേറെ നൽകാമെന്നാണ് മറുപടി നൽകിയതെന്നും ശ്രീധരൻ പറയുന്നു. സംഭവത്തിൽ ശ്രീധരനും മകൻ ശ്രീലേഷും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. സർക്കാറിലുള്ള തങ്ങളുടെ സ്വാധീനം ഉപയോഗിച്ചു കോളജിന് അംഗീകാരം നൽകാമെന്നാണു സംഘം തന്നോട് പറഞ്ഞിരുന്നതെന്നും ശ്രീധരൻ പറയുന്നു.