- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്സാപ്പിലൂടെ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; തങ്കമണി സംഭവത്തിൽ പൊലീസ് അന്വേഷണം നിലച്ചെന്ന് സംശയം; നിരന്തരം വധഭീഷണികൾ എത്തുന്നതോടെ യുവതിയും കുടുംബവും ഭീതിയിൽ; പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാനും ശ്രമം
കട്ടപ്പന: സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വഴി പ്രചരിപ്പിച്ച സംഭവത്തിൽ നടന്നുവരുന്ന അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് സൂചന. ബാഹ്യസമ്മർദ്ദത്തെത്തുടർന്ന് പൊലീസ് ഇതുസംബന്ധിച്ച അന്വേഷണം മരവിപ്പിച്ചതായിട്ടാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം.
കഴിഞ്ഞ രണ്ടുദിവസം മുൻപാണ് കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതിയുടെ മുഖം ഉൾക്കൊള്ളിച്ചുള്ള അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വഴി പ്രചരിപ്പിച്ചത്. തങ്കമണി പൊലീസിലാണ് യുവതി പരാതി നൽകിയത്.കട്ടപ്പന പൊലീസ സ്റ്റേഷൻ പരിധിയിലാണ് യുവതി മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനം പ്രവർത്തിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിലൂടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. ചിത്രം പ്രചരിക്കുന്നതിൽ യുവതി മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്് ബന്ധമുണ്ടെന്ന തരത്തിൽ ആഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.എന്നാൽ ഇനിയും ഇയാളിലേയ്ക്ക് പൊലീസ് അന്വേഷണം എത്തിയിട്ടില്ല.
സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയുമായി നടത്തിപ്പുകാരൻ അതിരുകവിഞ്ഞ അടുപ്പം പുലർത്തിയിരുന്നെന്നും, സ്ഥാപനത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ ഇവർ ഇരുവരും പലപ്പോഴും ഒത്തുകൂടിയിരുന്നെന്നും ഇതിൽ പന്തികേട് തോന്നി പരാതിക്കാരിയായ യുവതി സ്ഥാപനത്തിലെ ജോലി ഉപേക്ഷിക്കാൻ ഒരുങ്ങിയെന്നും മറ്റുമുള്ള വിവരങ്ങളും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
യുവതി ജോലി ഉപേക്ഷിച്ചാൽ അവിഹിത ബന്ധം പുറത്തറിയുമെന്ന ഭീതിയിൽ നടത്തിപ്പുകാരൻ ശമ്പളം കൂട്ടി നൽകിയും ജോലിയിൽ ഇളവുകൾ നൽകിയും ഇവരെ കൂടെ നിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ മെച്ചപ്പെട്ട ശമ്പളത്തിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി കിട്ടിയതോടെ യുവതി ഇവിടുത്തെ ജോലി ഉപേക്ഷിച്ചു.
ഇതിനടയിൽ എങ്ങനെയോ 'രഹസ്യം' പുറത്തായി. ഇതിന് പിന്നാലെ യുവതിയെ മൊബൈലിൽ വിളിച്ച് സ്ഥാപന നടത്തിപ്പുകാരൻ വധ ഭീഷണി മുഴക്കിയെന്നും ഇതെത്തുടർന്ന് യുവതിയും കുടുംബാംഗങ്ങളും ഏറെ ഭീതിയിലാണ് ഇപ്പോൾ ജീവിതം തള്ളി നീക്കുന്നതെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം. വിവരം ശേഖരിക്കാൻ ബന്ധപ്പെട്ട മാധ്യപ്രവർത്തകരിൽ ചിലരോടും യുവതി ഭീതി പങ്കുവച്ചിരുന്നു.
ഭീതി മൂലം വധഭീഷണിയെക്കുറിച്ച് യുവതി കൃത്യമായ വിവരങ്ങൾ ഇതുവരെ പൊലീസിലും നൽകിയിട്ടില്ല. പരാതിയിൽ നടപടികളുണ്ടാവാത്തതിൽ പെൺകുട്ടിയും ഉറ്റവരും കടുത്ത മനോവിഷമത്തിലാണ്.യുവതി ഇന്ന് വീണ്ടും നീതിതേടി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
ദിവസങ്ങൾക്കുള്ളിൽ കേസിൽ പുരോഗതിയുണ്ടാവുമെന്ന് ഉറപ്പുനൽകി സി ഐ യുവതിയെ മടക്കി അയക്കുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ടുപോയാലുള്ള ഭവിഷ്യത്തുകൾ നിരത്തി പരാതിയിൽ നിന്നും യുവതിയെ പിന്തിരിപ്പിക്കാൻ പുറമെ നിന്നുള്ള ചിലർ ശക്തമായ ഇടപെടൽ നടത്തുന്നതായുള്ള വിവരവും പ്രചരിക്കുന്നുണ്ട്.എന്തുവന്നാലും നീതി ലഭിക്കും വരെ നിയപോരാട്ടം തുടരുമെന്നാണ് യവതി അടുപ്പമുള്ളവരോട് വ്യക്തമാക്കിയിട്ടുള്ളത്.
ഇതിനിടെ സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നുള്ള ആരോപണവും ശക്തിപ്പെട്ടിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ആദ്യഘട്ടത്തിൽ ആവേശത്തോടെ അന്വേഷണം നടന്നിരുന്നെന്നും സ്ഥാപന നടത്തിപ്പുകാരന്റെ രാഷ്ട്രീയ പശ്ചാത്തലം പിടികിട്ടിയതോടെ പൊലീസ് പതിയെ അന്വേഷണത്തിൽ നിന്നും പിൻവലിയുകയായിരുന്നെന്നും ആരോപണമുണ്ട്.
മറുനാടന് മലയാളി ലേഖകന്.