- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു നമ്പറിന് പത്തു രൂപ വീതം ഈടാക്കും; അതാതു ദിവസത്തെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്ക നമ്പറുകൾ ഒത്തു നോക്കി ഒന്നാം സമ്മാനം 5000 രൂപ! അനധികൃത എഴുത്ത് ലോട്ടറി വിൽപന: ഒരാൾ കൂടി അറസ്റ്റിൽ
മലപ്പുറം: കേരള സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി നടത്തിവരുന്ന അനധികൃത എഴുത്ത് ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരാൾ കൂടി നിലമ്പൂരിൽ പിടിയിലായി. നിലമ്പൂർ വീട്ടിച്ചാൽ കുറ്റിക്കാട്ടിൽ മുഹമ്മദാലി (54) ആണ് പിടിയിലായത്.പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന നടത്തിയ പരിശോധനയിലാണ് ഇയാൾ ഇന്നലെ രാമൻകുത്ത് വെച്ച് പിടിയിലായത്. ബൈക്കിൽ ലോട്ടറി കച്ചവടം നടത്തി വരികയാണ് ഇതിനിടയിലാണ് സമാന്തര ലോട്ടറി കച്ചവടവുമെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക അനധികൃത എഴുത്തുലോട്ടറി നടത്തിയ സിപിഐ ചാലിയാർ പഞ്ചായത്ത് ലോക്കൽ സെക്രട്ടറി അടക്കം മൂന്നു കഴിഞ്ഞ ദിവസം നിലമ്പൂർ പൊലീസ് പിടികൂടിയിരുന്നു. സിപിഐ ചാലിയാർ ലോക്കൽ സെക്രട്ടറി അകമ്പാടം കല്ലുങ്ങൽ നിഷീദ് (40), എണ്ണിശ്ശേരി സനോഫർ (41), മണലോടി സ്വദേശി കറുത്തേടത്ത് അബ്ദുൾ മജീദ് (42) എന്നിവരെയാണ് നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
മലപ്പുറം എസ്പി എസ്. സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധനയും അറസ്റ്റും. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പു ഫലവുമായി ബന്ധപ്പെടുത്തിയാണ് ഇവർ ഇടപാടു നടത്തിയിരുന്നത് . ഒരു നമ്പറിന് പത്തു രൂപ വീതം ഈടാക്കി അതാതു ദിവസത്തെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാന മൂന്നക്ക നമ്പറുകൾ ഒത്തു നോക്കി പ്രസ്തുത നമ്പറുകൾ ആവശ്യപ്പെട്ട ആളുകൾക്ക് ഒന്നാം സമ്മാനമായി ഒരു ടിക്കറ്റിന് 5000 രൂപയും, രണ്ടാം സമ്മാനം 500 രൂപയും, മൂന്നാം സമ്മാനം 250 രൂപയും ലഭിക്കും.
നിഷീദ്, സനോഫർ എന്നിവരെ അകമ്പാടത്തു വെച്ചും, അബ്ദുൾ മജീദിനെ ചക്കാലക്കുത്തു വെച്ചുമാണ് പിടികൂടിയത്. നിഷീദും സനോഫറും ഗൂഗിൾ പേ വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ഇവരിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. അബ്ദുൾ മജീദിൽ നിന്നും 9480 രൂപയും, മൂന്നക്ക നമ്പറുകൾ എഴുതിയ സ്ലിപ്പുകളും, 2 മൊബൈൽ ഫോണും, ബൈക്കും പിടിച്ചെടുത്തു. പ്രതികളുടെ വാട്സ് ആപ്പ് സന്ദേശങ്ങൾ പരിശോധിച്ച് ഇടപാടുകാരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരുന്നുണ്ട്.
പൊലീസ് പിടിയിലായ സിപിഐ നേതാവിനെ രക്ഷിച്ചെടുക്കാൻ ശക്തമായ രാഷ്ട്രീയ സമ്മർദ്ദമായിരുന്നു. നിഷീദിനെ ഒഴിവാക്കി മറ്റു രണ്ടുപേരെ മാത്രം പ്രതികളാക്കി കേസെടുക്കാൻ നീക്കം നടന്നെങ്കിലു മലപ്പുറം എസ്പിയുടെ ശക്തമായ ഇടപെടലിലാണ് സിപിഐ നേതാവിനെ രക്ഷിച്ചെടുക്കാനുള്ള നീക്കം പൊളിഞ്ഞത്. നിലമ്പൂർ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും സിപിഐ നേതാവുമായ പി.എം ബഷീറിന്റെ സഹായിയായാണ് നിഷീദ് പാർട്ടിയിൽ വളർന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പി.പി സുനീർ തുടങ്ങിയവർക്കൊപ്പമുള്ള ഫോട്ടോകളും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. എസ്ഐമാരായ ടി.എം സജിനി, എ. രാജൻ, ടി. ുജീബ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജംഷാദ്, ഷിഫിൻ കുപ്പനത്ത്, സിപിഒ സജേഷ്, ബിജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്