- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നാപ് ടോളിന്റെ പേരില്‍ തപാലില്‍ വ്യാജ സമ്മാന കൂപ്പണ്‍ അയച്ച് പണം തട്ടല്‍; സമ്മാനം വേണമെങ്കില്‍ സമ്മാനത്തുകയുടെ ഒരു ശതമാനം ജി.എസ്.ടി ആയി അയക്കണമെന്ന്; തട്ടിപ്പില്‍നിന്നും രക്ഷപ്പെട്ടതോടെ യുവാവിനെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്ത് കലിപ്പ് തീര്‍ത്ത് തട്ടിപ്പ് സംഘം
മലപ്പുറം: തപാലില്‍ കൊറിയറിലൂടെ കത്തുരൂപത്തില്‍ വ്യാജ സമ്മാന കൂപ്പണ്‍ അയച്ചു നല്കി പണം തട്ടാന്‍ ശ്രമം. രണ്ടാംസമ്മാനമായി 14.80ലക്ഷം സമ്മാനം അടിച്ചെന്ന് കാണിച്ച് കൂപ്പണ്‍ അയച്ചു. സമ്മാനംവേണമെങ്കില് സമ്മാനത്തുകയുടെ ഒരു ശതമാനം ജി.എസ്.ടി ആയി അയക്കണമെന്നാണു തട്ടിപ്പ് സംഘം നിര്‍ദ്ദേശിച്ചത്. തട്ടിപ്പ് തിരിച്ചറിഞ്ഞ് കെണിയില്‍ പെടാതിരുന്നതിനാല്‍ യുവാവിന് പണം നഷ്ടമായില്ല.
തട്ടിപ്പില്‍നിന്നും രക്ഷപ്പെട്ടതോടെ യുവാവിനെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്ത് കലിപ്പ് തീര്‍ത്ത് തട്ടിപ്പ് സംഘം. തിരൂര്‍ തിരുന്നാവായയിലെ കാരത്തൂരിലാണ് സംഭവം. കാരത്തൂരിലെ കരിമ്പനക്കല്‍ ഇബ്രാഹിമിനെ തേടിയാണ് തട്ടിപ്പ് സംഘത്തിന്റെ വ്യാജ സമ്മാന കൂപ്പണെത്തിയത്. ഒരു നാള് ഉച്ചയുറക്കം കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ ഇബ്രാഹിം കണ്ടത് സ്പീഡ് പോസ്റ്റിലെത്തിയ കവറാണ്. പുതിയ സ്കൂട്ടറിന്റെ ആര്.സി എത്തിയതാകുമെന്ന് കരുതി കവര്‍ പൊട്ടിച്ച ഇബ്രാഹിം ഞെട്ടിപ്പോയി.
നാപ് ടോളിന്റെ പേര് സഹിതമുള്ളതാണ് സമ്മാന കൂപ്പണ്‍. നേരത്തെ പലതവണ നാപ്ടോള്‍ ഉത്പ്പന്നങ്ങള്‍ വാങ്ങിയിട്ടുള്ളതിനാല്‍ ഒരു വേള സംഭവം സത്യമാകുമെന്ന് ഇബ്രാഹിം കരുതി. സംശയം തീര്‍ക്കാന്‍ നാപ്ടോളിന്റെ ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചു. കത്തില്‍ സംശയം തോന്നി ജാഗ്രത പാലിച്ചതിനാലാണ് ഇബ്രാഹിം കെണിയില്‍ കുടുങ്ങാതിരുന്നത്. ഏതാനും ദിവസം മുമ്പ് വരെ തട്ടിപ്പ് സംഘം വാട്സാപ്പിലൂടെ ഇബ്രാഹിമിനെ പ്രലോഭിപ്പിച്ച് കൊണ്ടിരുന്നു. സമ്മാനത്തുകയുടെ ഒരു ശതമാനം ജി.എസ്.ടി ആയി അയച്ചാല്‍ തുക അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആകുമെന്നായിരുന്നു വാഗ്ദാനം.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ അരങ്ങ് വാഴുന്നതിനിടെയാണ് സമ്മാന കൂപ്പണ്‍ തപാലില്‍ അയച്ച് പുതിയൊരു തട്ടിപ്പ് ശ്രമമുണ്ടായിരിക്കുന്നത്. കത്ത് രൂപത്തിലാകുമ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസ്യത ലഭിക്കുമെന്ന കണക്കു കൂട്ടലിലാകും ഈ രീതി അവലംബിച്ചതെന്നാണ് സംശയിക്കുന്നത്. പണം നഷ്ടമായിട്ടില്ലാത്തതിനാല് ഇബ്രാഹിം നിയമ നടപടികളിലേക്ക് കടന്നിട്ടില്ല.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ