- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭഛിദ്രം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു; എല്ലാം അറിഞ്ഞത് മുമ്പ് കൂടെ ജോലി ചെയ്ത കാമുകൻ മാത്രം; പിസിഓഡിയെ പഴിച്ച് എല്ലാം ഒളിപ്പിച്ചു; രക്തസ്രാവം ചോരക്കുഞ്ഞിന്റെ കൊല പുറത്താക്കി; മെലെവെട്ടിപ്രത്ത് നീതു പദ്ധതി തയ്യറാക്കിയത് ഒറ്റയ്ക്കോ? ഗിൽബർട്ടും പ്രതിയായേക്കും
തിരുവല്ല: ശൗചാലയത്തിൽ പ്രസവത്തെത്തുടർന്ന് കുഞ്ഞ് മരിച്ചത് അമ്മ നടത്തിയ കൊലപാതകമെന്ന് പൊലീസ് ഉറപ്പിക്കുമ്പോൾ നിറയുന്നത് ദുരഭിമാനം. പത്തനംതിട്ട മേലെവെട്ടിപ്രത്ത് നിരവിൽ നീതു മോനച്ചനാണ് (20) അറസ്റ്റിലായത്. മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് നീതു.
ജനിച്ചയുടൻ കുട്ടിയെ മടിയിലിരുത്തി മഗ്ഗിൽ വെള്ളം കോരി മുഖത്തേക്ക് ഒഴിച്ചതായി നീതു പൊലീസിനോട് പറഞ്ഞു. വെള്ളം ഉള്ളിൽച്ചെന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. അവിവാഹിതയായ നീതു ഡിസംബർ ഒന്നിന് പുലർച്ചെയാണ് തിരുവല്ലയിൽ താമസസ്ഥലത്തെ ശൗചാലയത്തിൽ പ്രസവിച്ചത്. മരിച്ചനിലയിൽ കുഞ്ഞിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമിതരക്തസ്രാവത്തോടെ നീതുവിനേയും ഇവിടെ പ്രവേശിപ്പിച്ചു.
സ്വകാര്യ ആശുപത്രിയിൽ നഴ്സുമാരെ സഹായിക്കുന്ന ജോലിയായിരുന്നു നീതുവിന്. തൃശ്ശൂർ പീച്ചി സ്വദേശി ഗിൽക്രിസ്റ്റുമായി അടുപ്പത്തിലാണ് നീതു. ഈ ബന്ധത്തിലുള്ളതാണ് കുട്ടിയെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടേയും ഫോൺ ചാറ്റുകളും മറ്റും പരിശോധിച്ചുവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഗിൽക്രിസ്റ്റിനേയും കേസിൽ പ്രതിയാക്കിയേക്കും. ഇയാൾക്ക് കൊലയിൽ പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
നീതുവുമായി ചുമത്രയിലെ വാടകവീട്ടിൽ തെളിവെടുപ്പ് നടത്തിയ പൊലീസ് കൊലപാതക രംഗം പുനരാവിഷ്‌കരിച്ചു. ഇതിനായി കുഞ്ഞിന്റെ ഡമ്മിയും തയാറാക്കിയിരുന്നു. നീതു ഗർഭിയാണെന്ന വിവരം പുറമേ കാമുകന് മാത്രമാണ് അറിയാമായിരുന്നത്. ഇതേ ആശുപത്രിയിൽ നേരത്തേ ജോലി ചെയ്തിരുന്ന കാമുകൻ ഇരുപത്തഞ്ചുകാരനാണ്. നീതു ഗർഭിണിയാണെന്ന വിവരം മറയ്ക്കാൻ വേണ്ടി തനിക്ക് പിസിഓഡി ആണെന്നാണ് സഹപ്രവർത്തകരോട് പറഞ്ഞത്. അമിതമായ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഒപ്പം താമസിക്കുന്നവർ നീതുവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു.
ഇവർ എത്തി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രസവത്തെ തുടർന്നുള്ള രക്തസ്രാവമാണെന്ന് മനസിലായത്. പിന്നാലെ നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. പ്രസവിച്ച ഉടനെ കുഞ്ഞ് ക്ലോസറ്റിലെ വെള്ളത്തിൽ വീണ് മരിച്ചുവെന്ന കഥയാണ് നീതു പൊലീസിനോട് പറഞ്ഞത്. ഇത് പിന്നീട് കളവാണെന്ന് തളിഞ്ഞു.
വിശദമായ ചോദ്യം ചെയ്യലിൽ നീതുവിന് പിടിച്ചു നിൽക്കാനായില്ല. 2.800 കി. ഗ്രാം തൂക്കമുണ്ടായിരുന്ന പെൺകുഞ്ഞ് ആരോഗ്യവതിയായിരുന്നു. സ്വകാര്യ മെഡിക്കൽ കോളജിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് എന്ന തസ്തികയിലാണ് നീതു ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചാണ് തൃശൂർ സ്വദേശിയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് ഇയാൾ ഇവിടെ നിന്ന് പോയി.
ആറ് വനിത സഹപ്രവർത്തകർക്കൊപ്പം തിരുവല്ലയിൽ വീടെടുത്ത് താമസിച്ചാണ് ജോലിക്കു പോകുന്നത്. പുലർച്ചെ 3.45ന് ശൗചാലയത്തിൽ പ്രസവിച്ചതായാണ് നീതുവിന്റെ മൊഴി. അഞ്ചു മണിവരെ ഇതിനുള്ളിൽ ഇരുന്നു. തുടർന്നാണ് സഹപ്രവർത്തകർ പ്രസവവിവരം അറിയുന്നത്. ചില അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നതിനാൽ വയർ തടിച്ചിരിക്കുകയാണെന്നാണ് നീതു വിശ്വസിപ്പിച്ചിരുന്നതെന്ന് സഹപ്രവർത്തകർ പൊലീസിനോട് പറഞ്ഞു.
ഗർഭഛിദ്രം നടത്താൻ നീതു ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കുട്ടിയെ കൊലപ്പെടുത്താൻ ഗിൽക്രിസ്റ്റ് പ്രേരിപ്പിച്ചതായി തെളിവ് കിട്ടിയിട്ടില്ലെന്ന് ഡിവൈ.എസ്‌പി. എസ്. അഷാദ് പറഞ്ഞു. ഇരുവരുടെയും ഫോൺ ചാറ്റുകളും പരിശോധിച്ചു വരികയാണ്.
മറുനാടന് മലയാളി ബ്യൂറോ