- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹമാധ്യമത്തിലൂടെ പരിചയം; നേരിൽ കാണാൻ വിളിച്ചുവരുത്തി; പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു; കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; ആൺസുഹൃത്തിനെതിരെ പരാതിയുമായി ഇന്ത്യൻ വിദ്യാർത്ഥിനി
കൊൽക്കത്ത: നേരിൽ കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തടവിൽ പാർപ്പിച്ച് ദിവസങ്ങളോളം ആൺസുഹൃത്ത് തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി ഇന്ത്യൻ വിദ്യാർത്ഥിനി. ബംഗ്ലാദേശിലെ ധാക്കയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ കൊൽക്കത്ത സ്വദേശിനിയാണ് ആൺ സുഹൃത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്.
ഈ വർഷം ആദ്യം സമൂഹമാധ്യമം വഴി തങ്ങൾ പരിചയത്തിലാകുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. ഓഗസ്റ്റ് ആറിന് നേരിൽ കാണാനും ഒരു യാത്ര പോകാനും തീരുമാനിച്ചു. കോക്‌സ് ബസാറിൽവെച്ച് കാണാനായിരുന്നു തീരുമാനം. എന്നാൽ ഈ യാത്രയുടെ കാര്യം ആരോടും പറയരുതെന്ന് ആൺസുഹൃത്ത് പറഞ്ഞിരുന്നു.
ഓഗസ്റ്റ് 8-ന് ഇയാൾ മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയും കോക്‌സ് ബസാറിലെ ഹോട്ടലിൽ ബന്ധിയാക്കുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഓഗസ്റ്റ് 11-വരെ നിരന്തരം തന്നെ പീഡിപ്പിച്ചെന്നും പെൺകുട്ടി ആരോപിക്കുന്നു.
പിന്നീട് അവിടെനിന്ന് രക്ഷപ്പെട്ട് ധാക്കയിലെത്തിയ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ കോക്‌സ് ബസാറിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു പൊലീസ് തന്നോട് പറഞ്ഞതെന്ന് പെൺകുട്ടി പറയുന്നു.
ആൺസുഹൃത്ത് തന്റെ സ്വകാര്യ ചിത്രങ്ങൾ രക്ഷിതാക്കൾക്ക് അയച്ചു കൊടുക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുകാർ തിരികെ നാട്ടിലെത്താൻ ഓഗസ്റ്റ് 19-ന് വിമാന ടിക്കറ്റ് അയച്ചു നൽകുകയും അവിടെ നിന്ന് തിരികെ നാട്ടിലെത്തുകയുമായിരുന്നു.
പിന്നീട് ഇന്ത്യൻ ഹൈ കമ്മീഷന് ഇ മെയിൽ വഴി പരാതി നൽകിയതായും പെൺകുട്ടി വ്യക്തമാക്കി. എന്നാൽ പീഡന പരാതി ലഭിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പെൺകുട്ടി മുത്തശ്ശിയോടൊപ്പം കൊൽക്കത്തയിലാണുള്ളത്.
ന്യൂസ് ഡെസ്ക്