- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ദിനത്തിൽ യുവതിയെ നിർബന്ധിച്ച് കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കി; പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ വീട്ടുകാർ തന്നെ ഒഴിവാക്കി; പഞ്ചായത്ത് ചേർന്ന് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടു; യുവതിയുടെ പരാതിയിൽ ഭർതൃവീട്ടുകാർക്കെതിരെ കേസ്
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ വിവാഹ ദിനത്തിൽ 24കാരിയായ യുവതിയെ ഭർതൃവീട്ടുകാർ നിർബന്ധിച്ച് കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് പരാതി. ഭർത്താവിന്റെ മാതാപിതാക്കളാണ് യുവതിയെ നിർബന്ധിച്ച് കന്യകാത്വ പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പരിശോധനയിൽ യുവതി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ വീട്ടുകാർ തന്നെ ഒഴിവാക്കിയെന്നും പഞ്ചായത്ത് ചേർന്ന് തന്നോട് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടെന്നും യുവതി പരാതിയിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും ബാഗോർ എസ്.എച്ച്.ഒ. അയ്യൂബ് ഖാൻ പറഞ്ഞു. ഐ.പി.സി. വകുപ്പുകൾ
498എ, 384, 509, 120 ബി പ്രകാരമാണ് ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഭിൽവാരയിൽ വെച്ച് മെയ് 11നായിരുന്നു യുവതിയുടെ വിവാഹം. എന്നാൽ ആദ്യദിവസം തന്നെ യുവതി കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കപ്പെടുകയായിരുന്നു. പരിശോധനയിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഭർത്താവും കുടുംബവും തന്നെ അപമാനിച്ചുവെന്നും മെയ് 31ന് പ്രാദേശിക ക്ഷേത്രത്തിൽ വെച്ച് നടന്ന 'ഖാപ് പഞ്ചായത്തി'ൽ തന്റെ കുടുംബത്തോട് 10 ലക്ഷം രൂപ നൽകാൻ ഉത്തരവിട്ടതായാണ് പരാതി.
''ഉച്ചയ്ക്ക് ശേഷമാണ് കന്യകാത്വ പരിശോധന നടത്തിയത്. അതിന് ശേഷം രാത്രിയോളം അവർ ചർച്ച നടത്തി. ഭയം കാരണം എനിക്കൊന്നും പറയാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും മർദ്ദിക്കുകയായിരുന്നു'. യുവതി പരാതിയിൽ പറയുന്നു.
വിവാഹത്തിന് മുമ്പ് അയൽവാസി തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി ഭർത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുഭാഷ് നഗർ പൊലീസ് സ്റ്റേഷനിൽ ഒരു കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്