- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുർഗന്ധം വരാതിരിക്കാൻ ആദ്യം പുതപ്പു കൊണ്ട് പൊതിഞ്ഞു; പിന്നെ ബെഡ് ഷീറ്റിലും; സെല്ലോ ടേപ്പിൽ വരിഞ്ഞു മുറുക്കി കറുത്ത പ്ലാസ്റ്റിക്ക് കവറിലേക്കാക്കി; നേപ്പാൾ സ്വദേശി ലക്ഷ്മിയുടെ മൃതദേഹം റാം ബഹാദൂർ ബിസ്ത് എളംകുളത്തെ ഒറ്റമുറി വാടകവീട്ടിൽ ഒളിപ്പിച്ചിരുന്നത് അതിവിദഗ്ധമായി; ഫോൺ വിളിയിൽ തുമ്പു കണ്ടെത്താൻ അന്വേഷണം
കൊച്ചി : ആദ്യം പുതപ്പുകൊണ്ട് പൊതിഞ്ഞു. പിന്നെ ബെഡ് ഷീറ്റിലും. സെല്ലോ ടേപ്പിൽ വരിഞ്ഞു മുറുക്കിയ ശേഷം മാലിന്യം സംഭരിക്കാൻ ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക്ക് കവറിലേക്കാക്കി. അഴുകി ദുർഗന്ധം പരാക്കാതിരിക്കാൻ അതിവിദഗധമായാണ് നേപ്പാൾ സ്വദേശി ലക്ഷ്മിയുടെ മൃതദേഹം റാം ബഹാദൂർ ബിസ്ത് എളംകുളത്തെ ഒറ്റമുറി വാടവീട്ടിൽ ഒളിപ്പിച്ചിരുന്നത്. കാലുകളും മടക്കികെട്ടിയിരുന്നു.
പിന്നിൽ നിന്ന് പ്ലാസ്റ്റിക് കയറോ മറ്റോയിട്ട് മുറുക്കി കൊലപ്പെടുത്തിയതായാണ് കരുതുന്നത്. മുറിവേറ്റ് മറ്റുപാടുകളൊന്നും ദേഹത്തില്ല. രക്തത്തിന്റെ സാന്നിദ്ധ്യവും മുറിയിലെ പരിശോധനയിൽ കണ്ടെത്താനായില്ല.
കൊല്ലപ്പെട്ട ലക്ഷ്മിയും റാം ബഹാദൂർ ബിസ്തും തമ്മിൽ അടുത്തിടെ വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു. ലക്ഷ്മി മണിക്കൂറോളം പലരുമായി സംസാരിച്ചിരുന്നതായി ഫോൺ കാൾ വിശദാംശങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ലക്ഷ്മിയുടെ ഫോൺ കണ്ടെത്താനായിട്ടില്ല. റാം ബഹാദൂർ ലക്ഷ്മിയുടെ ഫോണുമായി കടന്നിട്ടുണ്ടെകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് പൊലീസ് പറയുന്നു.
അതേസമയം ലക്ഷ്മിയെ മറ്റാരെങ്കിലും കൊന്ന് ബഹാദൂറിനെ തട്ടിക്കൊണ്ടുപോയി ഇല്ലാതാക്കാനുള്ളതടക്കം എല്ലാ സാദ്ധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ലോഡ്ജുകളെല്ലാം റാം ബഹാദൂറിനായി തിരച്ചിൽ നടത്തി. സമീപത്തെ വീടുകളിലൊന്നിലും സി.സി.ടിവി കാമറകളില്ല. പരിസരത്തെ മറ്റ് വീടുകളിലെ സി.സി.ടിവി കാമറ പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ഹെയർ ഫിക്സിങ് ടെക്നീഷ്യനായ ഇയാൾ കേരളം വിട്ടതായാണ് പൊലീസ് കരുതുന്നത്. 21ന് ശേഷം ഫോൺ സ്വിച്ച് ഓഫാണ്.
എളംങ്കുളം രവീന്ദ്രൻ റോഡിൽ നിര്യാതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ടി.കെ. നാരായണന്റെ വീടും മതിലുമായി ചേർത്ത് നിർമ്മിച്ച ഒറ്റമുറിയിൽ ഒന്നര വർഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇരുവരും. ലക്ഷ്മിയും റാം ബഹാദൂർ ബിസ്തും മഹാരാഷ്ട്ര സ്വദേശികളും ദമ്പതികളാണെന്നുമാണ് വീട്ടുടമയെ ധരിപ്പിച്ചിരുന്നത്. വാടകകരാറിനൊപ്പം നൽകിയ രേഖ വ്യജമാണെന്ന് തെളിഞ്ഞിണ്ട്. യുവതിയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും നേപ്പാൾ സ്വദേശികളെന്ന് വ്യക്തമായത്.
യഥാർത്ഥ പേരും മേൽവിലാസവും ഇത് തന്നെയാണോയെന്ന് ഉറപ്പക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം ഒറ്റമുറിയിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ വീട്ടുടമയോട് പരാതിപ്പെട്ടു. മുറിപരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. വീട്ടുകാരെ കാണാനില്ലെന്നതിന്റെ അസ്വഭാവിതയിൽ വിവരം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. പൊലീസ് പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിനുള്ളിൽ യുവതിയെ കൊന്ന് മൂടിവച്ചതാണെന്ന് കണ്ടെത്തിയത്.
ദേഹം അഴുകിയ നിലയിലാണ്. 20വരെ ലക്ഷ്മിയെ ഇവിടെ കണ്ടിരുന്നതായ വീട്ടുടമയായ സ്ത്രീയുടെ മൊഴി. 20-21 തീയതികളിലായിരിക്കും കൊലപാതകമെന്നാണ് കരുതുന്നത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇന്നലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. റാം കുമാറിനെ ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ടവർ ലോക്കേഷൻ പരിശോധിച്ചപ്പോൾ എളംകുളത്തുവച്ചു തന്നെ ഫോൺ ഓഫായെന്ന് വ്യക്തമായി.
ഇതോടെ ലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞതായിരിക്കാമെന്ന് ഉറപ്പിച്ചു. ഫോൺ ഓഫ് ചെയ്യും മുമ്പ് റാംകുമാർ വിളിച്ചവരുടെ പേര് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ചിലര സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്