- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാവായ അദ്ധ്യാപകൻ; പിടിയിലായത് ലൈംഗിക അതിക്രമം നേരിട്ടതായി വിദ്യാർത്ഥിനി അദ്ധ്യാപികയോട് പരാതിപ്പെട്ടതോടെ; കുട്ടികളുടെയെല്ലാം മൊഴിയെടുക്കാൻ പൊലീസ്; കൂടുതൽ പരാതികൾ ഉയർന്നേക്കും
മലപ്പുറം: മലപ്പുറത്ത് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് നിരോധിത സഘടനായ പോപ്പുലർ ഫ്രണ്ട് നേതാവായ അദ്ധ്യാപകൻ. പെൺകുട്ടിയുടെ പരാതിയിൽ വേങ്ങര സ്വദേശിയായ അദ്ധ്യാപകൻ അബ്ദുൽ കരിമിനെയാണ് മലപ്പുറം വനിത പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസം അദ്ധ്യാപകനിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി വിദ്യാർത്ഥിനി അദ്ധ്യാപികയോട് പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപികയാണ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത മലപ്പുറം വനിത പൊലീസ് ഇൻസ്പെക്ടറാണ് അബ്ദുൽ കരീമിനെ കസ്റ്റഡിയിലെടുത്തത്.
ഇയാൾ കൂടുതൽ കുട്ടികൾക്ക് നേരെ സമാനമായ രീതിയിൽ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. വേങ്ങരയിൽ നിന്നും ഇയാളെ മലപ്പുറം വനിത പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. മലപ്പുറം, വേങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പോക്സോ അനുബന്ധ കുറ്റകൃത്യങ്ങൾ മലപ്പുറം വനിത സെൽ ആണ് അന്വേഷിക്കുന്നത്.
അബ്ദുല് കരീം നിരോധിത സഘടനായ പോപുലർ ഫ്രണ്ടിന്റെ മലപ്പുറം നോർത്ത് ജില്ല ഭാരവാഹിയായിരുന്നു. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന പതിനഞ്ചോളം കുട്ടികളോട് ഇയാൾ മോശമായി പെരുമാറിയിട്ടുണ്ടെന്ന് പരാതി ഉയർന്നിരുന്നു.
പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ പ്രകാരം ആണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്