മലപ്പുറം: പോക്സോ കേസിൽ മലപ്പുറത്തെ മദ്രസാ ഉസ്താദിനെ അറസ്റ്റ് ചെയ്തു. മലപ്പുറം പാങ്ങ് സ്വദേശിയും കോഡൂർ മുണ്ടക്കോട് മദ്രസയിലെ അദ്ധ്യാപകനുമായ ഇബ്രാഹി(50)മാണ് വനിത പൊലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച പരാതി മലപ്പുറം വനിത പൊലീസിന് കൈമാറുകയായിരുന്നു.

ഇയാളെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. വനിത എസ്‌ഐ സന്ധ്യദേവിയാണ് കേസ് അന്വേഷിക്കുന്നത്. അതേ സമയം ഇത് വ്യാജ പരാതിയാണെന്നാരോപിച്ച് പള്ളി മഹല്ല് കമ്മിറ്റിയിലെ ചിലർ രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച്ച മഹല്ലിൽ ലഹരിക്കെതിരെ പ്രചരണം നടത്തിയിരുന്നുവെന്നു ഇതിനെതിരെ ചിലർ ലഹരി പ്രചാരകരായ യുവാവിനെതിരെ രംഗത്തുവന്നതിനെതിരെ മഹല്ല് കമ്മിറ്റിയിൽ തർക്കങ്ങൾ നിലനിന്നിരുന്നുവെന്നും ഇതിന്റെ ഭാഗമായി കെട്ടിച്ചമച്ച കേസാണിതെന്നുമാണ് ഒരു വിഭാഗംപേർ ആരോപിക്കുന്നത്. സംഭവത്തെ കുറിച്ചു വിശദമായ അന്വേഷണം നടത്തി വരികയാണ് പൊലീസ്.

അതേ സമയം വേങ്ങരയിൽ പോക്സോ കേസിൽ അദ്ധ്യാപകൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 13കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. അന്വേഷണത്തിൽ ഇയാൾ കൂടുതൽ വിദ്യാർത്ഥിനികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി ക്ലാസിനിടെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. സ്‌കൂളിലെ മറ്റ് അദ്ധ്യാപകരോടാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി പീഡനവിവരം പറഞ്ഞത്. തുടർന്ന് സ്‌കൂൾ അധികൃതർ പൊലിസിനെ സമീപിക്കുകായിരുന്നു.

ഇയാൾ കൂടുതൽ വിദ്യാർത്ഥിനികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പൊലിസ് കണ്ടെത്തി. 15ലധികം വിദ്യാർത്ഥികളാണ് സമാനപരാതികളുമായി രംഗത്തെത്തിയത്. പ്രതി നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം നോർത്ത് ജില്ലാ പ്രസിഡന്റായിരുന്നു.