മലപ്പുറം: ഒർജിനലിലെ വെല്ലുന്ന ഡ്യൂപ്ളിക്കേറ്റ് മൊബൈൽ ഫോണുകൾ നൽകി വ്യാപക തട്ടിപ്പ് നടത്തിയ സംഘത്തെ കണ്ടെത്താൻ അന്വേഷണം. ചങ്ങരംകുളം മേഖലയിൽ മാത്രം നിരവധി പേരാണ് തമിഴ്‌നാട് രജിസ്ട്രേഷൻ ഉള്ള ബൈക്കിലെത്തുന്ന സ്ത്രീയും കുഞ്ഞുമടങ്ങുന്ന സംഘം തട്ടിപ്പിന് ഇരയാക്കിയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് കൂടുതൽ സംഘത്തിന്റെ തട്ടിപ്പിൽ കുടുങ്ങിയിരിക്കുന്നത്.

ബെംഗളുരുവിലെ ഒരു ഷോപ്പിന്റെ ബില്ല് അടക്കം നൽകിയാണ് ഇവർ മോബൈലുകൾ വിൽപന നടത്തുന്നത്.ഷോപ്പിലെ നിന്ന് വാങ്ങുന്നതിനേക്കാൾ വിലക്കുറവ് ലഭിക്കുന്നതിനാൽ പലരും സംഘത്തിന്റെ കെണിയിൽ വീണിട്ടുണ്ട്. ഓപ്പോ,റിയൽമി,സാംസങ്,വൺപ്ളസ് തുടങ്ങിയ വൻകിട കമ്പനികളുടെ ഒർജിനലിനെ വെല്ലുന്ന കോപ്പികളാണ് സംഘം വിൽപന നടത്തുന്നത്.

ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ മൊബൈൽ വാങ്ങിയവർ മൊബൈൽ ഷോപ്പ് ഉടമകളെ സമീപിക്കുന്നതോടെയാണ് തട്ടിപ്പിന് ഇരയായതാണെന്ന് ഇവർ തിരിച്ചറിയുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് സംഘം കൂടുതൾ തട്ടിപ്പുകൾ നടത്തുന്നത്.ഇതുകൊണ്ട് തന്നെ ആരും പരാതിയുമായി പൊലീസിനെ സമീക്കാറില്ല എന്നത് തട്ടിപ്പ് സംഘത്തിന് കൂടുതൽ സഹായമാകുന്നുണ്ടെന്ന് മൊബൈൽ ഷോപ്പുടമകൾ പറയുന്നു

കഴിഞ്ഞ നവംബർ 25നു 18500 രൂപക്കു വാങ്ങിയ ഓപ്പേയുടെ ഫോൺ ഉപയോഗിക്കാൻ നോക്കുമ്പോൾ ഇതിൽ നോ സിം കാർഡ് പ്ലഗഡ് ഇൻ എന്നാണ് കാണിച്ത്. ഇതോടെ യുവാവ് വാങ്ങിയ ഫോൺബില്ലുമായി മൊബൈൽ ഷോപ്പിൽ എത്തിയതോടെയാണ് തട്ടിപ്പ് മനസ്സിലാകുന്നത്.

രാജ് മെബൈൽ ഷോപ്പ്, എം.ജി റോഡ്, ബെലഗും കർണാടക എന്ന സ്ഥാപത്തിന്റെ ബില്ലാണ് ഇയാൾക്കു ലഭിച്ചിരുന്നത്. സമാനമായി നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു മൊബൈൽ ഷോപ്പ് ഉടമകൾ പറയുന്നു.