- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റഗ്രാം കാമുകനെ തേടിയെത്തിയ 19കാരി കൂട്ടബലാൽസംഗത്തിനിരയാക്കിയത് രക്ഷകരായി അവതരിച്ചവർ; പീഡിപ്പിച്ചത് പരപ്പനങ്ങാടി പനയത്തിൽ ജുമാ മസ്ജിദിന് അടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ; ടൂറിസ്റ്റ് ബസ്സിൽ നിന്നും താഴെ വീണ കുട്ടിയെ രക്ഷിച്ച് സോഷ്യൽ മീഡിയയിൽ താരമായ വ്യക്തിയും പ്രതി
മലപ്പുറം: ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട കാമുകനെ തേടിയെത്തിയ 19കാരി കൂട്ടബലാൽസംഗത്തിനിരയാക്കിയ കേസിൽ മുഖ്യപ്രതികളിലൊരാൾ ഒളിവിൽ. അറസ്റ്റിലായ മൂന്നു പേർക്കു പുറമെ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ തേടുകയാണ് പൊലീസ്. രക്ഷകരായി അവതരിച്ച പ്രതികൾ കൂട്ടബലാൽസംഗം ചെയ്തത് പരപ്പനങ്ങാടി പനയത്തിൽ ജുമാ മസ്ജിദിന് അടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ വച്ചാണ്.
ഇൻസ്റ്റഗ്രാം വഴിപരിചയപ്പെട്ട കാമുകനെ തേടിയെത്തിയ 19കാരിയായ ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർത്ഥിനിയാണ് പരപ്പനങ്ങാടിയിൽവെച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായത്. സംഭവത്തിൽ പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാരായ താനൂർ പരിയാപുരം രണ്ടാം വാർഡിലെ പള്ളിക്കൽ പ്രജീഷ്, പരപ്പനങ്ങാടി കെട്ടുങ്ങൽ കടപ്പുറം ആലിക്കാനകത്ത് സഹീർ ,ബാർബർ ജോലി ചെയ്യുന്ന പുത്തരിക്കൽ മുനീർ എന്നിവരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേർ ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്നാണു പെൺകുട്ടി പൊലീസിനു നൽകിയ മൊഴി.
കഴിഞ്ഞ ഡിസംബർ 21 ബുധനാഴ്ച വൈകിട്ടാണ് യുവതി കാമുകനെ തേടി പരപ്പനങ്ങാടിയിലെത്തിയത് ഭാര്യയും കുട്ടികളുമുള്ള കാമുകൻ കൈയൊഴിഞ്ഞതോടെ രക്ഷകരായി പ്രജീഷും മുനീറുമെത്തുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച പെൺകുട്ടിയെ ഇരുവരും ക്രൂരമായി ബലാൽസംഗം ചെയ്യുകയുമായിരുന്നു. ശേഷം കെട്ടുങ്ങൽ സ്വദേശി സഹീറും പെൺകുട്ടിയെ മാനഭംഗപ്പെടുത്തി.അവശയായ പെൺകുട്ടിയെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും മംഗലാപുരം ട്രെയിനിൽ കയറ്റി വിടുകയായിരുന്നു.
ഒരാഴ്ച മുമ്പ് പേരാമ്പ്രയിൽ നിന്നും കാണാതായ പെൺകുട്ടിയെ അന്വേഷിച്ച് ബന്ധുക്കൾ പേരാമ്പ്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കാസർഗോഡ് നിന്നും കണ്ടെത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് പരപ്പനങ്ങാടിയിലെത്തി പരപ്പനങ്ങാടി പൊലീസിന്റെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കസ്റ്റഡിയിലുള്ള പ്രജീഷ് രാത്രി കാലങ്ങളിൽ പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഓട്ടോ ഓടിക്കവേ രണ്ട് വർഷം മുമ്പ് ടൂറിസ്റ്റ് ബസ്സിൽ നിന്നും താഴെ വീണ കുട്ടിയെ രക്ഷിച്ച് സോഷ്യൽ മീഡിയയിൽ താരമായ ആളുമാണ്. പേരാമ്പ്ര സിഐ ബിനുതോമസ്, എഎസ്ഐ ശ്രീജിത്ത്, ഹെഡ്കോൺസ്റ്റബിൾ റിയാസ്, വിനീഷ്, വനിതാപൊലീസുകാരി റീഷ്മ.
തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ കേസന്വേഷണം നടക്കുന്നത്. പെൺകുട്ടിയുടെ പരാതിയിലാണ് പേരാമ്പ്ര പൊലീസ് കേസെടുത്തത്. സംഭവം നടന്നത്ത പരപ്പനങ്ങാടിയിലായതിനാൽ കേസ് ഉടൻ പരപ്പനങ്ങാടി പൊലീസിന് കൈമാറുമെന്നു പേരാമ്പ്ര സിഐ ബിനുതോമസ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്