- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ അറിവോടെ 11കാരിയെ പീഡിപ്പിച്ചത് പലതവണ; മലപ്പുറത്ത് പോക്സോ കേസിൽ അറസ്റ്റിലായ കേരള ബാങ്ക് ജീവനക്കാരന് യുവതിയുമായി വർഷങ്ങളായി ബന്ധം; പ്രതി മൂന്ന് കുഞ്ഞുങ്ങളുടെ പിതാവ്; ഇരുവരെയും റിമാൻഡ് ചെയ്തു
മലപ്പുറം: മലപ്പുറത്ത് പതിനൊന്ന് വയസ്സുകാരിയെ അമ്മയുടെ അറിവോടെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ കേരള ബാങ്ക് ജീവനക്കാരനെയും പെൺസുഹൃത്തിനെയും റിമാൻഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെയാണ് ബാങ്ക് ജീവനക്കാരനായ പ്രതി പലതവണ പീഡിപ്പിച്ചത്. മാതാവിനോടൊപ്പം അവധി സമയത്ത് മലപ്പുറത്തു വന്നപ്പോഴാണ് തന്നെ പീഡനത്തിന് ഇരയാക്കിയതെന്നു പെൺകുട്ടി പൊലീസിന് മൊഴി നൽകി.
പരാതിയിൽ നിലവിൽ കേരളാ ബാങ്കായി മാറിയ മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ക്ലാർക്കായ സയ്യിദ് അലി അക്‌ബർ ഖാനാണ് (39)അറസ്റ്റിലായത്. അമ്മയുടെ അറിവോടെയായിരുന്നു പീഡനമെന്ന് വ്യക്തമായതോടെയാണ് ഇവരെയും പിടികൂടിയത്. സ്‌കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം അദ്ധ്യാപകരുടെയും മറ്റും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാറ്റം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സ്‌കൂളിൽ കൗൺസിലിങ് നടത്തുകയായിരുന്നു. ഈ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
സംഭവത്തിൽ മാതാവിന്റെ മൗനാനുവാദവും ഉണ്ടായത് പെൺകുട്ടിയെ മാനസികമായി തളർത്തിയിരുന്നു. തുടർന്നു പഠനത്തിൽ പിന്നാക്കം പോയ കൂട്ടിക്കു മാനസികമായ വ്യത്യാസങ്ങളുമുണ്ടായി. പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകർ ശ്രദ്ധിച്ചതോടെ കൗൺസിലിംഗിന് വിധേയമാക്കുകയായിരുന്നു. തുടർന്നാണു കുട്ടി ഞെട്ടിക്കുന്ന വിവരം പറഞ്ഞത്. മാതാവിന്റെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന് കണ്ടെത്തിയതിനാൽ ഇവരെയും പ്രതിചേർക്കുകയായിരുന്നു. തിരുവനന്തപുരം പൊലീസാണ് ആദ്യം കേസ് രജിസ്റ്റർചെയ്തതെങ്കിലും സംഭവം നടന്നത് മലപ്പുറത്തായതിനാൽ മലപ്പുറം വനിതാ പൊലീസിന് കേസ്് കൈമാറുകയായിരുന്നു.
പ്രതിയായ അലി അക്‌ബർ ഖാൻ വിവാഹിതനും മൂന്നു കുഞ്ഞുങ്ങളുടെ പിതാവുമാണ്. ഇതിനു പുറമെ ഇയാളുടെ ഭാര്യ നിലവിൽ ഗർഭിണിയുമാണ്. കുഞ്ഞിന്റെ മാതാവുമായി അലി അക്‌ബറിന് വർഷങ്ങളായുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്