ലഖ്നൗ: ഉത്തർപ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിലാണ് പത്തും പതിനഞ്ചും വയസ്സുള്ള കുട്ടികൾ ക്രൂരപീഡനത്തിനിരയായത്. ഓഗസ്റ്റ് നാലാം തീയതി സിദ്ധാർഥ്നഗർ പാത്രബസാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കോഴിക്കടയിലാണ് ഈ സംഭവം നടന്നത്.

കൊങ്കടി ചൗരാഹയ്ക്ക് സമീപമുള്ള അർഷൻ ചിക്കൻ സ്റ്റാളിൽ  ഓഗസ്റ്റ് 4 ന് അരങ്ങേറിയ ക്രൂരതയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പത്തുംപതിനഞ്ചും വയസുള്ള കുട്ടികൾ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു സംഘം ഇരുവരെയും കടയിൽ കെട്ടിയിടുകയായിരുന്നു.

കുപ്പിയിൽ മൂത്രമൊഴിച്ച് കുട്ടികളെ നിർബന്ധിച്ച് കുടിപ്പിച്ച സംഘം പച്ചമുളക് കഴിപ്പിക്കുകയും കുട്ടികളെ വിസ്ത്രരാക്കി മലദ്വാരത്തിൽ മുളക് തേക്കുകയും ചെയ്തു. തങ്ങൾ പണം മോഷ്ടിച്ചില്ലെന്ന് പറഞ്ഞ് കുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും പ്രതികൾ വെറുതെ വിട്ടില്ല. കൈകൾ പിന്നിൽ കെട്ടിയിട്ടായിരുന്നു അക്രമികൾ കുട്ടിയെ ഉപദ്രവിച്ചത്.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പാത്ര ബസാർ പൊലീസ് കേസെടുത്ത് ആറ് പേരെ കസ്റ്രഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേണം നടത്തിവരികയാണെന്നും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

കുട്ടികളെ മൂത്രം കുടിപ്പിച്ചതായും സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ചതായും ബലംപ്രയോഗിച്ച് ചില അജ്ഞാത ലായനികൾ കുത്തിവെച്ചതായുമാണ് റിപ്പോർട്ട്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കുട്ടികളെ ആക്രമിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പണം മോഷ്ടിച്ചെന്ന് ആരോപിച്ചാണ് രണ്ട് കുട്ടികളെയും ഒരുസംഘം കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കുട്ടികളെ നിർബന്ധിച്ച് മുളക് തീറ്റിക്കുന്നതും മൂത്രം കുടിപ്പിക്കുന്നതും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. മൂത്രം കുടിച്ചില്ലെങ്കിൽ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

കുട്ടികളെ കൈകൾ കെട്ടി കിടത്തിയശേഷം സ്വകാര്യഭാഗങ്ങളിൽ മുളക് തേയ്ക്കുന്നതാണ് മറ്റൊരു ദൃശ്യത്തിലുള്ളത്. കുട്ടികൾ വേദനകൊണ്ട് നിലവിളിക്കുമ്പോൾ മഞ്ഞനിറത്തിലുള്ള ലായനി ഇവരുടെ ദേഹത്ത് കുത്തിവെച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയും പ്രതികളെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കുകയും ചെയ്തു. കുട്ടികളെ ഉപദ്രവിച്ച ആറുപേരെ അറസ്റ്റ് ചെയ്തതായി എ.എസ്‌പി. അറിയിച്ചു.