- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലഞ്ഞിയിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടിക്ക് നേരെ പ്രതിയുടെ ആക്രമണം; വീട്ടിൽ കയറി തലയ്ക്ക് പിന്നിൽ വെട്ടിയത് പിതൃസഹോദരൻ; പീഡന പരാതിയിൽ കേസിന്റെ വാദം തുടങ്ങാനിരിക്കെ ആക്രമണം; പ്രതിയായ 66-കാരൻ റബ്ബർത്തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ
കൊച്ചി: ഇലഞ്ഞിയിൽ പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപിച്ചശേഷം പ്രതിയായ പിതൃസഹോദരൻ ആത്മഹത്യ ചെയ്തു. പെൺകുട്ടിയുടെ പിതൃസഹോദരനാണ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കുട്ടിയെ വീട്ടിൽ കയറി ആക്രമിച്ചത്. ഈ സമയം വീട്ടിൽ പെൺകുട്ടി ഒറ്റക്കായിരുന്നു. പെൺകുട്ടി തുണി അലക്കുന്നതിനിടെ പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിന്നീട് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടിപരിക്കേൽപ്പിച്ചശേഷം താമസിക്കുന്ന വീടിന് സമീപത്തുള്ള റബ്ബർത്തോട്ടത്തിലാണ് 66-കാരൻ തൂങ്ങിമരിച്ചത്. പ്രതിക്കെതിരെ ഒരു വർഷം മുൻപു പെൺകുട്ടി നൽകിയ പീഡന പരാതിയിന്മേൽ കേസുണ്ട്. ഈ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് സംഭവം. പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്.
2022-ലാണ് പെൺകുട്ടിയെ ബന്ധുവായ 66-കാരൻ പീഡനത്തിനിരയാക്കിയത്. പോക്സോ കേസിൽ പ്രതിയായ ഇയാൾ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. സംഭവസമയം പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെട്ടേറ്റതിന് പിന്നാലെ കുട്ടി വീട്ടിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് സമീപവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടിയുടെ തലയുടെ ഇടതു വശത്ത് ചെവിയുടെ പിന്നിൽ ആഴത്തിൽ മുറിവുണ്ട്.
ഇതിനുപിന്നാലെയാണ് പ്രതിയായ 66-കാരനെ റബ്ബർത്തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ കൂത്താട്ടുകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്, വീടിനു സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ കുടുംബത്തിന് നാട്ടുകാർ പിരിവിട്ട് എട്ടു ലക്ഷം രൂപ ചെലവിൽ വീടുവച്ചു നൽകിയിരുന്നു.
വീടിനു സമീപം വസ്ത്രങ്ങൾ കഴുകി കൊണ്ടിരുന്ന പെൺകുട്ടിയുടെ തലയ്ക്കു പിന്നിൽ മാരകായുധം ഉപയോഗിച്ച് വെട്ടിയശേഷം പ്രതി കടന്നുകളയുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തെ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളി ഐസക്കാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്.
തലയ്ക്ക് പിന്നിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഇലഞ്ഞിയിലെ ആശുപത്രിയിൽ എത്തിയശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിക്കായി പൊലീസും നാട്ടുകാരും ഏറെനേരം തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിൽ പ്രതി താമസിച്ചിരുന്ന വീടിനു സമീപത്തെ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
പ്രതിക്കെതിരെ ഒരു വർഷം മുൻപു പെൺകുട്ടി നൽകിയ പരാതിയിൽ കേസുണ്ട്. ഈ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് സംഭവം. നിർധന കുടുംബാംഗമായ പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ പുത്തൻകുരിശിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനും സഹോദരി സ്കൂളിലും പോയ സമയത്തായിരുന്നു ആക്രമണം.
മറുനാടന് മലയാളി ലേഖകന്.