- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് മക്കളുള്ള മൂത്ത ജേഷ്ഠനുമായി അവഹിതബന്ധം; 25 കാരിയെ വീട്ടിൽ കയറി ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ ആളെന്ന് സഹോദരൻ
ന്യൂഡൽഹി: വിവാഹിതനും നാല് മക്കളുടെ പിതാവുമായ തന്റെ ജേഷ്ഠ സഹോദരനുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് യുവതിയെ ഭർത്താവ് വെടിവെച്ചു കൊലപ്പെടുത്തി. യുവതിയുടെ വീട്ടിൽ കയറിയാണ് മുഖംമൂടി ധരിച്ചെത്തി വെടിവച്ച് കൊലപ്പെടുത്തിയത്. വാതിൽക്കൽ നിൽക്കുമ്പോൾ അഞ്ചു ബുള്ളറ്റുകളാണ് യുവതിയുടെ ദേഹത്ത് തുളഞ്ഞുകയറിയത്.
വടക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂരിൽ എക്സ്റ്റൻഷൻ ഏരിയയിലാണ് സംഭവം. മൂത്തസഹോദരനുമായി ഭാര്യക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് സംശയിച്ചാണ് 31 കാരൻ റോക്കി യാദവ് 24 വയസ്സുള്ള പൂജയെ വെടിവെച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയിൽ മനോജ് എന്ന് പരിചയപ്പെടുത്തിയയാളാണ് പൊലീസിനെ വിളിച്ചു വരുത്തിയത്.
മോട്ടോർസൈക്കിളിൽ മുഖംമൂടി ധരിച്ചെത്തിയ ഒരാൾ വീടിന്റെ വാതിലിൽ നിൽക്കുകയായിരുന്ന സഹോദരിയെ വെടിവെച്ചെന്നാണ് ഇയാൾ പൊലീസിൽ വിളിച്ചു പറഞ്ഞത്. പൂജയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താൻ കുറ്റവാളിയുടെ ബൈക്കിന് പിന്നാലെ കുറേദൂരം ചേസ് ചെയ്തെങ്കിലും ബൈക്ക് ഉപേക്ഷിച്ച് അയാൾ രക്ഷപ്പെട്ടു കളഞ്ഞതായും മനോജ് പറഞ്ഞു.
ബൈക്കിന്റെ ഉടമ നരേന്ദ്രൻ എന്നൊരാളാണെന്ന് പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് ഇയാളുടെ വീട്ടിൽ എത്തിയെങ്കിലും നരേന്ദ്രനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. റോക്കി യാദവ് എന്നയാൾക്ക് ദിവസങ്ങൾക്ക് മുമ്പ് ബൈക്ക് കടം കൊടുത്തതായി അമ്മ പൊലീസിനെ അറിയിച്ചു. ഈ അന്വേഷണമാണ് റോക്കിയിലേക്ക് എത്തിയത്.
അന്വേഷണത്തിൽ കൃഷൻ പ്രധാനുമായുള്ള പൂജയുടെ ബന്ധത്തിൽ റോക്കിക്ക് കടുത്ത നിരാശയുണ്ടെന്നും അയാൾ അതിന് പൂജയെ കൊലപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു എന്നും കണ്ടെത്തി. വിവാഹിതനും നാലു മക്കളുടെ പിതാവുമായ പ്രധാനുമായി പൂജ പ്രണയബന്ധത്തിലാണെന്ന് മനസ്സിലാക്കിയ റോക്കി അവളെ കൊലപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് പദ്ധതി തയ്യാറാക്കി നടപ്പിലാക്കുകയായിരുന്നു. മാതാവിന്റെയും സഹോദരന്റെയും മുന്നിൽ വീട്ടുപടിക്കൽ വച്ചായിരുന്നു പൂജ വെടിയേറ്റ് മരണമടഞ്ഞത്.