- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 36 മരണം; 19 പേർക്ക് പരിക്കേറ്റു; റോഡിൽ നിന്ന് തെന്നിമാറിയ ബസ് മറിഞ്ഞത് മുന്നൂറടി താഴ്ചയിലേക്ക്; രക്ഷാപ്രവർത്തനം തുടരുന്നുവെന്ന് പൊലീസ്
ശ്രീനഗർ: ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കിഷ്ത്വാറിലെയും ദോഡയിലെയും സർക്കാർ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബുധനാഴ്ച രാവിലെ ദോഡ ജില്ലയിലെ അസാർ മേഖലയിലാണ് അപകടമുണ്ടായത്.
കിഷ്ത്വറിൽ നിന്ന് ജമ്മുവിലേക്കു പോകുകയായിരുന്ന ബസ്, ബട്ടോട്ടെ- കിഷ്ത്വർ ദേശീയപാതയിൽ അസർ മേഖലയിലെ ട്രുങ്കലിന് സമീപത്തുവെച്ച് 300 അടി താഴ്ചയുള്ള ചരിവിലേക്കുമറിയുകയായിരുന്നു. പരിക്കേറ്റവരെ കിഷ്ത്വറിലേയും ദോഡയിലേയും സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
#WATCH | At least five people died in a bus accident in Assar region of Doda in J&K. Injured shifted to District Hospital Kishtwar and GMC Doda. Details awaited. pic.twitter.com/vp9utfgCBR
- ANI (@ANI) November 15, 2023
ബത്തോട്ട്-കിഷ്ത്വാർ ദേശീയ പാതയിൽ ട്രംഗൽ-അസാറിന് സമീപമാണ് സംഭവം. റോഡിൽ നിന്ന് തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ മാറ്റാനായി ഹെലികോപ്റ്റർ സൗകര്യം ഏർപ്പെടുത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരുൾപ്പെടെ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.