- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ ബസിലെ യാത്രയ്ക്കിടെ തുടങ്ങിയ ബന്ധം; വീട്ടിൽവച്ച് ചുംബിക്കുന്നത് ബന്ധു കണ്ടു; യുവതിയുമായി പ്രണയത്തിലെന്നും ശാരീരകബന്ധം പുലർത്താറുണ്ടെന്നും സ്‌കൂൾ വിദ്യാർത്ഥി; 14കാരനെ പീഡിപ്പിച്ച സ്‌കൂൾ കൗൺസലർ അറസ്റ്റിൽ
വാഷിങ്ടൺ: പതിനാലുവയസ്സുകാരനായ സ്‌കൂൾ വിദ്യാർത്ഥിയെ പ്രണയം നടിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസിൽ സ്‌കൂൾ കൗൺസലറായ യുവതി അറസ്റ്റിൽ. പെൻസിൽവേനിയ ബക്ക്സ് കൗണ്ടിയിലെ പെൻ റിഡ്ജ് സൗത്ത് മിഡിൽ സ്‌കൂളിൽ കൗൺസലറായ കെല്ലി ആൻ ഷാറ്റി(35)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ഗൈഡൻസ് കൗൺസലറായ യുവതി പതിന്നാലുകാരനായ വിദ്യാർത്ഥിയെ പലതവണ ലൈംഗികമായി ചൂഷണംചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൗൺസലറായ പ്രതി സ്വന്തം വീട്ടിൽവെച്ചും കാറിൽവെച്ചും വിദ്യാർത്ഥിയെ ഉപദ്രവിച്ചതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനുപുറമേ വിദ്യാർത്ഥിയുടെ വീട്ടിൽവെച്ചും ലൈംഗികമായി ചൂഷണംചെയ്തു. മാതാപിതാക്കളും സഹോദരിയും പുറത്തുപോകുന്ന സമയത്താണ് കൗൺസലർ വിദ്യാർത്ഥിയുടെ വീട്ടിലെത്തിയിരുന്നത്. ഈ വീട്ടിൽനിന്ന് പ്രതിയുടെ കമ്മലുകൾ കണ്ടെടുത്തതായും ഇരുവരും പരസ്പരം അയച്ചിരുന്ന മെസേജുകളും ചിത്രങ്ങളും വീണ്ടെടുത്തതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞവർഷം സ്‌കൂൾ ബസിലെ യാത്രയ്ക്കിടെയാണ് കൗൺസലർ ആദ്യം തന്നോട് അടുത്തിടപഴകിയതെന്നായിരുന്നു വിദ്യാർത്ഥി പൊലീസിന് നൽകിയ മൊഴി. ക്ലാസ് ടൂർ കഴിഞ്ഞ് മടങ്ങുന്നതിനിടെ ബസിൽ കൗൺസലറുടെ അടുത്തായാണ് ഇരുന്നിരുന്നത്. ഇതിനുശേഷം കൗൺസലർ സ്ഥിരമായി ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചിരുന്നു. ക്ലാസ് സമയത്തടക്കം ഇത് തുടർന്നു. മാത്രമല്ല, ഓൺലൈൻ വഴി മെസേജ് അയക്കാനും ആരംഭിച്ചു. അധ്യയനവർഷം അവസാനിച്ചതോടെ സ്നാപ്പ് ചാറ്റ് വഴിയായിരുന്നു മെസേജ് അയച്ചിരുന്നത്. ഇതിനൊപ്പം ശാരീരികബന്ധവും തുടർന്നു. രണ്ടുമാസത്തിനിടെ പലതവണ കൗൺസലർ ലൈംഗികബന്ധത്തിലേർപ്പെട്ടതായും വിദ്യാർത്ഥി വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ കൗൺസലർ ലൈംഗികമായി ദുരുപയോഗംചെയ്യുന്നതായി പ്രതിയുടെ ബന്ധു തന്നെയാണ് പൊലീസിനെ ആദ്യം അറിയിച്ചത്. സ്വന്തം വീട്ടിൽവെച്ച് പ്രതി വിദ്യാർത്ഥിയെ ചുംബിക്കുന്നത് ബന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഇവർ വീട്ടിൽക്കയറുകയും വിദ്യാർത്ഥിയോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പരിഭ്രാന്തനായ 14-കാരൻ ഒരു കാറിന് പിന്നിൽ ഒളിച്ചിരിക്കുകയും മാതാപിതാക്കളെ ഫോണിൽ വിളിക്കുകയുമായിരുന്നു. തുടർന്ന് മാതാപിതാക്കളോട് കൗൺസലറുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. കൗൺസലറുമായി പ്രണയത്തിലാണെന്നും ശാരീരകബന്ധം പുലർത്താറുണ്ടെന്നുമാണ് 14-കാരൻ മാതാപിതാക്കളോട് തുറന്നുപറന്നത്. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൗൺസലറെ അറസ്റ്റ് ചെയ്തത്.




