- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഗതകുമാർ പൊലീസ് സ്റ്റേഷനിലെത്തി ലോട്ടറിയും പണവും കൈമാറിയ ശേഷം പ്രശ്‌നം ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടതോടെ ട്വിസ്റ്റ്; തൊണ്ടു മുതൽ കിട്ടിയതോടെ പരാതി സത്യമെന്ന് തെളിഞ്ഞു; ചെങ്ങന്നൂരിലെ നഗസഭാ സെക്രട്ടറിക്കെതിരെ കേസ് എടുക്കുമ്പോൾ
ആലപ്പുഴ: ലോട്ടറി വിൽപ്പനകാരിയായ യുവതിയുടെ കൈ പിടിച്ച് തിരിച്ച ശേഷം പണവും ലോട്ടറികളും തട്ടിയെടുത്തന്ന പരാതിയിൽ ചെങ്ങന്നൂർ നഗരസഭ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തത് നാടകീയ സംഭവങ്ങൾക്കൊടുവിൽ. നേരത്തെ കള്ളപരാതിയെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് പൊലീസിനെ പോലും ഞെട്ടിക്കുന്ന സംഭവങ്ങളാണുണ്ടായത്. യുവതിയുടെ പരാതിയിൽ ആദ്യം പൊലീസ് കേസെടുത്തിരുന്നില്ല.
രാത്രിയിൽ നഗരസഭ സെക്രട്ടറി സുഗതകുമാർ പൊലീസ് സ്റ്റേഷനിലെത്തി ലോട്ടറിയും പണവും കൈമാറിയ ശേഷം പ്രശ്‌നം ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടതോടെയാണ് ട്വിസ്റ്റുണ്ടാകുന്നത്. മോഷണ മുതൽ പൊലീസിന് കിട്ടിയതോടെ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിയുന്ന സാഹചര്യമുണ്ടായി. ഇതോടെ കേസെടുത്തില്ലെങ്കിൽ പ്രശ്‌നമാകുമെന്ന അവസ്ഥ വന്നു. മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. മോഷണ കുറ്റം ചുമത്തിയിട്ടുമില്ല. ജാമ്യമുള്ള വകുപ്പുകളാണ് ചുമത്തിയതെന്നാണ് സൂചന.
തുടർച്ചയായി വെള്ളാവൂർ ജങ്ഷൻ റോഡിൽ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിനിടെ കച്ചവടക്കാരായ സ്ത്രീകൾ ഉദ്യോഗസ്ഥർക്കു നേരെ ചായ ഉണ്ടാക്കാനായി തയ്യാറാക്കിയ പാലൊഴിച്ചു. അതിന് ശേഷമാണ് ലോട്ടറി മോഷണം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെ ചെങ്ങന്നൂർ നഗരസഭ ഓഫീസിന് മുൻവശത്തെ എം.കെ റോഡിൽ വച്ചാണ് സംഭവം. റോഡരികിൽ തിരുവല്ല കടപ്ര സ്വദേശിനി റജീനാ ഫ്രാൻസിസ് റോഡരികിൽ ലോട്ടറി വിൽക്കുമ്പോൾ നഗരസഭ സെക്രട്ടറി സുഗതകുമാർ എത്തി ആദ്യം അസഭ്യം പറഞ്ഞു. താൻ മുനിസിപ്പൽ സെക്രട്ടറിയാണെന്നും ഇവിടെ കച്ചവടം നടത്താൻ പറ്റില്ലെന്നും പറഞ്ഞു.
തുടർന്ന് റജീനയുടെ കയ്യിലുണ്ടായിരുന്ന പണവും ലോട്ടറികളും നഗരസഭ സെക്രട്ടറി പടിച്ചുപറിച്ചെന്നായിരുന്നു പരാതി. പരാതി വിശ്വാസിക്കാതിരുന്ന ചെങ്ങന്നൂർ പൊലീസ് ആദ്യം കേസെടുത്തില്ല. എന്നാൽ രാത്രി എട്ടു മണിയോടെ യുവതിയിൽ നിന്നും പിടിച്ചു പറിച്ച പണവും ലോട്ടറികളുമായി സെക്രട്ടറി സുഗതകുമാർ സ്റ്റേഷനിലെത്തി. പ്രശ്‌നം ഒത്തുതീർപ്പാക്കണം എന്ന് പൊലീസിനോട് ആവശ്യപ്പെട്ടതോടെ കേസിൽ ട്വിസ്റ്റും ഉണ്ടായി.
വഴിയോരക്കച്ചവടം ഒഴിയണമെന്നു നിർദേശിച്ചതിനു നഗരസഭാ സെക്രട്ടറിയെ കയ്യേറ്റം ചെയ്‌തെന്നു പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. വെള്ളി ഉച്ചയോടെയാണു സംഭവം. റെയിൽവേ സ്റ്റേഷൻ റോഡിൽ നടപ്പാത അടച്ചു കെട്ടി ചായക്കച്ചവടം നടത്തിയിരുന്നത് ഒഴിയണമെന്നു നിർദേശിച്ചപ്പോൾ കച്ചവടക്കാരൻ സിപിഎം പ്രവർത്തകരെ വിളിച്ചു വരുത്തിയെന്നും ഇവർ കയ്യേറ്റം ചെയ്‌തെന്നും കാട്ടി ചെങ്ങന്നൂർ നഗരസഭ സെക്രട്ടറി എം.സുഗധകുമാർ എസ്എച്ച്ഒയ്ക്കു നൽകിയ പരാതിയിൽ പറയുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പരാതിയിൽ ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
മണ്ഡലകാലത്ത് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലെ പൊതുതീരുമാനപ്രകാരമാണു റെയിൽവേ സ്റ്റേഷൻ മുതൽ വെള്ളാവൂർ വരെയും ഷൈനി ഏബ്രഹാം റോഡിലും വഴിയോരക്കച്ചവടം നിരോധിക്കാൻ നഗരസഭയെ ചുമതലപ്പെടുത്തിയതെന്നു നഗരസഭാ കൗൺസിൽ പറയുന്നു. ബദലായി ഗുരു ചെങ്ങന്നൂർ റോഡിൽ കച്ചവടം നടത്താമെന്നും നിർദേശിച്ചിരുന്നു.
സെപ്റ്റംബർ 29നു കൗൺസിൽ യോഗം തീരുമാനം നടപ്പാക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതു നടപ്പാക്കുന്നതിനിടെയാണു വെള്ളിയാഴ്ച സിപിഎമ്മിന്റെ നേതൃത്വത്തിൽ തടസപ്പെടുത്തിയതെന്നും സെക്രട്ടറിയെ മർദ്ദിക്കുകയും ചെയ്തതെന്നു നഗരസഭാധ്യക്ഷ സൂസമ്മ ഏബ്രഹാമും ആരോപിച്ചു. സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജീവനക്കാർക്ക് പൂർണപിന്തുണ നൽകാനും അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു.




