- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബവുമായി അകലാൻ കാരണം മകളെന്ന സംശയം; 32 കാരിയെ വിവാഹ ചടങ്ങിനിടെ പിതാവ് കഴുത്തറത്തു കൊലപ്പെടുത്തി; മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; ഒളിവിൽപോയ പ്രതിക്കായി തെരച്ചിൽ
ജയ്പൂർ: രാജസ്ഥാനിൽ പിതാവ് മൂത്ത മകളെ കഴുത്തറുത്തുകൊലപ്പെടുത്തി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന പ്രതി മൂത്ത മകളെ ഒരു വിവാഹസ്ഥലാത്ത് വച്ചാണ് കൊലപ്പെടുത്തിയത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ ഉച്ചയോടെയാണ് ദാരുണമായ സംഭവം.
പാലി സ്വദേശിയായ ശിവ്ലാൽ മേഘ് വാളാണ് മകൾ നിർമയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ശിവ്ലാൽ രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പാലി ജില്ലയിലെ ഇസാലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിനിടെയാണ് കൊലപാതകം നടന്നത്. പ്രതിയുമായി അകന്ന് അമ്മയോടൊപ്പം ഗുജറാത്തിൽ കഴിയുകയായിരുന്നു മുപ്പത്തിരണ്ടുകാരിയായ മകൾ. ചടങ്ങിനിടെ സംസാരിക്കാനായി മൂത്തമകളെ വിളിച്ച പ്രതി, ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടികൊണ്ടുപോയി.
കഴുത്തറത്ത ശേഷം കയ്യിൽ കരുതിയ പെട്രോള് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇളയ മകളോട് കാത്തു നിൽക്കാൻ പറഞ്ഞ ശേഷമായിരുന്നു ക്രൂരമായ കൊലപാതകം. തിരിച്ചെത്തിയ അച്ഛന്റെ കൈയിൽ ചോരപുരണ്ടതു കണ്ട ഇളയമകളാണ് പ്രദേശവാസികളെ വിവരമറിയിച്ചത്. പൊലീസെത്തുമ്പോൾ പകുതി കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
പന്ത്രണ്ട് വർഷമായി കുടുംബവുമായി അകന്നു കഴിയുന്ന പ്രതി, മൂത്തമകളാണ് ഇതിനു കാരണമെന്ന് ആരോപിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതി ശിവ്‌ലാൽ മേഘ് വാള് ഒളിവിലാണ്. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശിവ്ലാൽ മകളെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ 12 വർഷമായി ശിവ്ലാൽ കുടുംബവുമായി വേർപിരിഞ്ഞാണ് താമസം. ഇയാളുടെ ഭാര്യയും മക്കളും നിലവിൽ ഗുജറാത്തിലാണ് താമസിക്കുന്നത്. ചൊവ്വാഴ്ച രാജസ്ഥാനിലെ പാലിയിൽ ഒരുവിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോളാണ് മകൾ നിർമയെ പ്രതി കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
കുടുംബകലഹത്തിന് കാരണം മൂത്തമകൾ നിർമയാണെന്നായിരുന്നു ശിവ്ലാൽ കരുതിയിരുന്നത്. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ മൊഴി. വിവാഹിതയായി കുടുംബത്തോടൊപ്പം താമസിക്കുന്ന നിർമ ഒരുകല്യാണത്തിൽ പങ്കെടുക്കാനായാണ് തിങ്കളാഴ്ച പാലിയിലെ ഇസാലി ഗ്രാമത്തിലെത്തിയത്. ശിവ്ലാലിന്റെ ഇളയമകളും നിർമയ്ക്കൊപ്പം ഉണ്ടായിരുന്നു.
വിവാഹത്തിനെത്തിയ പെൺമക്കളോട് തനിക്ക് ഒരുകാര്യം സംസാരിക്കാനുണ്ടെന്നും തന്റെ കൂടെ ഒരിടത്തേക്ക് വരണമെന്നും ശിവ്ലാൽ ആവശ്യപ്പെട്ടു. തുടർന്ന് ഇളയമകളെ ഒരിടത്ത് നിർത്തിയശേഷം മൂത്തമകളുമായി ആളൊഴിഞ്ഞയിടത്തേക്ക് പോയി. ഇവിടെവച്ചാണ് പ്രതി മകളെ കഴുത്തറത്തുകൊലപ്പെടുത്തിയത്. പിന്നാലെ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയുംചെയ്തു.
മടങ്ങിയെത്തിയ പിതാവിന്റെ കൈയിൽ ചോര കണ്ടതോടെയാണ് ഇളയമകൾ സംഭവമറിയുന്നത്. തുടർന്ന് ഇവർ ബഹളംവെയ്ക്കുകയും നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയുമായിരുന്നു. പിന്നാലെ സ്ഥലത്തുനിന്ന് പാതി കത്തിക്കരിഞ്ഞനിലയിൽ നിർമയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ കൊലക്കുറ്റം ചുമത്തി ശിവ്ലാലിനെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.
മറുനാടന് ഡെസ്ക്