- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിനൊപ്പം സ്‌കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ ആക്രമണം; യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ഏറ്റുമുട്ടലിലൂടെ അഞ്ച് പ്രതികളെ പിടികൂടി യുപി പൊലീസ്
ലഖ്നൗ: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെ ഏറ്റുമുട്ടലിലൂടെ കീഴടക്കി ഉത്തർ പ്രദേശ് പൊലീസ്. കേസിൽ അഞ്ച് പ്രതികളെയാണ ്പിടികൂടിയത്. ജുനൈദ്, ഇമ്രാൻ എന്നിവരടക്കമുള്ള അഞ്ചുപ്രതികളെ ഏറ്റുമുട്ടലിലൂടെ പിടികൂടുകയായിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പിൽ ജുനൈദിനും ഇമ്രാനും പരിക്കേറ്റിട്ടുണ്ട്.
നവംബർ 30-നാണ് ഗസ്സിയാബാദിലെ ട്രോണിക്ക സിറ്റിയിൽ ഡൽഹി സ്വദേശിനിയായ 23-കാരി കൂട്ടബലാത്സംഗത്തിനിരയായത്. ട്രോണിക്ക സിറ്റിയിലെ ആളൊഴിഞ്ഞ റോഡിൽ സുഹൃത്തിനൊപ്പം സ്‌കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് അഞ്ചംഗസംഘം യുവതിയെ ഉപദ്രവിച്ചത്.
കേസിലെ മുഖ്യപ്രതിയായ ജുനൈദാണ് യുവതികളെ ആദ്യം കണ്ടത്. ഇയാൾ സുഹൃത്തായ ഇമ്രാനെയും മറ്റുകൂട്ടാളികളെയും വിളിച്ചുവരുത്തി. തുടർന്ന് പ്രതികൾ യുവതിയെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയെന്നും കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നുമാണ് ഇന്ത്യാടുഡേയുടെ റിപ്പോർട്ട്.
ഡൽഹി സ്വദേശിനിയെ ബലാത്സംഗം ചെയ്തശേഷം സുഹൃത്തായ യുവതിയെയും പ്രതികൾ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഈ സമയം ഒരുവാഹനം ഈ വഴിയിലൂടെ വന്നതിനാൽ പ്രതികൾ യുവതിയെ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
കേസിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം ജുനൈദിനെയാണ് ആദ്യം പിടികൂടിയത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ ഇയാൾ പൊലീസിന് നേരേ വെടിയുതിർത്തെന്നും ഇതോടെ പൊലീസ് തിരിച്ചടിച്ചെന്നുമാണ് റിപ്പോർട്ട്. ഏറ്റുമുട്ടലിനിടെ ഇരുകാലുകളിലും വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിൽ കഴിയുന്ന ജുനൈദിനെ ചോദ്യംചെയ്തതിൽനിന്നാണ് മറ്റുപ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇവരെ കണ്ടെത്തിയ പൊലീസ് സംഘം കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ കൂട്ടാക്കിയില്ല. പിന്നാലെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
ഇതോടെ പൊലീസ് തിരിച്ചടിക്കുകയും ഏറ്റുമുട്ടലിനൊടുവിൽ പ്രതികളെ കീഴടക്കുകയുമായിരുന്നു. പൊലീസ് വെടിവെപ്പിൽ ഇമ്രാന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്. പ്രതികളിൽനിന്ന് ഒരു തോക്കും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു.
മറുനാടന് ഡെസ്ക്