- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടത് നാല് മാസം ഗർഭിണിയായ യുവതിയെ; പ്രണയ പങ്കാളിയെ മതം മാറ്റാൻ ശ്രമിച്ച കാമുകൻ ഒന്നര മാസം പ്രായമായ കുഞ്ഞിനെ ശല്യമായി കണ്ടു; ലോഡ്ജിൽ റൂം എടുത്തത് കുട്ടിയെ കൊല്ലാൻ; ഷാനിഫിന്റേത് ആലോചിച്ചുറപ്പിച്ച ക്രൂരത; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി:കൊച്ചി എളമക്കരയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മയുടെ ആൺസുഹൃത്തായ പ്രതി ഷാനിഫ് നേരത്തെയും കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായി പൊലീസ്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തു വരുന്നത്. രണ്ടു പേരും കേസിൽ പ്രതികളാകും.
പ്രണയ പങ്കാളിയെ മതം മാറ്റാൻ ഷാനിഫ് ശ്രമിച്ചിരുന്നുവെന്നും അപ്പോൾ കുഞ്ഞ് തടസമാകുമെന്ന് കരുതിയെന്നും പ്രതി പൊലീസിന് മൊഴി നൽകി. കുഞ്ഞിനെ വേണ്ട എന്ന് കാമുകിയോട് പ്രതി പറഞ്ഞിരുന്നുവെന്നും കുഞ്ഞിനെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും അമ്മ വിവരം മറച്ചുവെച്ചത് കുറ്റമാണെന്നും പൊലീസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് ഷാനിഫും കാമുകിയും അടുപ്പത്തിലായതെന്നും പരിചയപ്പെടുമ്പോൾ നേരത്തെ മറ്റൊരാളുമായി അടുപ്പത്തിലായിരുന്ന അമ്മ 4 മാസം ഗർഭിണി ആയിരുന്നുവെന്നുമാണ് ഷാനിഫ് മൊഴി നൽകിയതെന്നും പൊലീസ് പറയുന്നു. കുഞ്ഞിനെ നേരത്തെയും നിരന്തരം പ്രതി ഉപദ്രവിച്ചിരുന്നുവെന്നും പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. കുഞ്ഞിന്റെ വാരിയെല്ലിന് പരിക്കു പറ്റിയതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാൻ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചുവെന്ന് നേരത്തെ പ്രതി മൊഴി നൽകിയിരുന്നു. കടിച്ചപ്പോൾ കുഞ്ഞ് കരഞ്ഞില്ലെന്നും ഇതോടെ മരണം ഉറപ്പിക്കുകയായിരുന്നുവെന്നുമാണ് പ്രതി മൊഴി നൽകിയെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ, കുഞ്ഞിനെ ജനിച്ച അന്ന് തന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നതായി പ്രതിയായ ഷാനിഫ് പൊലീസിന് മൊഴി നൽകി. ഒരു മാസത്തോളമായി അവസരത്തിനായി കാത്തിരുന്നുവെന്നും ലോഡ്ജിൽ മുറി എടുത്തതുകൊല്ലാൻ ഉറപ്പിച്ചാണെന്നും ഷാനിഫ് പൊലീസിനോട് പറഞ്ഞു.
കുഞ്ഞിന്റെ പേരിൽ അമ്മയും പങ്കാളി ഷാനിഫും തമ്മിൽ തർക്കമുണ്ടായിരുന്നു. എന്നാൽ താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അമ്മയുടെ മൊഴി. എന്നാലിത് പൊലീസ് വിശ്വസിച്ചിട്ടില്ല. െകാലപാതകത്തിൽ ഷാനിഫിനൊപ്പം കുഞ്ഞിന്റെ അമ്മയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ആശുപത്രിയിൽ അമ്മ തെറ്റായ മൊഴി നൽകി
കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. ഞായറാഴ്ച രാവിലെ പിഞ്ചുകുഞ്ഞിനെ മരിച്ച നിലയിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടർ സംശയത്തെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന വിവരം പുറത്തറിയുന്നത്. ഉടൻ അമ്മയെയും പങ്കാളിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മ അശ്വിനിയുടെ പങ്ക് അന്വേഷണ പരിധിയിലാണ്. ഷാനിഫാണ് കുട്ടിയെ കൊന്നതെന്ന് അമ്മയും സമ്മതിച്ചു. തനിക്ക് പങ്കില്ലെന്നാണ് അമ്മയുടെ മൊഴി.
ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുക്കുന്നത്. അടുത്ത ദിവസം രാവിലെ എട്ടരയോടെയാണ് അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവർ ജനറൽ ആശുപത്രിയിൽ എത്തുന്നത്. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതായി സംശയിക്കുന്നതായാണ് ഇവർ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂ ബോൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കുഞ്ഞിന്റെ ദേഹത്തെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ടതാണ് നിർണ്ണായകമായത്. സംശയം തോന്നി ഡോക്ടറാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. ഇതിനെത്തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് ഇവർ ആദ്യം പൊലീസിന് നൽകിയ മൊഴി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ താൻ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്.
പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ഒന്നരവർഷമായി കൊച്ചിയിൽ പലയിടത്തായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ഇവർ താമസിച്ചിരുന്ന കറുകപള്ളിയിലെ ലോഡ്ജ് മുറി പൊലീസ് സീൽ ചെയ്തു. ആലപ്പുഴ സ്വദേശിയാണ് യുവതി. കണ്ണൂരിലാണ് ഷാനിഫിന്റെ വീട്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. ആലപ്പുഴ സ്വദേശിയായ യുവതിയും കണ്ണൂർ സ്വദേശിയായ യുവാവും നിയമപരമായി വിവാഹിതരല്ല. കറുകപ്പിള്ളിയിലെ ലോഡ്ജിലായിരുന്നു കഴിഞ്ഞ കുറച്ച് നാളായി ഇവരുടെ താമസം.
മറുനാടന് മലയാളി ബ്യൂറോ