- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വാഹനാപകടം; കൊക്കയിലേക്ക് വണ്ടി മറിഞ്ഞു; മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു; പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം; അപകടം, ശ്രീനഗർ -ലേ ദേശീയപാതയിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ
ശ്രീനഗർ: ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
പാലക്കാട് ചിറ്റൂർ സ്വദേശികളാണെന്ന് ആദ്യ വിവരം. സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ്, ഡ്രൈവർ ഐജാസ് അഹമ്മദ് എന്നിവരാണു മരിച്ചത്. ഇതിൽ ഐജാസ് മുഹമ്മദ് ശ്രീനഗർ സ്വദേശിയാണ്. മനോജ്, രജീഷ്, അരുൺ എന്നിവർക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മനോജിനെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
കേരളത്തിൽനിന്നുള്ള സഞ്ചാരികളുമായി പോയ ടാക്സിയാണ് അപകടത്തിൽപ്പെട്ടതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. അപകടം നടന്നതിനു പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ പറഞ്ഞു. എന്നാൽ താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായും തകരുകയും അഞ്ച് പേർ മരിക്കുകയുമായിരുന്നു.
വാഹനം സോജില ചുരത്തിനിന്ന് താഴെക്ക് മറിഞ്ഞതായാണ് അധികൃതർ പറയുന്നത്. എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടൻ തന്നെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. ശ്രീനഗർ ലേ ദേശീയപാതയിലാണ് അപകടമുണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ