- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറുടെ വാഹനത്തിനുണ്ടായ കേട് പാടുകൾക്ക് നഷ്ടപരിഹാരം കെട്ടിവെക്കാമെന്ന് അഭിഭാഷകൻ; പണം കെട്ടിവച്ചാൽ എന്തും ചെയ്യാമോ എന്ന് ചോദിച്ച് കോടതി; ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യമില്ല
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യമില്ല. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടായത്.
കേസിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ ആദ്യം ചുമത്തിയത് ദുർബലവകുപ്പുകളായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഒടുവിൽ ഗവർണർ തന്നെ ആവശ്യപ്പെട്ടതോടെയാണ് പ്രതികളായ 7 പേർക്കെതിരെ ഐപിസി 124 ആം വകുപ്പ് ചുമത്തിയത്. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്.
124 ആം വകുപ്പ് നിലനിൽക്കുമോ എന്ന സംശയം ജാമ്യാപേക്ഷയുടെ വാദത്തിനിടെ പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. സെനറ്റ് അംഗങ്ങളുടെ നിയമനം പൂർത്തിയായതാണ്. ഇതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധിച്ചത്. ഗവർണർ ചെയ്യാനിരിക്കുന്ന നടപടിക്ക് തടസ്സം വരുത്താൻ ശ്രമിച്ചാലേ കൃത്യനിർവ്വഹണം തടഞ്ഞു എന്ന നിലയിൽ 124 നിലനിൽക്കൂ എന്നായിരുന്നു പ്രോസിക്യൂഷന്റെ സംശയം.
പ്രോസിക്യൂഷന്റെ ചുവട് പിടിച്ച് പ്രതികളുടെ അഭിഭാഷകനും 124 നിലനിൽക്കില്ലെന്ന് വാദിച്ചു. ഗവർണർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് പോകുകയാണെന്ന പൊലീസ് റിപ്പോർട്ടില്ലെന്നനും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഗവർണറുടെ വാഹനത്തിനുണ്ടായ കേട് പാടുകൾക്ക് നഷ്ടപരിഹാരം കെട്ടിവെക്കാമെന്ന അഭിഭാഷകൻ പറഞ്ഞപ്പോൾ പണം കെട്ടിവച്ചാൽ എന്തും ചെയ്യാമോ എന്നായിരുന്നു കോടതി ചോദിച്ചത്.
ഗവർണ്ണറെ തടഞ്ഞ കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല.തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ഗവർണ്ണറുടെ കാർ തടഞ്ഞിട്ട് പ്രതിഷേധിച്ച എസ്എഫ്ഐകാർക്കെതിരെ ആദ്യം ചുമത്തിയത് താരതമ്യേന ദുർബ്ബലവകുപ്പുകളായിരുന്നു. ഒടുവിൽ ഗവർണ്ണർ തന്നെ ആവശ്യപ്പെട്ടതോടെയാണ് 7 പേർക്കെതിരെ കൂടുതൽ കടുത്ത ഐപിസി 124 ആം വകുപ്പ് ചുമത്തിയത്. സ്റ്റേറ്റിനെതിരായ കുറ്റകൃത്യമെന്നായിരുന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതികൾ ഇനി ഹൈക്കോടതിയെ സമീപിച്ചേക്കും
മറുനാടന് മലയാളി ബ്യൂറോ