- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി രശ്മി മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച നാല് പേർ കസ്റ്റഡിയിൽ; ഡൽഹി പൊലീസ് പിടികൂടിയത് വീഡിയോ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തവരെ; സമൂഹമാധ്യമങ്ങളിൽ വ്യാജപ്പേരുകളിൽ അക്കൗണ്ട്; വിഡിയോ നിർമ്മിച്ചവരിലേക്ക് അന്വേഷണം
ന്യൂഡൽഹി: നടി രശ്മി മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസിൽ നാലു പ്രതികൾ കസ്റ്റഡിയിൽ. വീഡിയോ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തവരെയാണ് ഡൽഹി പൊലീസ് പിടികൂടിയത്. മെറ്റ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാലുപേരെ തിരിച്ചറിഞ്ഞതെന്നും പൊലീസ് അറിയിച്ചു.
വ്യാജപ്പേരുകളിലായിരുന്നു നാലുപേർക്കും സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുള്ളത്. എന്നാൽ വിഡിയോ നിർമ്മിച്ചവരെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒരു മാസം മുൻപാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രശ്മിക മന്ദാനയുടെ ഡീപ്പ്‌ഫെയ്ക് ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
രശ്മിക മന്ദാനയുടെ വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് നവംബർ 10 നാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അന്വേഷണം എടുത്തത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്നും കൗമാരക്കാരനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളുടെ ഡിവൈസിൽ നിന്നും വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കി ആദ്യമായി അപ്ലോഡ് ചെയ്തുവെന്ന് കരുതുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ യുആർഎൽ വിവരങ്ങൾ അടക്കം ലഭിച്ചിരുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വ്യാജ നിർമ്മിതിയാണ് ഡീപ്‌ഫെയ്ക് വിഡിയോ. ഇത്തരത്തിലുള്ള ദൃശ്യങ്ങളാണ് നടി രശ്മിക മന്ദാനയുടെ പേരിൽ പ്രചരിച്ചത്. സംഭവത്തിൽ ഡൽഹി പൊലീസിന് വനിത കമ്മീഷൻ നോട്ടിസ് അയയ്ക്കുകയും എടുത്ത നടപടി അറിയിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഐടി ആക്ടിലെ വകുപ്പുകളടക്കം ചുമത്തി ഡൽഹി പൊലീസ് സ്‌പെഷൽ സെൽ കേസെടുത്തത്. വിഷയത്തിൽ കേന്ദ്ര ഐടിമന്ത്രാലയം സമൂഹമാധ്യമങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഒരു മാസം മുൻപാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ ഉപയോഗിച്ച് രശ്മിക മന്ദാനയുടെ ഡീപ്പ്‌ഫെയ്ക് ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. യഥാർഥത്തിൽ സാറ പട്ടേൽ എന്ന യുവതിയുടെതായിരുന്നു ഈ ദൃശ്യങ്ങൾ. എഐ സാങ്കേതിക വിദ്യയിലൂടെ സാറയുടെ മുഖം മാറ്റി രശ്മികയുടെ മുഖം വച്ചാണ് വിഡിയോ നിർമ്മിച്ചത്. സംഭവത്തിൽ ഡൽഹി വനിതാ കമ്മിഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ 11ന് ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ