- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
71 കാരനായ പാർട്ണറെ മരുന്ന് കൊടുത്ത് മയക്കി 6000 പൗണ്ട് ക്രെഡിറ്റ് കാർഡിൽ നിന്നും മോഷ്ടിച്ച് അടിച്ചുപൊളിച്ച 53 കാരിയായ ഗ്ലാമർ ഫാർമസിസ്റ്റ് ജയിലിൽ; ഫാർമസിയിൽ നിന്നും മോഷ്ടിച്ച മയക്കുമരുന്ന് പാർട്ണർക്ക് ഭക്ഷണത്തിൽ കലർത്തി നൽകിയത് ഒരു വർഷത്തോളം; സിറയാക്കാരി ലണ്ടനിൽ കുടുങ്ങുമ്പോൾ
ലണ്ടൻ: കാമുകന്റെ ബാങ്ക് കാർഡുകൾ ഉപയൊഗിച്ച് ജീവിതം അടിച്ചുപൊളിക്കാനായി സുന്ദരിയായ ഫാർമസിസ്റ്റ് കാമുകനെ മരുന്ന് കൊടുത്ത് മയക്കി കിടത്തിയിരുന്നത് ഏകദേശം ഒരു വർഷത്തോളം. ഒപ്പം കാമുകന്റെ സ്പോർട്സ് കാർ സ്വന്തമാക്കുക എന്ന ഉദ്ദേശ്യവും അവർക്കുണ്ടായിരുന്നു. പാർട്ട് ടൈം മോഡൽ കൂടിയായ ലിലി കാർടിയർ എന്ന 53 കാരി താൻ ജോലി ചെയ്യുന്ന ഫാർമസിയിൽ നിന്നുംഅതി ശക്തമായ മയക്കു മരുന്നുകളായിരുന്നു മോഷ്ടിച്ചിരുന്നത്.
പിന്നീട് ഈ ഗുളികകൾ കാമുകൻ ജോൺ ഷറാഡിന്റെ ഭക്ഷണത്തിലും പാനീയത്തിലും കലർത്തി നൽകുമായിരുന്നു. ലിലിയേക്കാൾ 20 വയസ്സോളം മൂത്തതാണ് കാമുകൻ. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ഷറാഡിന് സംസാരിക്കുമ്പോൾ വാക്കുകൾ കുഴഞ്ഞു പോകുന്നതും വിറയ്ക്കുന്നതും നടക്കാൻ ബുദ്ധിമുട്ടുന്നതുമൊക്കെ ശ്രദ്ധയിൽ പെട്ട ബന്ധുക്കൾ അയാളെ ന്യുറോളജിസ്റ്റിനെ കാണിക്കുകയായിരുന്നു.
എന്നാൽ, ന്യുറോളജിസ്റ്റുകൾക്കും ഷാറോഡിന്റെ ആരോഗ്യം പെട്ടെന്ന് വഷളകാൻ ഇടയായതിന്റെ കാരണം ആദ്യം മനസ്സിലായില്ല. പിന്നീട് ഷറാഡിന്റെ സഹോദരനും മോളിക്യൂലാർ ബയോളജിസ്റ്റുമായ മൈക്കും മറ്റ് ബന്ധുക്കളും ആവശ്യപ്പെട്ടതിനനുസരിച്ച് ടോക്സിക്കോളജി പരിശോധന നടത്തുകയായിരുന്നു. അതിലാണ് ഞെട്ടിക്കുന്ന സത്യം പുറത്തു വന്നത്.
മാതൃരാജ്യമായ സിറിയയിൽ നിന്നും 2007 ൽ ബ്രിട്ടനിലെത്തിയ ലിലി കാർട്ടിയറിനെ ഇന്നലെ ഏഴു വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. വിഷം നൽകിയതിനും തട്ടിപ്പിനുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തികഞ്ഞ ആരോഗ്യവാനും, സാമൂഹ്യമണ്ഡലങ്ങളിൽ സജീവവുമായിരുന്ന ഷറാഡിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ഹൃദയഭേദകമായ രീതിയിലായിരുന്നു അയാളുടെ സഹോദരിയും പുത്രനും വിവരിച്ചത്.
2017 ഫെബ്രുവരി മുതൽ ആയിരുന്നു ഷെറാഡിന് പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. വായ തുറക്കുന്നതിനും അടക്കുന്നതിനും ആയിരുന്നു ആദ്യം പ്രശ്നം. പിന്നീട് നടക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങി. ന്യുറോളജിസ്റ്റുമായി ബന്ധപ്പെട്ടപ്പൊൾ പാർക്കിൻസൺസ് ആയിരിക്കും എന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ അതുമായി ബന്ധപ്പെട്ട പരിശോധനകൾ എല്ലാം നെഗറ്റീവ് ആയതോടെ ന്യുറോളജിസ്റ്റുകളും കാരണം അറിയാതെ കുഴങ്ങി.
അതിനു ശേഷമായിരുന്നു അയാൾ: ബോധം കെട്ട് വീണത്. അതിനെ തുടർന്ന് ചെർട്സിയിലെ സെയിന്റ് പീറ്റേഴ്സ് ഹോസ്പിറ്റലിൽ ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ കാർട്ടിയിയർ അയാളുടെ ബാങ്ക് കാർഡുകൾ മോഷ്ടിച്ചെടുത്ത് 6000 പൗണ്ടിനുള്ള ഷോപ്പിങ് നടത്തി. പ്രധാനമായും ആഭരണങ്ങളായിരുന്നു അവർ വാങ്ങിയത്. അതുപോളെ തന്റെ പോർഷെ ബോക്സ്റ്റർ കാർ അവരുടെ പേരിലേക്ക് എഴുതാൻ കാർട്ടിയർ ഷറാഡിനെ നിർബന്ധിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ