പത്തനംതിട്ട: കടമ്മനിട്ടയിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ മർദനമേറ്റ എൽ.എൽ.ബി. വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത് ആറന്മുള പൊലീസ്. കടമ്മനിട്ട മൗണ്ട് സിയോൺ കോളജിലെ മൂന്നാംവർഷ എൽഎൽബി വിദ്യാർത്ഥിനിക്ക് എതിരെയാണു പൊലീസ് കേസെടുത്തത്. കോളജിൽവച്ചു നാലു ദിവസം മുൻപ് എസ്എഫ്‌ഐ പ്രവർത്തകരിൽനിന്നും പെൺകുട്ടിക്ക് മർദനമേറ്റിരുന്നു.

തന്നെ മർദിച്ചെന്നു കാട്ടി വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയിൽനിന്നും പൊലീസ് മൊഴി എടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ല. തുടർന്നു വിദ്യാർത്ഥിനിയും യൂത്ത് കോൺഗ്രസ് - കെഎസ്‌യു പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.

ഇതിനു പിന്നാലെ പൊലീസ് പെൺകുട്ടിയുടെ പരാതിയിൽ എഫ്‌ഐആർ ഇട്ടു. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് - കെഎസ്‌യു പ്രവർത്തകർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു എസ്എഫ്‌ഐ പ്രവർത്തകയായ പെൺകുട്ടിയുടെ പരാതിയിൽ വിദ്യാർത്ഥിനിക്ക് എതിരെ പൊലീസ് കേസെടുത്തത്.

പൊലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ്-കെ.എസ്.യു. പ്രവർത്തകർക്കെതിരേയും ജാമ്യമില്ലാ വകുപ്പുകൾപ്രകാരം കേസെടുത്തിട്ടുണ്ട്.

പരാതി നൽകിയിട്ടും എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് വിദ്യാർത്ഥിനിയുടെ ആരോപണം. ഇതേത്തുടർന്ന് പരാതിക്കാരിയായ വിദ്യാർത്ഥിനിയും യൂത്ത് കോൺഗ്രസ്-കെ.എസ്.യു. പ്രവർത്തകരും പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു.