- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിലെത്തിയത് ബ്ലീഡിങ് ഉണ്ടായതിനെ തുടർന്ന്; പരിശോധനയിൽ തെളിഞ്ഞത് പ്രസവം നടന്നതായി; നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; വിവാഹ മോചിതയായ 42കാരി പൊലീസ് നിരീക്ഷണത്തിൽ
തൃശ്ശൂർ: നവജാത ശിശുവിനെ വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ അടാട്ടാണ് സംഭവം. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 42കാരിയായ കുഞ്ഞിന്റെ അമ്മ പൊലീസ് നിരീക്ഷണത്തിലാണ്.
അമിതരക്തസ്രാവത്തെ തുടർന്ന് പ്രസവിച്ച വിവരം മറച്ചുവച്ച് യുവതി തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. എന്നാൽ യുവതി പ്രസവിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരുടെ പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് ആശുപത്രി അധികൃതർ മെഡിക്കൽ കോളേജ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇവരുടെ വീട്ടിലെത്തി നടത്തിയപരിശോധനയിലാണ് വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് ആശുപത്രിയിലെത്തിയ പൊലീസ് യുവതിയെ ചോദ്യം ചെയ്തു. കുഞ്ഞിന്റേത് സ്വാഭാവിക മരണമെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. വിവാഹ മോചിതയായ 42 കാരിയാണ് ഗർഭകാലവും പ്രസവവും ആരും അറിയാതെ രഹസ്യമാക്കി വയ്ക്കുക ആയിരുന്നു. എന്നാൽ ബ്ലീഡിങ് ഉണ്ടായപ്പോൾ ചികിത്സ തേടി ആശുപത്രിയിലെത്തി. യുവതിക്ക് ചികിത്സ നൽകിയപ്പോഴാണ് ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ആശുപത്രി അധികൃതർ കണ്ടെത്തുന്നത്.
മരണകാരണം കണ്ടെത്താൻ പോസ്റ്റ് മോർട്ടം വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമിത രക്തസ്രാവത്തിന് ചികിത്സ തേടിയെത്തിയത്. പതിനെട്ടുകാരനായ മകനും യുവതിയും മാത്രമായിരുന്നു വീട്ടിൽ താമസം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി പൊലീസിന്റെ നിരീക്ഷണത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ