- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർതൃമാതാവ് മാനസികമായി പീഡിപ്പിച്ചതായി ബന്ധുക്കൾ; തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു: ഷഹന ആത്മഹത്യ ചെയ്തത് ഭർത്താവ് ബലമായി കുഞ്ഞിനെ എടുത്തുകൊണ്ട് പോയതിന് പിന്നാലെ
തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ബന്ധുക്കൾ പരാതി നൽകി. ഭർത്താവിന്റെ വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് മൂന്ന് മാസമായി വണ്ടിത്തടം സ്വദേശിയായ ഷഹന ഷാജി സ്വന്തം വീട്ടിലായിരുന്നു താമസം. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു ഷഹനയുടെ മരണം.
ഷഹാനയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് ഷഹനയുടെ വീട്ടുകാരുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭർത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. ഭർതൃ മാതാവ് പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ പരാതി. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
സംഭവത്തിൽ തിരുവല്ലം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭർതൃ വീട്ടിലെ പ്രശ്നങ്ങളെ തുടർന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ ഭർതൃവീട്ടിൽ നടന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ, ഷഹന പോകാൻ തയ്യാറായില്ല. തുടർന്ന് ഭർത്താവ് നൗഫൽ, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയിൽ കയറി കതകടച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.