- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; കുഞ്ഞിന്റെ അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്: മൃതദേഹം കണ്ടെത്തിയത് ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ
തിരുവനന്തപുരം: 36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ പോത്തൻകോടാണ് നാടിനെ നടുക്കിയ സംഭവം. പോത്തൻകോട് മഞ്ഞമല സ്വദേശികളായ സുരിത-സജി ദമ്പതികളുടെ മകൻ ശ്രീദേവിനെയാണ് വീടിന്റെ പുറകിലുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ സരിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്നു പുലർച്ചെ രണ്ട് മണിയോടെയാണ് കാണാതായത്. കുഞ്ഞിനെ കാണാനില്ലെന്ന് അമ്മ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഉടൻ തന്നെ സജി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ കിണറിന് മുകളിലായി കുഞ്ഞിന്റെ ടവ്വൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുഞ്ഞ് കിണറ്റിലുണ്ടെന്ന് മനസ്സിലായി.
പിന്നാലെ, പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തിയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെത്തിച്ചത്. അഗ്നിശമന സേന എത്തി കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. സംഭവ സമയം കുട്ടിയുടെ അച്ഛൻ വീട്ടിലില്ലായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ