- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിസ്ഥലത്ത് പീഡിപ്പിച്ച മേലുദ്യോഗസ്ഥനോട് യുവതിയുടെ പ്രതികാരം; സമൂഹമാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് ഒരുക്കി; നഗ്‌ന ചിത്രങ്ങൾ ചോദിച്ചു വാങ്ങി ഭാര്യയ്ക്കും സുഹൃത്തുകൾക്കും അയച്ചു; പരാതിയിൽ പ്രതികൾ അറസ്റ്റിൽ
വഡോദര: ഗുജറാത്തിൽ ജോലിസ്ഥലത്തുവച്ച് പീഡിപ്പിച്ച മേലുദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുരുക്കി യുവതിയായ ജീവനക്കാരുടെ പ്രതികാരം. പീഡനത്തിന് ഇരയായ യുവതി ഉൾപ്പെടെ രണ്ടുപേർ ചേർന്നാണ് സമൂഹമാധ്യമങ്ങളിലൂടെ 'ബോസി'നായി ഹണിട്രാപ്പ് ഒരുക്കിയത്.
അജ്ഞാത അക്കൗണ്ട് വഴി മേലുദ്യോഗസ്ഥനുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ച ശേഷമായിരുന്നു ഹണിട്രാപ്പ്. ബന്ധം ഊട്ടിയുറപ്പിച്ച ശേഷം ഇയാളിൽനിന്ന് നഗ്‌ന ചിത്രങ്ങൾ ചോദിച്ചു വാങ്ങുകയായിരുന്നു. തുടർന്ന് നഗ്‌നചിത്രങ്ങൾ അയാളുടെ തന്നെ ഭാര്യക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ അയച്ചു നൽകിയാണ് മേലുദ്യോഗസ്ഥനോട് പ്രതികാരം തീർത്തത്.
മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാൻ കഴിയാതെ ജോലി ഉപേക്ഷിച്ചു പോകേണ്ടിവന്ന ജീവനക്കാരാണ് പ്രതികാരത്തിനായി ഹണിട്രാപ്പ് ഒരുക്കിയത്. മൂന്നു മാസം മുൻപ് ഇവർ ഒരുമിച്ച് ചേർന്ന് ബോസിനെ കുടുക്കാൻ പദ്ധതി തയാറാക്കുകയായിരുന്നു. ബോസിനെ പാഠം പഠിപ്പിക്കാനും പ്രതികാരം ചെയ്യാനും കൂട്ടത്തിലുള്ള യുവതിയാണ് തന്ത്രം മെനഞ്ഞത്.
വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി യുവാവ് മേലുദ്യോഗസ്ഥനുമായി ചാറ്റിങ് ആരംഭിച്ചു. ഇന്റർനെറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത നഗ്‌ന ചിത്രങ്ങൾ ഇയാൾക്ക് അയച്ചുകൊടുത്തു. കെണിയിൽ കുടുങ്ങിയ മേലുദ്യോഗസ്ഥൻ തന്റെ നഗ്‌ന ചിത്രങ്ങൾ തിരികെ അയച്ചുനൽകി. ഇതോടെ ചാറ്റിങ് അവസാനിച്ചു.
കുറച്ചു ദിവസത്തിനു ശേഷം നഗ്‌നചിത്രങ്ങളും അശ്ലീലചാറ്റുകളും മേലുദ്യോഗസ്ഥന് ഇമെയിലിൽ അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിലേക്കും ഔദ്യോഗിക മെയിലിലേക്കും ചിത്രങ്ങൾ അയച്ച ജീവനക്കാർ, മേലുദ്യോഗസ്ഥന്റെ ഭാര്യയ്ക്കും സുഹൃത്തുകൾക്കും ഇതു നൽകി.
നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നാണംകെട്ട പരാതിക്കാരൻ ഒടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് സൈബർ ക്രൈം വിഭാഗം നടത്തിയ പരിശോധനയിലാണ് ഐപി വിലാസം കണ്ടെത്തി പ്രതികളെ വലയിലാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ