- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന് മുന്നിലെ മരവാതിൽ പൊളിഞ്ഞ നിലയിൽ; മൂന്നരക്കൊല്ലമായി പൂട്ടിക്കിടന്ന വീട്ടിനുള്ളിൽ കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി; ചിത്രദുർഗയിൽ മരണം നടന്നത് 2019ലെന്ന് പ്രാഥമിക നിഗമനം; അന്വേഷണം തുടരുന്നു
ബംഗളൂരൂ: കർണാടകയിൽ മൂന്നരവർഷമായി പൂട്ടിക്കിടക്കുന്ന വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കുടുംബത്തിലെ അഞ്ച് പേരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ചിത്രദുർഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. 2019 ജൂലൈയിലാണ് ഈ കുടുംബത്തിലെ അഞ്ച് പേരെയും അവസാനമായി പുറത്ത് കണ്ടതെന്ന് അയൽവാസികൾ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ജഗന്നാഥ് റെഡ്ഡി (85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി (62), കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
2019 മുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നെന്നും വീട്ടിലുള്ളവർ പുറത്തുള്ളവരുമായി അധികം സംസാരിക്കാറില്ലെന്നും അയൽവാസികൾ പറയുന്നു. നാല് അസ്ഥികൂടങ്ങൾ കണ്ടത് ഒരു മുറിയിലാണ്. മറ്റൊന്ന് കണ്ടെത്തിയത് തൊട്ടടുത്ത മുറിയിലുമാണ്. വിശദമായ ഫോറൻസിക് പരിശോധനയ്ക്കും ഡിഎൻഎ പരിശോധനയ്ക്കും ശേഷമേ മൃതദേഹങ്ങൾ തിരിച്ചറിയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
മൃതദേഹങ്ങൾ ഉള്ള മുറിയിൽ കന്നഡയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൂന്നരക്കൊല്ലമായിട്ടും ഇവർ മരിച്ചത് പുറത്തറിഞ്ഞില്ല എന്ന അയൽവാസികളുടെ വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
മൃതദേഹങ്ങൾ അഴുകി ശരീരാവശിഷ്ടങ്ങൾ മാത്രമായ ശേഷം വീട്ടിൽ കൊണ്ടിട്ടതാണോ എന്നും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. വീടിന് മുന്നിലെ മരവാതിൽ പൊളിഞ്ഞ നിലയിൽ കണ്ട ചിലരാണ് പൊലീസിനെ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വന്ന് പരിശോധിച്ചപ്പോഴാണ് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.
റിട്ട. പി.ഡബ്ലു.ഡി എൻജിനീയറാണ് മരിച്ച ജഗന്നാഥ് റെഡ്ഡി 2019ൽ മരണം നടന്നതായാണ് പൊലീസിന്റെ നിഗമനം. എന്നാൽ, ഒരു കുടുംബത്തിലെ എല്ലാവരും മരിച്ച് വർഷങ്ങളായിട്ടും അയൽക്കാർ പോലും അറിയാതിരുന്നത് അന്വേഷണ സംഘത്തെ അമ്പരപ്പിച്ചിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ടതായി തോന്നിക്കുന്ന കെട്ടിടത്തിലേക്ക് കടന്ന പ്രദേശവാസിയാണ് മറവ് ചെയ്യാത്ത നിലയിൽ ഒരാളുടെ അസ്ഥികൂടം കണ്ടെത്തിയത്. ഇയാൾ വിവരം നൽകിയ മാധ്യമപ്രവർത്തകനാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെടുത്തത്. നാലുപേരുടേത് ഒരേ മുറിയിലാണ് കണ്ടെത്തിയത്. രണ്ടുപേരുടേത് ബെഡിലും മറ്റു രണ്ടുപേരുടേത് തറയിലുമായിരുന്നു കിടന്നിരുന്നത്.
സാധനങ്ങൾ വാങ്ങാൻ വല്ലപ്പോഴും ജഗന്നാഥ റെഡ്ഡി പുറത്തിറങ്ങുന്നതൊഴിച്ചാൽ മറ്റാരും വീടിന് പുറത്തിറങ്ങാറില്ലായിരുന്നെന്ന് അയൽക്കാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. അയൽക്കാരുമായി ഇവർക്ക് ബന്ധവും ഉണ്ടായിരുന്നില്ല. 2019ലെ കലണ്ടറും അവസാനം അടച്ച വൈദ്യുതി ബില്ലുമെല്ലാം കണ്ടെത്തിയതോടെയാണ് മരണം നടന്നത് ആ വർഷമാണെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചത്. ബില്ലടക്കാത്തതിനാൽ പിന്നീട് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ മാത്രമേ കൂടുതൽ വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു.
മരണകാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ആത്മഹത്യയോ കൊലപാതകമോ ആകാമെന്നാണ് പൊലീസ് പറയുന്നത്. ജഗന്നാഥിന് ഭാര്യയുടെ ചികിത്സക്കായി ലക്ഷങ്ങൾ ചെലവിടേണ്ടി വന്നിരുന്നു. ഇവരുടെ മറ്റൊരു മകനായ മഞ്ജുനാഥ് 2014ൽ മരിച്ചിരുന്നു. മറ്റു മൂന്ന് മക്കളും വിവാഹം കഴിച്ചിരുന്നില്ല. മരിച്ച അഞ്ച് പേർക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും മറ്റുള്ളവരുമായി വല്ലപ്പോഴും സംസാരിച്ചിരുന്നത് ജനൽ വഴിയായിരുന്നെന്നും അയൽക്കാർ പറയുന്നു. 2019 ജൂലൈ മുതൽ വീട് പൂട്ടിയ നിലയിലായിരുന്നു
മറുനാടന് മലയാളി ബ്യൂറോ