- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാമുകനെ വ്യാജ ഏറ്റുമുട്ടലിൽ കൊന്ന കേസിലെ പ്രതിയായ മോഡൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി: ഗുണ്ടാനേതാവായ കാമുകനെ വ്യാജ ഏറ്റുമുട്ടലിൽ കൊന്ന കേസിലെ പ്രതിയായ മുൻ മോഡലിനെ ഹോട്ടൽ മുറിയിൽവച്ച് കൊല്ലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തേടി അന്വേഷണ സംഘം. 27കാരിയായ ദിവ്യ പഹൂജയാണ് ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന സിറ്റി പോയിന്റ് എന്ന ഹോട്ടൽ ഉടമയായ അഭിജീത് സിംഗാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
ദിവ്യയുടെ മൃതദേഹം ഒഴിവാക്കാൻ അഭിജീത് 10 ലക്ഷം സഹായികൾക്ക് നൽകിയെന്നും പൊലീസ് പറഞ്ഞു. മൃതദേഹം സഹായികളോടൊപ്പം മുറിയിൽ നിന്ന് വലിച്ചിഴച്ച് ബിഎംഡബ്ല്യു കാറിൽ കയറ്റി കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറകളിൽ പതിഞ്ഞു. എന്നാൽ മൃതദേഹവും പ്രതികളെയും ഇതുവരെയും പൊലീസിന് കണ്ടെത്താനായില്ല.
അഭിജിത്തും യുവതിയും മറ്റൊരാളും ജനുവരി 2 ന് ഹോട്ടൽ റിസപ്ഷനിൽ എത്തി 111-ാം നമ്പർ മുറിയിലേക്ക് പോയി. പിന്നീട് അന്നുരാത്രി തന്നെ അഭിജിത്തും മറ്റുള്ളവരും ചേർന്ന് ദിവ്യയുടെ മൃതദേഹം ഷീറ്റിൽ പൊതിഞ്ഞ് വലിച്ചുകൊണ്ടുപോകുന്നതും സിസിടിവിയിൽ കാണാമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഗുരുഗ്രാം പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവ്യയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഭിജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
2016ലെ ഗുണ്ടാസംഘം സന്ദീപ് ഗഡോളി ഏറ്റുമുട്ടൽ കേസിലെ മുഖ്യപ്രതിയാണ് ദിവ്യ പഹുജ. ഗുണ്ടാസംഘം സന്ദീപ് ഗഡോളിയുടെ സഹോദരി സുധേഷ് കടാരിയയും സഹോദരൻ ബ്രഹ്‌മപ്രകാശും ചേർന്ന് അഭിജിത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് ദിവ്യയുടെ കുടുംബം ആരോപിച്ചു.
2016 ൽ മുംബൈയിൽ നടന്ന വിവാദ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് സന്ദീപ് ഗഡോലിയുടെ കാമുകിയായിരുന്നു ദിവ്യ. പൊലീസിന് ദിവ്യയാണ് വിവരങ്ങൾ ചോർത്തി നൽകിയതെന്ന് ആരോപണമുണ്ടായിരുന്നു. തുടർന്ന് ദിവ്യക്കെതിരെയും കേസെടുത്തു. കഴിഞ്ഞ വർഷം ജൂണിൽ ബോംബെ ഹൈക്കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചിരുന്നു.
2016 ഫെബ്രുവരി ആറിന് മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ ഗഡോലിയെ കൊലപ്പെടുത്തിയതിന് ദിവ്യ, അവരുടെ അമ്മ, അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്നതിന് മുമ്പ് ദിവ്യ ഏഴ് വർഷത്തോളം തടവിലായിരുന്നു.
2016ൽ പഹൂജയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമ്പോൾ പഹുജയ്ക്ക് 19 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യക്ക് പുറത്തേക്ക് സഞ്ചരിക്കുന്നടക്കം വിലക്കിയിരുന്നു.
ഗുഡ്ഗാവിൽ നിന്നുള്ള സന്ദീപ് ഗഡോളിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിനെതിരെ നിരവധി കൊലപാതകങ്ങൾ ചുമത്തിയിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി പൊലീസിന് തലവേദനയായിരുന്ന സംഘത്തെ അമർച്ച ചെയ്യുകയായിരുന്നു. 2016 ഫെബ്രുവരി 6 ന് മുംബൈയിൽ നടന്ന വെടിവെപ്പിലായിരുന്നു കൊല്ലപ്പെട്ടത്.