- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.എം. മണിയുടെ സഹോദരന്റെ സ്ഥാപനത്തിലെ ജി.എസ്.ടി പരിശോധന പൂർത്തിയായി; ചില രേഖകൾ പിടിച്ചെടുത്തു; രേഖകൾ പരിശോധിച്ച ശേഷം തുടർനടപടിയെന്ന് അധികൃതർ; സ്വാഭാവിക പരിശോധനയെന്ന് ലംബോധരൻ
അടിമാലി: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം. മണിയുടെ സഹോദരൻ ലംബോധരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജിഎസ്ടി വകുപ്പ് നടത്തിവന്ന പരിശോധന പൂർത്തിയായി. പരിശോധന പതിനൊന്ന് മണിക്കൂറോളം നീണ്ടു. ഇവിടെനിന്ന് ചില രേഖകൾ പിടിച്ചെടുത്തതായാണ് വിവരം.
രേഖകൾ പരിശോധിച്ച ശേഷം തുടർനടപടിയുടെ കാര്യം തീരുമാനിക്കുമെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു. അതേസമയം, സ്വാഭാവിക പരിശോധനയാണ് നടന്നതെന്ന് ലംബോധരൻ പ്രതികരിച്ചു. നികുതി വെട്ടിപ്പ് നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഈ പശ്ചാത്തലത്തിലാണ് ചില രേഖകൾ പിടിച്ചെടുത്തത്.
വിനോദ സഞ്ചാരികൾക്ക് സുഗന്ധവ്യജ്ഞനങ്ങളും ചോക്ലേറ്റും വിൽപന നടത്തുന്ന അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസ് സ്ഥാപനത്തിലാണ് പരിശോധന നടന്നത് .പ്രാഥമിക പരിശോധനയിൽ ചില അവ്യക്തതകൾ കണ്ടെത്തിയതിനാൽ ജിഎസ്ടി വകുപ്പ് ലംബോധരനെ വിളിച്ചു വരുത്തിയിരുന്നു. ഇന്നു രാവിലെ പത്തു മണിക്കാണ് പരിശോധന തുടങ്ങിയത്.
വരുമാനത്തിനനുസരിച്ച് ജി.എസ്.ടി അടയ്ക്കുന്നില്ലെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസ് എന്ന സ്ഥാപനത്തിലായിരുന്നു പരിശോധന. ചില രേഖകൾ ജി.എസ്.ടി വകുപ്പ് പിടിച്ചെടുത്തതായി വിവരമുണ്ട്. വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ ആലോചിക്കുമെന്ന് കേന്ദ്ര ജി.എസ്.ടി വകുപ്പ് അറിയിച്ചത്.
മറുനാടന് മലയാളി ബ്യൂറോ