- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബവ്‌കോ വിൽപനശാലയിൽ നിന്ന് 81 ലക്ഷം രൂപ തട്ടി;
കോന്നി: ബവ്‌റിജസ് കോർപറേഷന്റെ കൂടൽ മദ്യവിൽപന ശാലയിൽ 81 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തി. ബാങ്കിൽ അടയ്ക്കുന്ന സ്ലിപ്പിൽ തുക കുറച്ച് എഴുതിയ ശേഷം പണം തട്ടിയ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. ക്ലാർക്ക് ശാസ്താംകോട്ട ആനയടി സ്വദേശി അരവിന്ദിനെതിരെയാണു പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇയാൾ ഒരു കോടിക്ക് അടുത്തു വരുന്ന തുകയുടെ തട്ടിപ്പ് നടത്തയത്. ബവ്‌കോ ജില്ലാ വെയർഹൗസ് മാനേജരുടെ പരാതിയിലാണു ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
ദിവസം ഏഴു ലക്ഷത്തോളം രൂപയുടെ കട്ടവടം നടക്കുന്ന മദ്യവിൽപ്‌ന ശാലയാണിത്. അരവിന്ദനാണ് ഈ പണം ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. എന്നാൽ ബാങ്കിൽ അടക്കാൻ കൊണ്ടുപോയ പണത്തിൽ നിന്നും പലപ്പോഴായി ഇയാൾ പണം വക മാറ്റിയാണ് ഇത്രയും തുകയുടെ ക്രമക്കേട് നടത്തിയത്. ബാങ്കിൽ അടയ്ക്കുന്ന സ്ലിപ്പിൽ തുക കുറച്ച് എഴുതിയ ശേഷം ആ തുകയാണു നിക്ഷേപിച്ചിരുന്നത്. ബാക്കി തുക ജീവനക്കാരൻ കൈക്കലാക്കുകയായിരുന്നു. യഥാർഥ തുകയുടെ സ്ലിപ് വിൽപന കേന്ദ്രത്തിലും സൂക്ഷിക്കും. ഇതിലും വൈറ്റ്‌നർ ഉപയോഗിച്ചു തിരുത്തു വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
മദ്യവിൽപന ശാലയിൽ നിന്നു ദിവസവും ലഭിക്കുന്ന തുക കെട്ടിവച്ചു സ്ലിപ് എഴുതിയ ശേഷം പിറ്റേന്നു രാവിലെയാണു അരവിന്ദൻ ബാങ്കിൽ അടയ്ക്കുന്നത്. വിൽപന കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിന്റെ റിപ്പോർട്ട് ദിവസവും വെയർ ഹൗസിലേക്ക് അയയ്ക്കും. കണക്കിൽ സംശയം തോന്നിയ ജില്ലാ ഓഡിറ്റ് സംഘം കഴിഞ്ഞ മാസം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണു തിരിമറി കണ്ടെത്തിയത്. ഇതുസംബന്ധിച്ചു വിശദീകരണം ചോദിച്ചപ്പോൾ ബാങ്കിൽനിന്നു സ്റ്റേറ്റ്‌മെന്റ് എടുക്കാനെന്നു പറഞ്ഞു പോയ ജീവനക്കാരൻ പിന്നീടു വന്നില്ല. തുടർന്നു നടന്ന പരിശോധനയ്ക്കു ശേഷം ജീവനക്കാരന്റെ മാതാവുമായി ബന്ധപ്പെട്ട് ഇരുവരെയും സ്ഥലത്തെത്തിച്ചു വിശദീകരണം തേടി.
അതേസമയം പണം എന്തിനാണു ചെലവഴിച്ചതെന്നതു സംബന്ധിച്ച കൃത്യമായ മറുപടി ജീവനക്കാരൻ നൽകിയിട്ടില്ല. ഓൺലൈൻ ഗെയിം കളിച്ചു പണം നഷ്ടപ്പെടുത്തിയെന്ന സംശയമുണ്ട്. ദിവസവും ഏഴ ലക്ഷത്തോളം രൂപ വരുമാനമുള്ള കേന്ദ്രമാണിത്. പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഇൻസ്‌പെക്ടർ ജി.പുഷ്പകുമാർ പറഞ്ഞു.