- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പന്ത്രണ്ടുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; പ്രായ പൂർത്തിയാവാത്ത കുട്ടികളടക്കം അറസ്റ്റിൽ
ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ പന്ത്രണ്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ കൂട്ടുനിന്ന സ്ത്രീയും പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമുൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ. ഡൽഹിയിലെ സദർ ബസാറിലാണ് സംഭവം. പ്രതികളിലൊരാളായ സ്ത്രീ പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് എത്തിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. 12, 14, 15 വയസ്സ് പ്രായമുള്ള മൂന്ന് ആൺകുട്ടികളടക്കമാണ് പിടിയിലായത്.
ഓൾഡ് ഡൽഹിയിലെ സദർ ബസാറിലെ ചായക്കടയിലെ തൊഴിലാളികളാണ് ഇവർ. കട ഉടമയും അറസ്റ്റിലായിട്ടുണ്ട്. ചായക്കടയിലെ സ്ഥിരം ഉപഭോക്താവാണ് പ്രതിയായ സ്ത്രീ. ആക്രിപെറുക്കുന്ന ജോലി ചെയ്യുന്ന ഇവരോട് പെൺകുട്ടിയെ കൊണ്ടുവന്നാൽ പണം തരാമെന്ന് ചായക്കട ഉടമ പറഞ്ഞു. തുടർന്ന് തന്റെ കൂടെ ആക്രി പെറുക്കുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
നോർത്ത് വെസ്റ്റ് ഡൽഹിയിലെ വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടി പേടിച്ച് രണ്ട് ദിവസം വീടിന് പുറത്തിറങ്ങിയില്ല. ജനുവരി അഞ്ചിന് ബന്ധുവിനോട് കാര്യം പറയുകയായിരുന്നു. ബന്ധു മാതാപിതാക്കളെ വിവരമറിയിച്ചു. വീട്ടുകാർ ഡൽഹി പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ചായക്കടയുടെ ഉടമ ചായക്കടക്കാരൻ ഛത്തീസ്‌ഗഢ് സ്വദേശിയാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ് സ്വദേശികളാണ് മറ്റ് പ്രതികളെന്നും പൊലീസ് പറഞ്ഞു.
സദർ ബസാറിൽ ചായക്കട നടത്തുന്ന സുരേഷ് കുമാറും കടയിൽ സഹായത്തിനായി നിൽക്കുന്ന മൂന്നു പ്രായപൂർത്തിയാകാത്ത കുട്ടികളുമാണ് പിടിയിലായ പ്രതികൾ. 12 വയസ്സുകാരിയെ പ്രതികളുടെ അടുത്തേക്ക് എത്തിച്ച ബ്യൂട്ടി എന്ന യുവതിയെയും പൊലീസ് പിടികൂടി. പെൺകുട്ടിയെ മറ്റ് സംഘത്തിന് കൈമാറിയെന്നും ഇവരും പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്‌തെന്നും റിപ്പോർട്ടുകളുണ്ട്. അവർക്കായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.