- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നാല് വയസ്സുകാരനെ കൊന്ന് ബാഗിലാക്കിയ സ്റ്റാർട്ടപ്പ് വനിത സിഇഒ അറസ്റ്റിൽ
പനാജി: നാലു വയസ്സുകാരനായ മകനെ ഗോവയിൽ വച്ച് കൊലപ്പെടുത്തി മൃതദേഹവുമായി കർണാടകയിലേക്കുള്ള യാത്രയ്ക്കിടെ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകയും സിഇഒ. യുമായ യുവതി അറസ്റ്റിൽ. സുചേന സേത് എന്ന 39-കാരിയാണ് അറസ്റ്റിലായത്. ഗോവയിലെ അപ്പാർട്ട്മെന്റിൽ വച്ചാണ് മകനെ ഇവർ കൊലപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഗോവയിൽ നിന്ന് ടാക്സിയിൽ കർണാടകയിലേക്ക് തിരിച്ച യുവതി വഴിമധ്യേ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
ഗോവയിലെ ആഡംബര അപ്പാർട്ട്മെന്റിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെയാണ് യുവതി കർണാടകയിലേക്ക് തിരിച്ചത്. യുവതിയും മകനും താമസിച്ച മുറി വൃത്തിയാക്കുന്നതിനിടെ അപ്പാർട്ട്മെന്റ് ജീവനക്കാരിലൊരാൾ ചോരക്കറ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. ഗോവ പൊലീസെത്തി സിസിടിവി പരിശോധിച്ചപ്പോൾ അപ്പാർട്ട്മെന്റിൽ നിന്നിറങ്ങുമ്പോൾ യുവതിക്കൊപ്പം മകനില്ലെന്ന് കണ്ടെത്തി.
യുവതി ബെംഗളൂരുവിലേക്ക് തിരിച്ച ടാക്സി ഡ്രൈവറെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടു. മകനെ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. എന്നാൽ, സുഹൃത്തിന്റേതെന്ന് പറഞ്ഞ് യുവതി നൽകിയ മേൽവിലാസം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് ടാക്സി ഡ്രൈവറോട് ഏറ്റവും അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് യുവതിയെ എത്തിക്കാൻ ആവശ്യപ്പെട്ടു.
കർണാടകയിലെ അയ്മംഗല സ്റ്റേഷനിലാണ് യുവതി അറസ്റ്റിലായത്. ടാക്സിയിൽ ബാഗിലാക്കിയ നിലയിൽ കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. മകനെ കൊലപ്പെടുത്തുന്നതിലേക്ക് യുവതിയെ നയിച്ച കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. തുടരന്വേഷണത്തിനായി യുവതിയെ ഗോവയിലെത്തിക്കും.
ഗോവയിലെ ആഡംബര അപ്പാർട്ട്മെന്റിൽ വച്ചാണ് സൂചന സേത്ത് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് അറിയിച്ചു. തുടർന്ന് മൃതദേഹം ബാഗിലാക്കി ടാക്സി വിളിച്ച് അവർ കർണാടകയിലേക്കു യാത്രതിരിക്കുകയായിരുന്നു. നാല് വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു.
അപ്പാർട്ട്മെന്റിലെ ജീവനക്കാർക്കു തോന്നിയ സംശയമാണ് സൂചനയെ കുടുക്കിയത്. ശനിയാഴ്ച കുഞ്ഞിനൊപ്പം അപ്പാർട്ട്മെന്റിലെത്തിയ സൂചന തിങ്കളാഴ്ച രാവിലെ മടങ്ങുമ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. ബെംഗളൂരുവിലേക്ക് അത്യാവശ്യമായി പോകാൻ ടാക്സി വേണമെന്ന് അവർ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു.
കുറഞ്ഞ ചെലവിൽ വിമാനടിക്കറ്റ് ലഭ്യമാണെന്ന് അറിയിച്ചിട്ടും ടാക്സി വേണമെന്ന് അവർ വാശിപിടിക്കുകയായിരുന്നു. തുടർന്ന് ടാക്സിയിൽ ബ്രീഫ്കെയ്സുമായി അവർ ബെംഗളൂരുവിലേക്കു പുറപ്പെട്ടു. ഇതിനു പിന്നാലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരൻ മുറിയിൽ രക്തം പുരണ്ട തുണി കണ്ടെത്തിയതിനെ തുടർന്ന് റിസപ്ഷനിസ്റ്റിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.