ലളിത്പൂർ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്യാനായി ഭാര്യയെയും മകളെയും ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 22കാരിയായ ഭാര്യയെയും ഒരു വയസ്സുകാരിയായ മകളെയും കൊലപ്പെടുത്തിയ ഇയാൾ മോഷണശ്രത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസിനെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്ന ഇയാൾ ഒരു വയസ്സുള്ള മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ലളിത്പൂരിലെ ചന്ദമാരി ഗ്രാമത്തിലാണ് സംഭവം. പ്രതി നീരജ് കുഷ്വാഹയെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ വീടിനരികിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മുഖംമൂടിധാരികളായ ആറുപേർ പുലർച്ചെ ഒന്നരയോടെ വീട്ടിൽ അതിക്രമിച്ച് കയറി തന്റെ ഭാര്യയെയും മകളെയും കൊന്നുവെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. തന്റെ വായിൽ തുണി തിരുകിയ ശേഷം മോഷണ സംഘം പണവും ആഭരണങ്ങളുമായി കടന്നു കളഞ്ഞതായും നീരജ് പൊലീസിനോട് പറഞ്ഞു.

ഇതിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചത്. ഭാര്യ മനീഷയും (22) ഒരുവയസുകാരിയുമാണ് കൊല്ലപ്പെട്ടത്. നീരജ് കുശ്വാഹ(27) ആണ് പ്രതി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മുഖംമൂടി ധാരികളായ ആറുപേർ പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെയും മകളെയും കൊലപ്പെടുത്തിയെന്നും തന്നെ അക്രമിച്ച് പണവും ആഭരണങ്ങളുമായി കടന്നുവെന്നുമാണ് ഇയാൾ സുഹൃത്തിനെ വിളിച്ചറിയിച്ചത്.

പിന്നാലെ ഇയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ പൊലീസ് ഇയാളുടെ കഥ വിശ്വസിച്ചിരുന്നില്ല. ഇയാൾക്കെതിരെ അന്വേഷണം നടത്തിയ പൊലീസ്, തെളിവുകൾ ശേഖരിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ഭാര്യ സുന്ദരിയാണ്.അവൾ ദിവസം മുഴുവനും റീൽസ് ഷൂട്ട് ചെയ്യും. സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുമായി സംസാരിക്കും. ഇതെനിക്ക് ഇഷ്ടമായിരുന്നില്ല. അവളെ ഒഴിവാക്കി അവളുടെ സഹോദരിയെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം.

ഇത് ഭാര്യ എതിർത്തതോടെയാണ് അവളെ അടിച്ചുകൊന്നത്. യുവാവ് പൊലീസിന് മൊഴി നൽകി. കൃത്യത്തിന് പിന്നാലെയാണ് തലയ്ക്ക് സ്വയം പരിക്കേൽപ്പിച്ചത്. പണവും സ്വർണവും ടിവിക്ക് പിന്നിൽ ഒളിച്ചുവയ്ക്കുകയായിരുന്നു. അരുംകൊല മണിക്കൂറുകൾക്കുള്ളിൽ തെളിയിച്ച പൊലീസ് സംഘത്തിന് ജില്ലാ പൊലീസ് മേധാവി 25,000 രൂപ പരിതോഷികം നൽകി.

തന്നെ സംശയിക്കാതിരിക്കാനാണ് മോഷണക്കഥയുണ്ടാക്കിയതെന്ന് ഇയാൾ സമ്മതിച്ചു. നുണക്കഥ ആളുകളെ വിശ്വസിപ്പിക്കാനായി പ്രതി വീട്ടുസാമഗ്രികൾ നശിപ്പിക്കുകയും ആഭരണങ്ങൾ ഒളിപ്പിച്ച് വെക്കുകയും ചെയ്തിരുന്നു.